Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ജനിച്ച അരുൺ ജെയ്റ്റ്‌ലി അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകൾ മാത്രമാണ് .ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പിലാക്കി

24 AUGUST 2019 03:55 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

1952 ഡിസംബർ 28ന് മഹാരാജ് കിഷൻ ജയ്റ്റ്ലിയുടെയും രത്തൻ പ്രഭ ജയ്റ്റ്ലിയുടെയും മകനായി ജനിച്ച അരുൺ ജെയ്റ്റ്‌ലി അറുപത്തിയാറാം വയസ്സിൽ വിടവാങ്ങുമ്പോൾ ഇന്ത്യൻ ജനമനസ്സുകളിൽ ബാക്കിവയ്ക്കുന്നത് ഒരുപിടി നല്ല ഓർമകൾ മാത്രമാണ് .ഒന്നാം മോദി സർക്കാരിൽ ധനകാര്യമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലി ജനോപകാരപ്രദമായ എറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്

പാർലമെന്റിലും ഐക്യരാഷ്ട്ര സംഘടനയിലും ലോക സാമ്പത്തിക ഫോറത്തിലുമെല്ലാം സ്വന്തം രാജ്യത്തെ ജനങ്ങൾക്കു വേണ്ടി വാദിക്കുമ്പോൾ അരുൺ ജയ്റ്റ്ലിയെന്ന രാഷ്ട്രീയ–നിയമതന്ത്രജ്ഞൻ അധികാരത്തിന്റെ ഇടനാഴികളിൽ ഒതുങ്ങി നില്കക്കാൻ താല്പര്യപ്പെട്ടു .ഒരു പക്ഷെ മുൻ നിര രാഷ്ട്രീയത്തിലേക്കെത്താൻ ഒരു തിടുക്കവും കാണിക്കാത്ത രാഷ്ട്രീയക്കാരൻ എന്ന വിശേഷണം അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്
വിദ്യാർഥി നേതാവ്, അഭിഭാഷകൻ, രാജ്യസഭ എംപി, കേന്ദ്രമന്ത്രി, ബിജെപിയുടെ താര പ്രചാരകൻ... ഇങ്ങനെ പദവികളേറെയാണ് ജയ്റ്റ്ലിക്ക്..അതേ സമയം നല്ലഭക്ഷണവും ക്രിക്കറ്റും ബോളിവുഡ് സംഗീതവുമെല്ലാം ആസ്വദിക്കുന്ന പച്ചയായ മനുഷ്യൻ ...
ഇന്ത്യ–പാക്ക് വിഭജനകാലത്ത് അമൃത്‌സറിലായിരുന്നു ജെയ്റ്റ്‌ലിയുടെ അച്ഛനും അമ്മയും .ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച ജയ്റ്റ്ലിയുടെ കുടുംബം പിന്നീട് ഡൽഹിയിലേക്കു താമസം മാറി. അവിടെയാണ് അരുൺ ജെയ്റ്റ്‌ലി ജനിച്ചത് . ജെയ്റ്റ്‌ലിയുടെ അച്ഛൻ അഭ്യഭാഷകനായിരുന്നു..'അമ്മ സാമൂഹിക പ്രവർത്തകയും

ഡൽഹിയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്സ് സ്കൂളിലായിരുന്നു ജയ്റ്റ്ലിയുടെ സ്കൂൾ പഠനം (1957-69). ശ്രീ റാം കോളജിൽ കൊമേഴ്സിൽ ബിരുദപഠനം. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി(1973-77) ജയ്റ്റ്ലി പിതാവ് മഹാരാജ് കിഷന്റെ പാത പിന്തുടർന്ന് അഭിഭാഷകവൃത്തിയിലേക്കു കടന്നു.

1975ൽ അടിയന്തരാവസ്ഥാ കാലത്ത് എബിവിപി നേതാവായിരിക്കെ ജയപ്രകാശ് നാരായണന്റെ വിപ്ലവാഹ്വാനത്തിന്റെ ചുവടുപിടിച്ച് നിരോധനാജ്ഞ ലംഘിച്ച് ഡൽഹി സർവകലാശാല ക്യാംപസിൽ പ്രകടനം നടത്തിയത്തിന് ജയ്റ്റ്ലിയെ അറസ്റ്റ് ചെയ്തു . 19 മാസം തിഹാർ ജയിലിലായിരുന്നു. അറസ്റ്റും കരുതൽ തടങ്കലും കഴിഞ്ഞ് തിരികെയെത്തിയ അദ്ദേഹം ജനസംഘം പാർട്ടിക്കൊപ്പം ചേർന്നു. വൈകാതെ എംബിവിപി ഡല്‍ഹി അധ്യക്ഷസ്ഥാനത്തും ദേശീയ സെക്രട്ടറി സ്ഥാനത്തുമെത്തി. ബിജെപി രൂപീകരിക്കപ്പെട്ടപ്പോൾ, 1980ൽ അതിന്റെ യുവജനവിഭാഗം അധ്യക്ഷനായി

1999ലാണ് ജയ്റ്റ്ലി ആദ്യമായി മന്ത്രിയാകുന്നത്. വാർത്താ വിതരണ–പ്രക്ഷേപണ സഹമന്ത്രിയായിട്ടായിരുന്നു തുടക്കം. വാജ്പേയിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹത്തിന് റം കാബിനറ്റ് പദവിയും ലഭിച്ചു. രാജിവച്ച മന്ത്രി റാം ജഠ്മലാനിയുടെ വകുപ്പുകളായ നിയമം, നീതിന്യായം, കമ്പനികാര്യം, ഷിപ്പിങ് എന്നിവയാണു ലഭിച്ചത്. വാജ്പേയി, മോദി സർക്കാരുകളിലായി വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളും ജയ്റ്റ്ലി കൈകാര്യം ചെയ്തു
2017ൽ റെയിൽവേ–പൊതു ബജറ്റ് ഒരുമിച്ച് ആദ്യമായി അവതരിപ്പിച്ചത് അരുൺ ജയ്റ്റ്ലിയാണ്. അതുവരെ
ബ്രിട്ടിഷ് ഭരണകാലത്തെ രീതിയിൽ ഇവ വേറെ വേറെ ആണ് അവതരിപ്പിച്ചിരുന്നത്

2002ലും 2004ലും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു ജയ്റ്റ്ലി. 2009ൽ രാജ്യസഭ പ്രതിപക്ഷ നേതാവായതോടെ ആ സ്ഥാനം രാജിവച്ചു. ‘ഒരു വ്യക്തി, ഒരു പദവി’ എന്ന പാർട്ടി നയം പ്രകാരമായിരുന്നു അത്. അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരിക്കെ ഗുജറാത്തില്‍ ഉൾപ്പെടെ എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി വിജയം കണ്ടിരുന്നു. 1991 മുതൽ പാർട്ടി ദേശീയ നിർവാഹകസമിതി അംഗവുമാണ് ജയ്റ്റ്ലി. പ്രമോദ് മഹാജന്റെ അപ്രതീക്ഷിത മരണവും വാജ്പേയിയുടെ വിരമിക്കലും സംഭവിച്ചതോടെ രാജ്യസഭയില്‍ ജയ്റ്റ്ലി ബിജെപിയുടെ ശബ്ദമായി. 2009 ൽ രാജ്യസഭ പ്രതിപക്ഷ നേതാവായി.

എൽ.കെ.അദ്വാനിക്കും മാധവറാവു സിന്ധ്യയ്ക്കുമെല്ലാം വേണ്ടി കോടതിയിൽ ഹാജരായിട്ടുണ്ട് ജയ്റ്റ്ലി.
അഭിഭാഷകക്കുപ്പായം അഴിച്ചുവച്ച് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങിയത് 2009ൽ ആണ്

2000, 2006, 2012 വർഷങ്ങളിൽ ഗുജറാത്തിൽ നിന്നും 2018ൽ ഉത്തർപ്രദേശിൽ നിന്നും രാജ്യസഭാംഗമായിരുന്നു ജയ്റ്റ്ലി. ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ 2014ൽ മത്സരിച്ചെങ്കിലും പഞ്ചാബിലെ അമൃത്‌സർ മണ്ഡലത്തിൽ കോൺഗ്രസിന്റെ ക്യാപ്റ്റൻ അമരീന്ദർ സിങ് തോൽപിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം മത്സരിച്ചില്ല

ജമ്മു കശ്മീരിലെ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഗിർധാരി ലാൽ ദോഗ്രയുടെ മകൾ സംഗീതയെയാണ് ജയ്റ്റ്ലി വിവാഹം ചെയ്തത്. 2014ലെ തിരഞ്ഞെടുപ്പു കാലത്ത് ജയ്റ്റ്ലിക്കു വേണ്ടി അമൃത്‌സറില്‍ ക്യാംപ് ചെയ്തു പ്രചാരണത്തിനുണ്ടായിരുന്നു സംഗീത. രോഹൻ, സൊനാലി എന്നിവരാണു മക്കൾ. രണ്ടുപേരും അഭിഭാഷകർ ആണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (3 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (4 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (4 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (4 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (4 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (5 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (5 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (5 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (5 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (5 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (5 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (9 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (9 hours ago)

Malayali Vartha Recommends