അരുണാചല്‍ പ്രദേശിലെ ആദ്യത്തെ വനിത ലഫ്റ്റനന്റ് കേണലായി പൊനുംഗ് ഡൊമിംഗ് ; അഭിമാന നിമിഷമെന്ന് അരുണാചല്‍ മുഖ്യമന്ത്രി

അരുണാചല്‍ പ്രദേശിലെ ആദ്യത്തെ വനിത ലഫ്റ്റനന്റ് കേണലായി പൊനുംഗ് ഡൊമിംഗ്. പൊനുംഗ് ഡൊമിംഗിനെ മുഖ്യമന്ത്രി പേമ ഖണ്ഡു അഭിനന്ദിച്ചു. ട്വിറ്ററിലൂടെയാണ് അരുണാചല്‍ മുഖ്യമന്ത്രി പൊനുംഗിന് അഭിനന്ദനമറിയിച്ചത്.അഭിമാന നേട്ടമാണിത്. ഈ നേട്ടത്തിലൂടെ രാജ്യത്തെ സേവിക്കാനുള്ള അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് പൊനുംഗ് ഡൊമിംഗ് പറഞ്ഞു. പ്രവര്‍ത്തിക്കുന്ന മേഖല ഏതായാലും ആത്മാര്‍ത്ഥത പുലര്‍ത്തുമെന്ന് പൊനുംഗ് പറഞ്ഞു.
ഇത് എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് അരുണാചല്‍ മുഖ്യമന്ത്രി പറഞ്ഞു. മേജര്‍ പൊനുംഗ് ഡൊമിംഗ് ചരിത്രം കുറിച്ചിരിക്കുകയാണ്. അരുണാചല്‍ പ്രദേശില്‍ നിന്നും ലഫ്റ്റനന്റ് കേണല്‍ പദവിയിലെത്തുന്ന ആദ്യ വനിതയായി മാറിയ പൊനുംഗിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിക്കുകയുണ്ടായി . ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പൊനുംഗ് ഡൊമിംഗിന് അഭിനന്ദനം അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha