ഇനി എന്തും പറയാമെന്ന് വിചാരിക്കേണ്ട ; സമൂഹ മാധ്യമങ്ങളിലെ വ്യക്തിഹത്യക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി നിർദേശം

സമൂഹ മാധ്യമങ്ങൾ വർധിച്ചതോടെ ഒരുപാട് ഉപയോഗങ്ങൾ അത് വഴി നടന്നു. എന്നാൽ മറ്റുള്ളവരെ എന്തും പറയാനുള്ള ഒരു മാർഗമായും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു തുടങ്ങി. എന്നാൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യക്തിഹത്യക്കെതിരെ കേന്ദ്രസർക്കാർ മാർഗരേഖ കൊണ്ടു വരാൻ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സുപ്രീംകോടതി. ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന കാര്യം ചോദ്യം ചെയ‌്തു കൊണ്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതി ഈ കാര്യം ചൂണ്ടിക്കാണിച്ചത്.
മറ്റുള്ളവർക്കെതിരെ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ വിഷയമാണെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സർക്കാരിന്റെ അടിയന്തര ഇടപ്പെടൽ ഉടൻ ഉണ്ടാകണമെന്നും പറഞ്ഞു. ഈ കാര്യത്തിൽ സുപ്രീംകോടതിക്കോ ഹൈക്കോടതികള്‍ക്കോ ഒന്നും ചെയ്യാൻ കഴിയില്ല. നയപരമായ തീരുമാനങ്ങളെടുക്കേണ്ടുന്ന ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും നിയമമുണ്ടാക്കേണ്ടതും അവർ ആന്നെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മൂന്നാഴ്‍ചയ്ക്കകം കേന്ദ്രസര്‍ക്കാർ ഒരു തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha