കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ കാള താലി അകത്താക്കി.... ഏഴു ദിവസം കാത്തിരുന്നെങ്കിലും മാല പുറത്ത് കിട്ടിയില്ല, ഒടുവില്‍.....

കാളയുടെ അനുഗ്രഹം വാങ്ങുന്നതിനിടിയില്‍ മാല കാള അകത്താക്കി. ഏഴു ദിവസത്തോളം കാത്തിരുന്നെങ്കിലും താലി ലഭിച്ചില്ല. വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പ്രത്യേക പൂജയ്ക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ റായ്തി വാഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കാളകളുടെ ആരതിയുഴിഞ്ഞ് തട്ടില്‍ വച്ച താലിമാലയാണ് കാള വിഴുങ്ങിയത്.
കാളകള്‍ക്ക് ദക്ഷിണയായി നല്‍കാനായുള്ള മധുരം പുരട്ടിയ ചപ്പാത്തികള്‍ വച്ചിരുന്ന തട്ടിലായിരുന്നു താലിയും വച്ചിരുന്നത്. ചപ്പാത്തിക്കൊപ്പം കാള മാലയും അകത്താക്കുകയായിരുന്നു. ഏഴ് ദിവസത്തോളം കാത്തിരുന്നെങ്കിലും മാല പുറത്തുവരാത്തതിനാല്‍ ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കുകയായിരുന്നു. ആറായിരം രൂപയോളം ചെലവിട്ടാണ് മാല വീണ്ടെടുത്തതെന്നാണ് ദമ്പതികള്‍ പറയുന്നത്. ശസ്ത്രക്രിയയുടെ മുറിവുകള്‍ ഭേദമാകാന്‍ രണ്ടുമാസമെടുക്കും.
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി നടത്തുന്ന ആചാരമായ ബെയ്ല്‍ പൊലയ്ക്കിടയിലാണ് കാള താലി വിഴുങ്ങിയത്.
https://www.facebook.com/Malayalivartha