Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരാണ് നിലപാടെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു

23 AUGUST 2019 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

സോഷ്യൽമീഡിയ അകൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനമെടുത്തത് തമിഴ്‌നാട് സർക്കാരാണ് .. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കോടതി കയറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്ന് ജനങ്ങള്‍ അനുഭവിച്ചുവരുന്ന സ്വകാര്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയും അതോടൊപ്പം ഉയരുന്നുണ്ട്‌ . സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കണമെന്നതും എന്‍ക്രിപ്ഷന്‍ ചാറ്റിങ് അഥവാ രഹസ്യ ചാറ്റിങ് സംവിധാനങ്ങള്‍ ദുര്‍ബലപ്പെടുമെന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിവിശേഷമുണ്ടാവുമെന്നും ആരോപണങ്ങൾ ഉയരുന്നു .

സമൂഹത്തിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തല്‍ക്കാലം സ്റ്റേയില്ല.

അതേസമയം ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗിക ചൂഷണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇതൊക്കെ തടയാന്‍ സാധിക്കുമെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. ഈ കേസ് സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

നിലവില്‍ മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിലുള്ള കേസ് സുപ്രീംകോടതിയിലേക്ക് മാറ്റും. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നോട്ടിസ് അയക്കാനും നിര്‍ദേശിച്ചു. സെപ്തംബര്‍ 13 നു വാദം കേള്‍ക്കുന്നതിനു മുന്‍പ് നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആധാറുമായി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് സ്വകാര്യതയില്‍ മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി തമിഴ്‌നാട് സര്‍ക്കാരിന്റെ വാദത്തെ ഫെയ്‌സ്ബുക്ക് കോടതിയില്‍ എതിര്‍ത്തു. കേന്ദ്രത്തിന്റെ നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും.

സുപ്രീംകോടതിയുടെ നോട്ടിസിനു മറുപടി നല്‍കുമ്പോഴാകും കേന്ദ്രം നിലപാട് അറിയിക്കുക. ജസ്റ്റിസ് ദീപക് ഗുപത്, അനിരുദ്ധ ബോസെ എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്തംബര്‍ 13 ന് മുന്‍പ് മറുപടി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലായി നടക്കുന്ന കേസുകള്‍ സമാനമാണെന്നും അവ ഒന്നിപ്പിച്ച് സുപ്രീംകോടതി വാദം കേള്‍ക്കണമെന്നും ഫെയ്‌സ്ബുക്ക് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ ദീപക് മിശ്ര, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേന്ദ്രസര്‍ക്കാരിനോടും ട്വിറ്റര്‍, ഗൂഗിള്‍, യൂട്യൂബ് പോലുള്ള സ്ഥാപനങ്ങളോടും പ്രതികരണമാരാഞ്ഞ് നോട്ടീസ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ സെപ്റ്റംബര്‍ 13നാണ് ഇനി വാദം കേള്‍ക്കുക.

എന്നാല്‍ കേസിലെ ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഫെയ്‌സ്ബുക്കിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരാണ് നിലപാടെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയാ സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി ഫെയ്സ്ബുക്ക് തമിഴ്നാട് സര്‍ക്കാരിന്റെ വാദത്തെ കോടതിയില്‍ എതിര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ പേര് ഉപയോഗിക്കണമെന്ന് നയം വരും. അത് സമൂഹത്തില്‍ ശക്തരല്ലാത്ത വിഭാഗങ്ങളെ ബാധിക്കുമെന്നും മീറ്റൂ പ്രസ്ഥാനത്തെയും, സാമൂഹ്യപ്രവര്‍ത്തകര്‍, എല്‍ജിബിടി വിഭാഗം എന്നിവരെല്ലാം അത് ബാധിക്കുമെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (ഐഐഎഫ് ) സ്ഥാപകനായ അപാര്‍ ഗുപ്ത പറഞ്ഞു.

എന്‍ക്രിപ്ഷന്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന വാട്‌സാപ്പ്, ടെലിഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍മീഡിയാ സേവനങ്ങളില്‍ നിരീക്ഷണം നടത്താന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ പ്രസ്തുത സേവനങ്ങള്‍ ഇതുവരെ തയ്യാറിയിരുന്നില്ല.

വ്യാജവാര്‍ത്ത, ഭീകരവാദം, കലാപം തുടങ്ങിയവയുടെ പ്രചാരണം തടയാന്‍ ഉപയോക്താക്കളുടെ ചാറ്റുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഏജന്‍സികളുടെ ആവശ്യം നിരസിച്ച കമ്പനികള്‍ ഈ പ്രശ്‌നങ്ങള്‍ തടയാനുള്ള ബോധവല്‍കരണ പരിപാടികള്‍ നടത്തുകയും പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുകയുമാണുണ്ടായത്.
വാട്‌സാപ്പ് എന്‍ഡ് ടു എന്‍ഡ്‌ എന്‍ക്രിപ്റ്റ് ചെയ്തതിനാല്‍ മൂന്നംകക്ഷിയായ ആധാര്‍ നമ്പര്‍ ഇതിലേക്ക് പങ്കിടാൻ സാധ്യമല്ലെന്നും . ഒരുതരത്തിലും മൂന്നാം കക്ഷിക്ക് വാട്‌സാപ്പില്‍ പ്രവേശനം ലഭിക്കില്ലെന്നുമാണ് ഫെയ്‌സ്ബുക്ക് അറിയിച്ചത്.

സാമൂഹിക മാധ്യമ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ നിലപാടാകും നിര്‍ണായകമാകുക. സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നല്‍കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും എന്നാണു അറിയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends