Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് കടലിനടിയിലൂടെ ഇന്ത്യയിൽ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്..നാവിക സേന ഏത് വിധത്തിലുള്ള ആക്രമണത്തിനും പൂര്‍ണ്ണമായും സജ്ജമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് അറിയിച്ചു

27 AUGUST 2019 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ ഇ മുഹമ്മദ് കടലിനടിയിലൂടെ ഇന്ത്യയിൽ ഭീകരാക്രമണം നടത്താന്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ട്. നാവിക സേന ഏത് വിധത്തിലുള്ള ആക്രമണത്തിനും പൂര്‍ണ്ണമായും സജ്ജമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ് അറിയിച്ചു .പാലസ്തീൻ സംഘടനയായ ഹമാസ് വെള്ളത്തിനടിയിലൂടെയുള്ള ഭീകരാക്രമണത്തിന് തയ്യാറെടുക്കുന്നതായി നേരത്തെ ഇസ്രായേൽ സേനയും ആരോപിച്ചിരുന്നു.

ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കടലിനടിയിലൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നുണ്ടെന്ന ഇന്റലിജെന്‍സ് മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു അഡ്മിറല്‍ കരംബീര്‍ സിങ്. എന്നാല്‍ കടല്‍വഴിയുള്ള എന്തുതരത്തിലുള്ള ഭീഷണിയും നേരിടാന്‍ നാവികസേന സജ്ജമാണെന്നു അദ്ദേഹം പറഞ്ഞു. അതാത് മേഖലകളിലെ കോസ്റ്റല്‍ സുരക്ഷാ വിഭാഗങ്ങള്‍ തങ്ങളുടെ പ്രദേശങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി

പുനെയില്‍ നടന്ന ജനറല്‍ ബി.സി. ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് നാവികസേനാ മേധാവി ഇക്കാര്യം അറിയിച്ചത്. മുങ്ങല്‍ വിദഗ്ധരായ ജെയ്‌ഷെ ചാവേറുകള്‍ കടലിന് അടിയിലൂടെ ഭീകരാക്രമണം നടത്താന്‍ പരിശീലനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഭീകരർ ആക്രമണ രീതി മാറ്റാനിടയുണ്ടെന്ന് ഇന്റെലിജൻസ് റിപ്പോർട്ട് ഉണ്ടെന്നും നാവിക സേനാ മേധാവി വെളിപ്പെടുത്തി .. ഭീകരവാദത്തിന്റെ പുതിയ മുഖം എന്ന നിലയിലാണ് ജെയ്‌ഷെ ഇത് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

മുംബൈ ഭീകരാക്രമണത്തിന് ശേഷം തീര സംരക്ഷണ സേന, തീരദേശ പോലീസ്, നാവിക സേന എന്നിവര്‍ തീര പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്

കടൽ വഴിയുള്ള നുഴഞ്ഞ് കയറ്റങ്ങൾ ഉൾപ്പടെയുള്ള ഏത് ആക്രമണങ്ങളും തടയാനുള്ള എല്ലാ മാർഗങ്ങളും സജ്ജമാണ്. ഇന്ത്യയുടെ സമുദ്രതീരത്തിന്റെ സുരക്ഷാകാര്യങ്ങളുടെ പൂർണ ചുമതല ഇന്ത്യൻ നാവികസേനയിൽ നിക്ഷിപ്‌തമാണ്. കോസ്‌റ്റ്ഗാർഡ്, മറൈൻ പൊലീസ് തുടങ്ങിയ ഏജൻസികളുമായി ബന്ധപ്പെട്ട് സുരക്ഷാ സംബന്ധമായ എല്ലാ കാര്യങ്ങളും സേന വിലയിരുത്തുന്നുണ്ട്.
നിലവിൽ ഇന്ത്യൻ നാവികസേനയ്‌ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ടെങ്കിലും അതിനുള്ളിൽ നിന്നുകൊണ്ട് പരമാവധി സുരക്ഷയൊരുക്കുകയാണ് സേനയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ചൈനീസ് നാവിക സേനയുടെ സാന്നിധ്യം സമുദ്രമേഖലയില്‍ വര്‍ധിച്ചുവരുന്നത് നാവികസേന നിരീക്ഷിക്കുന്നുണ്ടെന്നും അഡ്മിറല്‍ അറിയിച്ചു.
ചൈന ആഗോള ശക്തിയായി മാറാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞ ഈ സമയം സാധ്യമായ എല്ലാ മുൻകരുതലുകളും എടുക്കും എന്ന് ഇന്ത്യൻ നാവികസേനാ അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രം തന്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടുതന്നെ ചൈനീസ് പട്ടാളം ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടന്നുകയറാൻ നോക്കുന്നുണ്ട് . കടല്‍ക്കൊള്ളക്കാരെ നേരിടാനെന്ന പേരിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന അന്തര്‍വാഹിനികള്‍ സ്ഥാപിക്കുന്നത് ..ഇതുള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്നത് ഗൗരവമായിത്തന്നെയാണ് സേന വിലയിരുത്തുന്നത്

രാജ്യത്തിന്റെ താത്പര്യങ്ങൾ മുൻനിറുത്തി ഇക്കാര്യം ഞങ്ങൾ നന്നായിതന്നെ പരിശോധിക്കുന്നുണ്ട്. രാജ്യത്തിന് എതിരായി എന്തെങ്കിലും നീക്കങ്ങളുണ്ടായാൽ അപ്പോൾ തന്നെ ചുട്ടമറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ നടന്ന ജനറൽ ബി.സി. ജോഷി അനുസ്മരണ പ്രഭാഷണ വേദിയിലാണ് രാജ്യതാൽപ്പര്യത്തിന് വിരുദ്ധമായതൊന്നും സംഭവിക്കുന്നില്ലെന്ന് സേന ഉറപ്പുവരുത്തുമെന്നു നാവികസേനാ മേധാവി ആവർത്തിച്ചത്

പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യ ആണവ മുങ്ങിക്കപ്പലായ ഐഎന്‍എസ് അരിഹന്ത് 2016ല്‍ കമ്മിഷന്‍ ചെയ്തിരുന്നു. ഇതോടെ കരയില്‍നിന്നും ആകാശത്തുനിന്നും കടലിനടിയില്‍നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള "ത്രിതല ശേഷി' ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞിരുന്നു . അരിഹന്തില്‍ വിന്യസിക്കേണ്ട സാഗരിക മിസൈലുകളും വികസിപ്പിച്ചതോടെ പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യ മുന്‍നിരയിലെത്തിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends