ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം... ആര്‍ക്കുമേലും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി

ഒരു ഭാഷയോടും വിരോധമില്ല, എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണം. ഒരു ഭാഷയും ആര്‍ക്കുമേലും അടിച്ചേല്‍പ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഹിന്ദി ഭാഷയ്ക്കാണു കഴിയുകയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു രാജ്യം ഒരു ഭാഷ എന്ന അമിത് ഷായുടെ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
അധ്യാപകര്‍ കുട്ടികളെ മറ്റു ഭാഷകള്‍ പഠിപ്പിക്കുന്നതിനോടൊപ്പം മാതൃഭാഷ പ്രചരിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കണമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha