മഹാരാഷ്ട്രയില്‍ നാലു നില കെട്ടിടം തകര്‍ന്ന് രണ്ടു മരണം... 5 പേരെ രക്ഷപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുവരെ രക്ഷിക്കാന്‍ ശ്രമം,അനധികൃത നിര്‍മ്മാണമെന്ന് കണ്ടെത്തിയ കെട്ടിടത്തില്‍ നിന്ന് ഒഴിയാന്‍ താമസക്കാരോട് ആവശ്യപ്പെട്ടിരുന്നു
നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര് മരിച്ചു. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട് . ഭിവണ്ടിയിലെ ശാന്തി നഗറില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എട്ടു വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മ്മിച്ചത്. നിയമവിരുദ്ധമായാണ് കെട്ടിട നിര്‍മ്മാണം.
ആളുകളെ ഇതില്‍ നിന്ന് ഒഴിപ്പിച്ചിരുന്നെങ്കിലും അനുവാദമില്ലാതെ താമസിച്ചവരാണ് ഇപ്പോള്‍ അപകടത്തില്പ്പെട്ടിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
a
https://www.facebook.com/Malayalivartha