''പ്രധാനമന്ത്രി നിങ്ങള്‍ പറയുന്നത് ശരിയല്ല എന്ന് പറയാൻ ആരും തയ്യാറായില്ല'' ; നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മാര്‍ക്കണ്ഡേയ കട്ജു

ഇന്ത്യയിൽ എല്ലാ രീതിയിലും ഭദ്രമാണെന്ന് അമേരിക്കയിൽ പറഞ്ഞ നരേന്ദ്ര മോദിയെ വിമർശിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. മോദി ഗീബല്‍സിനെ പോലെയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. യുദ്ധത്തില്‍ ജര്‍മ്മനി തോറ്റു കൊണ്ടിരിക്കുകയാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാൽ അപ്പോഴും ജയിക്കുകയാണെന്ന് പറഞ്ഞ നാസി പ്രചാരണ മന്ത്രി ഗീബല്‍സിനെ പോലെയാണ് ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്ന് ഹൂസ്റ്റണില്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും മാര്‍ക്കണ്ഡേയ കട്ജു വിമർശിച്ചു.കള്ളം എത്രത്തോളം വലുതാകുമോ അത്രത്തോളം പ്രചരിക്കും എന്ന ഗീബല്‍സിന്റെ സിദ്ധാന്തമാണ് മോദി നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകർന്ന് കൊണ്ടിരിക്കുകയാണെന്ന കാര്യം എല്ലാവർക്കും അറിയാം . നിര്‍മ്മാണ രംഗം താഴേയ്ക്ക് കൂപ്പ് കുത്തുകയാണ്. തൊഴിലില്ലായ്മ വർധിക്കുന്നു . ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദിയുടെ ഈ പ്രസംഗം.
കട്ജു തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഈ കാര്യം പറഞ്ഞത്. ഇത് ജര്‍മ്മനി ജയിക്കുന്നുവെന്ന് ഗീബല്‍സ് പറഞ്ഞത് പോലെയും ബാഗ്ദാദിലേക്ക് അമേരിക്കന്‍ സൈന്യം അടുത്തുകൊണ്ടിരിക്കവെ സദ്ദാം ഹുസൈന്‍ ജയിക്കുകയാണെന്ന് ഇറാഖിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് സയീദ് അല സഹാഫ് പറഞ്ഞതു കണക്കാണെന്നും അദ്ദേഹം പറഞ്ഞു . "നാണമില്ലേ ഹൂസ്റ്റണ്‍ പ്രവാസികളേ' എന്ന ചോദ്യത്തോടെയാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.എന്തു നുണ പറഞ്ഞാലും വിഴുങ്ങുന്ന മണ്ടന്മാരാണ് ഇന്ത്യക്കാരെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ വിചാരിക്കുന്നുവെന്നും പ്രധാനമന്ത്രി നിങ്ങള്‍ പറയുന്നത് ശരിയല്ല എന്ന് പറയാനുള്ള ചങ്കൂറ്റം ഹൂസ്റ്റണില്‍ കൂടിയ അമ്ബതിനായിരം "ബഫൂണുകളില്‍' ഒരാള്‍ പോലും കാണിച്ചില്ലെന്നും കട്ജു കടുത്ത ഭാഷയിൽ വിമർശിച്ചു.
https://www.facebook.com/Malayalivartha