Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ്ജു വീണതോടെ രാജസ്ഥാന്‍ ചീട്ട് കൊട്ടാരമായി


എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...

വിടവാങ്ങിയത് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യ മുഖം; മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു; ദീർഘനാളായി ചികിൽസയിലായിരുന്നു; അന്ത്യം ഡല്‍ഹി എയിംസില്‍

24 AUGUST 2019 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു.... 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്, അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ദീർഘനാളായി ചികിൽസയിലായിരുന്നു. എയിംസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് പുലര്‍ച്ചയ്ക്കാണ് വീണ്ടും ഗുരുതരമായത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന അരുണ്‍ ജെയ്റ്റ്‌ലി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

അണുബാധയും ശ്വാസതടസ്സവുമാണ് മുഖ്യ ആരോഗ്യ പ്രശ്‌നമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ശ്വാസകോശത്തിലെ നീര്‍ക്കെട്ട് മൂലം ശ്വാസതടസ്സം നേരിടുന്നുണ്ടെങ്കിലും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ഓഗസ്റ്റ് 9നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒന്നാം മോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന ജയ്റ്റ്ലി ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്നു വ്യക്തമാക്കിയിരുന്നു. യുപിയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. ജയ്റ്റ്ലി മന്ത്രിയായിരുന്ന വേളയിലാണു മോദി സർക്കാർ നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ നട‌പ്പാക്കിയത്. അഭിഭാഷകനായും എഴുത്തുകാരനായും ശോഭിച്ചു. സംഗീതയാണ് ഭാര്യ. സൊനാലി, രോഹൻ എന്നിവർ മക്കളാണ്.

വാജ്‌പേയി മന്ത്രിസഭയിലും നരേന്ദ മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയ്റ്റ്ലി വാർത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കൽ, നിയമം, കമ്പനി കാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. നാലു തവണ രാജ്യസഭാംഗമായി. രാജ്യസഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ പദവികൾ വഹിച്ചു.

1952 ഡിസംബര്‍ 28-ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്ലി എന്ന അരുണ്‍ ജെയ്റ്റ്ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്സ് സ്‌കൂല്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളേജ് ഓഫ് കൊമേഴ്സില്‍നിന്ന് കൊമേഴ്സില്‍ ഓണേഴ്സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എല്‍.എല്‍.ബി.യും പൂര്‍ത്തിയാക്കി.

1970-കളില്‍ ഡല്‍ഹി സര്‍വകലാശാലയിലെ പഠനകാലത്ത് എബിവിപിയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശം.1974-ല്‍ ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥകാലത്ത് 19 മാസം കരുതല്‍ തടങ്കലിലായിരുന്നു. എബിവിപിയുടെ ഡല്‍ഹി പ്രസിഡന്റായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

മുതിര്‍ന്ന അഭിഭാഷകനായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. വി.പി. സിങ് സര്‍ക്കാരിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും പ്രവര്‍ത്തിച്ചു.

18 വര്‍ഷത്തോളം രാജ്യസഭയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ഉത്തര്‍പ്രദേശില്‍നിന്നും രാജ്യസഭയിലെത്തി. 1999-ലെ വാജ്പേയി സര്‍ക്കാരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രിയായി. പിന്നീട് നിയമകാര്യ മന്ത്രാലയത്തിന്റെയും കമ്പനി അഫേഴ്സ് വകുപ്പിന്റെയും ചുമതലയേറ്റെടുത്തു. ഗതാഗതമന്ത്രാലയത്തെ വിഭജിച്ച് ഷിപ്പിങ് വകുപ്പ് രൂപവത്കരിച്ചപ്പോള്‍ ആദ്യമായി ചുമതല വഹിച്ചതും അരുണ്‍ ജെയ്റ്റ്ലിയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ വെങ്കയ്യ നായിഡു ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) എത്തി അരുണ്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.

രണ്ടു വര്‍ഷത്തിലേറേയായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് അരുണ്‍ ജയ്റ്റ്‌ലി. ധനമന്ത്രിയായിരിക്കെ രണ്ടു തവണ അദ്ദേഹം ചികിത്സക്കായി അമേരിക്കയില്‍ പോയിരുന്നു. ധനമന്ത്രിയായിരുന്ന ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പീയൂഷ് ഗോയലാണു ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വല്ലാത്തൊരു തിരിച്ചടി... സിക്‌സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റന്‍ സഞ്ജു മനോഹരമായ ഇന്നിങ്‌സ് കാഴ്ചവച്ചെങ്കിലും അവസാനം കാലിടറി; സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്‌സ് അടിച്ച പന്തില്‍ ഔട്ട്; സഞ  (7 minutes ago)

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും പി.എസ്.ജിയെ പരാജയപ്പെടുത്തി ഡോര്‍ട്ട്മുണ്ട് ഫൈനലില്‍....  (17 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്.... രണ്ടു ജില്ലകളൊഴികെ 12 ജില്ലകളില്‍ ജാഗ്രത മുന്നറിയിപ്പ്  (38 minutes ago)

രാഷ്ടീയ എതിരാളികളെയും പ്രതിപക്ഷത്തെയും നാമാവശേഷമാക്കി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിര്‍ പുതിന്‍....  (50 minutes ago)

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി.... നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി, വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍  (1 hour ago)

ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍... ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുന്നത്  (1 hour ago)

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കത്തില്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വര്‍ക്കല നിഷ കൊലക്കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃ മാതാവിനെയും കോടതി വിട്ടയച്ചു, മെഡിക്കല്‍  (1 hour ago)

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ പരുക്ക്  (1 hour ago)

കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം....ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോകവേയാണ് അപകടം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... കുന്നംകുളം പാറേമ്പാടത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് ദാരുണാന്ത്യം  (3 hours ago)

സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും.... ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്  (3 hours ago)

എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും... ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത....രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിവിധ ജില്ലകളില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (4 hours ago)

ഷാലിമാര്‍ എക്സ്പ്രസില്‍ നിന്ന് യാത്രക്കാരന്‍ വീണുമരിച്ചു  (9 hours ago)

റഷ്യന്‍ മനുഷ്യക്കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരായ രണ്ടുപേരെ സിബിഐ അറസ്റ്റ് ചെയ്തു  (9 hours ago)

Malayali Vartha Recommends