കനത്ത മഴയ്ക്ക് സാധ്യത... മുംബൈയിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു... മുംബൈയിലും റായ്ഗഡിലും റെഡ് അലര്‍ട്ട്

കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ മുംബൈയിലെ സ്‌കൂളുകള്‍ക്കും ജൂനിയര്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുംബൈയിലും റായ്ഗഡിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് മുംബൈ, താനെ, കൊങ്കണ്‍ മേഖലകളിലുള്ള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ പ്രാദേശികാടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി അഷിഷ് ഷെലാര്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha