Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഒരിക്കല്‍ നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചു; അധികാരത്തിലേറി 75 ദിവസങ്ങള്‍ക്കകം തന്നെ നടപ്പിലാക്കിയ പ്രധാന തീരുമാനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് 125 കോടിവരുന്ന ഇന്ത്യ ജനതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

23 AUGUST 2019 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറി 75 ദിവസങ്ങള്‍ക്കകം തന്നെ നടപ്പിലാക്കിയ പ്രധാന തീരുമാനങ്ങള്‍ക്ക് ശക്തിപകര്‍ന്നത് 125 കോടിവരുന്ന ഇന്ത്യ ജനതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കല്‍ നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചതായും പ്രധാനമന്ത്രി ആത്മവിശ്വാസത്തോടുകൂടി പറഞ്ഞു. ഫ്രാന്‍സിലെ പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുത്തലാക്ക് മനുഷ്യത്വ വിരുദ്ധമായ ആചാരമായിരുന്നു എന്ന് മോദി വ്യക്തമാക്കി. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളോട് അനീതി ചെയ്തിരുന്ന ആ ആചാരം രണ്ടാമതും അധികാരത്തിലേറി വളരെ ചുരുക്കം ദിവസങ്ങൾകൊണ്ടുതന്നെ അവസാനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പൊതുമുതല്‍ കൊള്ളയടിക്കല്‍, സ്വജനപക്ഷപാതം, തീവ്രവാദം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നടപടികള്‍ രാജ്യം കൈക്കൊള്ളുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ മുന്നോട്ട് നയിക്കുക എന്നതിന് അപ്പുറത്തേക്ക് ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കുക എന്നതാണ് 2019 തിരഞ്ഞെടുപ്പ് വിജയം തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി പദ്ധതികളിലൂടെ യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, സ്ത്രീകള്‍ക്കും, ദരിദ്രര്‍ക്കുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. പല പഠനങ്ങളും തെളിയിക്കുന്നത് ഇന്ത്യയില്‍ വലിയ അളവിലുള്ള ദാരിദ്ര നിര്‍മാര്‍ജനം നടന്നുകഴിഞ്ഞു എന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ ഇന്ത്യയിൽ അഴിമതിക്കാർക്ക് സ്ഥാനമില്ലെന്ന് ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു . സി.ബി.ഐ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ സൂചിപ്പിച്ചാണ് മോദിയുടെ ഈ പ്രസ്താവനയെന്നാണ് വിലയിരുത്തപെടുന്നത്. ഫ്രാൻസിൽ, പാരിസിലുള്ള യുനെസ്കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയനടപടിയെ പറ്റിയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ബി.ജെ.പി സർക്കാർ നടപ്പിൽ വരുത്തിയ തീരുമാനങ്ങൾ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാൻ ഇന്ത്യയ്ക്ക് എഴുപത് വർഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു.

എയര്‍ ഇന്ത്യയുടെ രണ്ട് വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സ്മാരകവും ഫ്രാന്‍സിലെ സാന്റ് ജെര്‍വേയില്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്തു.

പാരീസിലെ യുനസ്‌കോ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഫ്രാന്‍സിലെത്തിയത്. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷം യു.എ.ഇയും ബഹ്‌റൈനും സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ജി 7 ഉച്ചകോടിക്കായി പാരീസിലേക്ക് തന്നെ തിരിച്ചെത്തും.

ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേറിയ ആണവ അന്തർവാഹിനികൾ നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി. 100,000 കോടിയിലേറെ ചിലവിലാകും നിർമ്മാണം. ഇന്ത്യയുടെ പങ്കാളിത്തതോടെ അന്തർവാഹിനികൾ നിർമ്മിക്കാനും താല്പര്യമുള്ളതായി മക്രോൺ മോദിയോട് വ്യക്തമാക്കി . ഇന്ത്യൻ നാവികസേന ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് കരുത്തേറിയ ആണവ അന്തർവാഹിനികൾ . നിലവിൽ റഷ്യയിൽ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പൽ പാട്ടത്തിനെടുക്കാനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് 300 കോടി ഡോളറിന്റെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു ഇന്ത്യ പാക് തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends