മഹാരാഷ്ട്രയില്‍ ഇനിമുതല്‍ സര്‍ക്കാര്‍ ബസുകളുടെ ഡ്രൈവിംഗ് സീറ്റില്‍ ആദിവാസി വനിതകളും
മഹാരാഷ്ട്രയില്‍ ഇനിമുതല്‍ സര്‍ക്കാര്‍ ബസുകളുടെ ഡ്രൈവിംഗ് സീറ്റില്‍ ആദിവാസി വനിതകളും. മഹാരാഷ്ട്ര എസ്ആര്ടിസിയാണ് രാജ്യത്ത് ആദ്യമായി ആദിവാസി വനിതകളെ ബസ് ഡ്രൈവര്‍മാരായി നിയമിക്കുന്നത്. ഡ്രൈവിംഗ് പരിശീലനം മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. 163 സ്ത്രീകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പരിശീലനം പൂര്‍ത്തിയായാല്‍ എംഎസ്ആര്‍ടിസിയുടെ െ്രെഡവിംഗ് സീറ്റില്‍ ഇവരെ കാണാം.
രാജ്യത്തെ ആദ്യമായാണ് ആദിവാസി വനിതകളെ ബസ് െ്രെഡവര്‍മാരായി നിയമിക്കുന്നതെന്നും ഇവരുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും ഗതാഗതമന്ത്രി ദിവാകര്‍ രാവത് പറഞ്ഞു. വനിതാ െ്രെഡവര്‍മാരെ അവരുടെ സുരക്ഷയെക്കരുതി അകലേയ്ക്കുള്ള റൂട്ടുകളില്‍ വിടരുതെന്ന് പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നു. രാത്രിയില്‍ താമസിക്കേണ്ടിവന്നാല്‍ വിശ്രമിക്കാന്‍ സുരക്ഷിതമായ ഇടം ഒരുക്കിനല്‍കണമെന്നും അവര്‍ പറഞ്ഞു.
ഇതിനു മറുപടിയായി സ്ത്രീകളെ അവരുടെ വീടുകളില്‍നിന്ന് വളരെ അകലേയ്ക്കുള്ള സ്ഥലങ്ങളില്‍ വിടുകയില്ലെന്നു മന്ത്രി പറഞ്ഞു. രാത്രിയില്‍ ഇവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha