മലാലയുടെ ട്വീറ്റിന് ഹീന സിദ്ധുവിന്റെ മറുപടി, ആദ്യം പാക്കിസ്ഥാനിലേക്ക് തിരികെ പോയി കാണിക്കൂ...!

ഇന്ത്യന്‍ ഷൂട്ടിംഗ് താരം ഹീന സിദ്ധു, നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിന് മറുപടിയുമായി രംഗത്ത്. കാഷ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത സാഹചര്യത്തെക്കുറിച്ചായിരുന്നു മലാലയുടെ ട്വീറ്റ്.
മലാല ട്വീറ്റ് ചെയ്തത്, ദിവസങ്ങളായി വീട് വിട്ടിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പല കാഷ്മീരി സ്ത്രീകളും തന്നോട് പരാതി പറഞ്ഞെന്നായിരുന്നു . എത്രയും വേഗം കാഷ്മീര്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസ സൗകര്യം ലഭ്യമാക്കണം എന്നും മലാല പറഞ്ഞിരുന്നു. സ്‌കൂളില്‍ പോകാന്‍ കഴിയാത്തതില്‍ ഞാന്‍ വളരെ ദുഖിതയാണ്. ഓഗസ്റ്റ് 12-ന് നടന്ന പരീക്ഷ എനിക്കെഴുതാന്‍ സാധിച്ചില്ല. എന്റെ ഭാവി അരക്ഷിതാവസ്ഥയിലാണ്. ഒരെഴുത്തുകാരിയാകണം, സ്വയംപര്യാപ്തയായ കാഷ്മീരി യുവതിയായി വളരണം എന്നൊക്കെ
ആഗ്രഹിച്ചതാണ്. പക്ഷേ നിലവിലെ സാഹചര്യങ്ങള്‍ തുടരുന്നതിനാല്‍ അതിനേറെ ബുദ്ധിമുട്ടുണ്ട് - മലാല കുറിച്ചു.
ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ മലാലയെ വിമര്‍ശിച്ച് രംഗത്തെത്തി. അക്കൂട്ടത്തില്‍ ഹീനയുമുണ്ടായിരുന്നു. കാഷ്മീര്‍ പാക്കിസ്ഥാനു നല്‍കണമെന്നാണല്ലോ നിങ്ങള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ആ രാജ്യം വിട്ടുവെന്ന് നിങ്ങള്‍ ലോകത്തോടു പറയണം. സ്‌കൂളില്‍ പോകാനുള്ള യാത്രയ്ക്കിടെ സ്വന്തം ജീവനെടുക്കാന്‍ വന്ന വെടിയുണ്ട മറന്നുപോയോ. ഇനിയൊരിക്കലും പാക്കിസ്ഥാനിലേക്ക് ഇല്ല എന്നും നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത്. നിങ്ങളെപ്പോലെ എത്രയോ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കാത്ത സാഹചര്യമല്ലേ ഇപ്പോള്‍ത്തന്നെ അവിടെയുള്ളത്. ആദ്യം പാക്കിസ്ഥാനിലേക്ക് തിരികെ പോയി കാണിക്കൂ ഹീന കുറിച്ചു.
https://www.facebook.com/Malayalivartha