ശക്തമായ മിന്നലില്‍ ബീഹാറില്‍ 18 മരണം.... നിരവധി പേര്‍ക്ക് പരിക്ക്, ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യത

ശക്തമായ മിന്നലില്‍ ബീഹാറിലെ വിവിധ മേഖലകളിലായി 18 ഓളം പേര്‍ മരിച്ചു. ഏഴു ജില്ലകളിലാണ് കനത്ത മഴയോടൊപ്പം ശക്തമായ മിന്നലുണ്ടായത്. ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച മുതലാണ് കനത്ത മഴയ്‌ക്കൊപ്പം മിന്നലും ശക്തമായത്. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.
നാലുലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha