ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു.... 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല, കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കി

ഹോട്ടല്‍ മുറികളുടെ ജിഎസ്ടി നിരക്കുകള്‍ കുറച്ചു. 1,000 രൂപ വരെ ദിവസ വാടകയുള്ള മുറികള്‍ക്ക് നികുതിയില്ല. മുറികളുടെ വാടക കുറയും. യോഗത്തിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താസമ്മേനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെയും പുതിയ നിര്‍മാണ കമ്പനികളുടെയും കോര്‍പറേറ്റ് നികുതിയില്‍ ഇളവു വരുത്തിയിരുന്നു.
7500 രൂപയ്ക്ക് മുകളില്‍ വാടകയുള്ളവയുടെ നിരക്ക് 28ല്‍ നിന്ന് 18 ശതമാനമാക്കി . 7500 രൂപയില്‍ താഴെയുള്ളവയ്ക്ക് 18ല്‍ നിന്ന് 12 ശതമാനമാക്കി. കാറ്ററിംഗ് സര്‍വീസിനുള്ള ജിഎസ്ടി അഞ്ച് ശതമാനമാക്കിയിട്ടുണ്ട്.
വാഹന നികുതി നിരക്കുകളില്‍ മാറ്റമില്ല. ഇലപ്പാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതിയില്ല. ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha