ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി; എന്നാലും ഇന്ദിരയോട് ഇത് വേണമായിരുന്നോ; തരൂരിന് ട്വിറ്ററില്‍ പൊങ്കാല

മോദി സ്തുതി വിവാദം കെട്ടടങ്ങിയപ്പോൾ ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധിയാക്കി ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിക്ക് ട്വിറ്ററില്‍ പൊങ്കാല. ഹൗഡി-മോദി പരിപാടി നടക്കുമ്പോള്‍ പണ്ട് 1954 ല്‍ നെഹ്രുവിനും ഇന്ദിരയ്ക്കും അമേരിക്കയില്‍ ലഭിച്ച ഗംഭീര സ്വീകരണം ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി ചിത്രം സഹിതം ഇട്ട ട്വീറ്റിലാണ് ഇന്ദിര ഗാന്ധിക്ക് പകരം ഇന്ത്യ ഗാന്ധി എന്ന് തരൂർ കുറിച്ചത്.
പ്രചാരണങ്ങളോ അമിതമായ മാധ്യമ വാര്‍ത്തകളോ ഇല്ലാതെ നെഹ്രുവും ഇന്ദിരയും അമേരിക്കന്‍ ജനങ്ങളെ ഇളക്കിമറിക്കുന്നുവെന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. എന്നാല്‍ അക്ഷരത്തെറ്റ് മാത്രമായിരുന്നില്ല തരൂരിന്‍റെ ട്വീറ്റിന്‍റെ കുഴപ്പം. അതില്‍ ഉപയോഗിച്ച ചിത്രം യഥാര്‍ഥത്തില്‍ അമേരിക്കയില്‍ നിന്നുള്ളതായിരുന്നില്ല. മോസ്‍കോയില്‍ നിന്നുള്ളതായിരുന്നു. ചിത്രമെടുത്ത വര്‍ഷവും തരൂര്‍ ട്വീറ്റില്‍ പറഞ്ഞതല്ല.
തുടർന്ന് വിശദീകരണവുമായി ചേര്‍ത്ത രണ്ടാമത്തെ ട്വീറ്റില്‍ ചിത്രം അമേരിക്കയിലേത് അല്ല സോവിയറ്റ് യൂണിയനിലേതാണെന്ന് അദ്ദേഹം അംഗീകരിക്കുന്നുണ്ട്. പിഴവുകള്‍ മനസ്സിലാക്കിയ തരൂര്‍ ചിത്രം തനിക്ക് മറ്റൊരാള്‍ അയച്ചുതന്നതാണെന്നും അത് തെറ്റാണെന്നത് ശരിയായിരിക്കാമെന്നും വിശദീകരിച്ച് ട്വീറ്റ് ചെയ്‍തു. എന്നാല്‍ താന്‍ നല്‍കാന്‍ ഉദ്ദേശിച്ച സന്ദേശത്തിന്‍ മാറ്റമുണ്ടാകുന്നില്ലെന്നും തരൂര്‍ ട്വീറ്റ് ചെയ്‍തു. വിദേശരാജ്യങ്ങളില്‍ കിട്ടുന്ന ജനപിന്തുണ പ്രഥമ പ്രധാനമന്ത്രിയും ആസ്വദിച്ചിരുന്നുവെന്നതാണ് യാഥാര്‍ഥ്യമെന്നും തരൂര്‍ പറഞ്ഞു. മോദി ആദരിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ആദരിക്കപ്പെടുന്നത്. അതിലൂടെ രാജ്യത്തിനാണ് ആദരം കിട്ടുന്നത്ത എന്നും തരൂര്‍ വ്യക്തമാക്കുന്നു. എന്നാൽ ഇന്ദിര ഗാന്ധിയെ ഇന്ത്യ ഗാന്ധി ആക്കിയ തരൂരിന് നേരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.
പാര്‍ലമെന്‍റംഗം എന്നതിലപ്പുറം ട്വിറ്റര്‍ സെന്‍സേഷന്‍ കൂടിയായ ശശി തരൂരിന് സംഭവിച്ച ചെറിയൊരു അക്ഷരപ്പിശകാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ട്വിറ്ററിലൂടെ നിരന്തര ഇടപെടലുകള്‍ നടത്തുന്ന തരൂരിന്‍റെ ട്വീറ്റുകള്‍ എപ്പോഴും വന്‍ ശ്രദ്ധ നേടാറുണ്ട്. തരൂരിന് സംഭവിക്കുന്ന പിഴവുകളും വളരെ പെട്ടെന്നാണ് ചര്‍ച്ചയാകുന്നത്.
വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനം അർഹിക്കുന്നു എന്ന് കഴിഞ്ഞ ദിവസമാണ് തരൂർ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അദ്ദേഹം ബഹുമാനം അർഹിക്കുന്നു. കാരണം, ഇന്ത്യയെയാണ് അദ്ദേഹം അവിടെ പ്രതിനിധീകരിക്കുന്നത്. എന്നാൽ നാട്ടിൽ വരുമ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ശശി തരൂർ പറഞ്ഞു. പുണെയിൽ ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹൗഡി മോദി’ സംഗമത്തിനു മണിക്കൂറുകൾ മാത്രം അവശേഷിക്കെയായിരുന്നു ശശി തരൂരിന്റെ പ്രസ്താവന.
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവന വളരെയധികം ചർച്ചകൾക്ക് കാരണമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എല്ലായ്‌പ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു ഗുണം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേഷാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അദ്ദേഹത്തെ പിന്തുണച്ച് അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്‌വിയും മുന്നോട്ട് വന്നു. പിന്നാലെ ശശി തരൂരും ഈ പ്രസ്‌താവനയെ അനുകൂലിച്ച് രംഗത്തെത്തി. എന്നാൽ ശശിതരൂരിന്റെ മോദിയനുകൂല പ്രസ്താവന വിവാദങ്ങൾക്ക് വഴിവച്ചു. തരൂർ ബിജെപി അനുഭാവിയായി എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ കെ.പി.സി.സി ശശി തരൂരിനോട് വിശദീകരണം തേടിയിരുന്നു. അതിന് മറുപടിയായി താന്‍ മോദിയെ സ്തുതിച്ചിട്ടില്ലെന്നും, മോദി വിരുദ്ധ നിലപാടുകള്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. തന്നെ ഒരു മോദി സ്തുതിപാഠകനായി ചിത്രീകരിക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് തരൂര്‍ പറഞ്ഞു. എന്നാൽ മോദിയെ താന്‍ സ്തുതിച്ചിട്ടില്ലെന്നും പറഞ്ഞ തരൂര്‍ മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കി. അങ്ങനെ ചെയ്തെങ്കില്‍ മാത്രമേ അദ്ദേഹത്തെ വിമര്‍ശിക്കാനുമാകൂ എന്ന് പറഞ്ഞ തരൂർ പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിച്ചതിന്‍റെ പത്തുശതമാനം പോലും കേരള നേതാക്കള്‍ ആരും വിമര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha