പാകിസ്ഥാൻ ഒടുവിൽ അടിയറവ് പറയുന്നു..ഇനി ഒരു അങ്കത്തിന് ബാല്യമില്ല , ഇന്ത്യയിലേക്ക് വീണ്ടും ഭീകരരെ അയക്കുന്നു എന്ന മട്ടിലുള്ള പ്രചാരണം വ്യാജമാണെന്ന് പാകിസ്ഥാൻ

പാകിസ്ഥാൻ ഒടുവിൽ അടിയറവ് പറയുന്നു..ഇനി ഒരു അങ്കത്തിനും ബാല്യമില്ലെന്നും ഇന്ത്യയിലേക്ക് വീണ്ടും ഭീകരരെ അയക്കുന്നു എന്ന മട്ടിലുള്ള പ്രചാരണം വ്യാജമാണെന്നുമാണ് പാകിസ്ഥാൻ ഇപ്പോൾ പറയുന്നത്
എന്നുമാത്രമല്ല ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാൻ അഞ്ഞൂറോളം ഭീകരരെ പാകിസ്ഥാൻ തയ്യാറാക്കുന്നുവെന്ന തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് കശ്മീർ വിഷയത്തിൽ നിന്നും ലോക ശ്രദ്ധ തിരിപ്പിക്കാനും, തങ്ങളെ ആക്രമിക്കാനുമുള്ള വഴിയാണ് ഇന്ത്യ തേടുന്നത് എന്നും കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് .
ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തകര്‍ന്ന തീവ്രവാദ ഒളിത്താവളങ്ങളും ക്യാമ്പുകളും പാകിസ്ഥാന്‍ വീണ്ടും സജീവമാക്കിയെന്ന കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാക് വിദേശ കാര്യവക്താവ് മുഹമ്മദ് ഫൈസൽ .
ഇന്ത്യ ഇപ്പോൾ തന്നെ അഞ്ചു ലക്ഷത്തിലേറെ സൈനികരെ ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട് . വീണ്ടും തങ്ങൾ ഭീകരർക്ക് പിന്തുണ നൽകുന്നുവെന്ന് പറയുന്നത് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് . മാത്രമല്ല ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ പാകിസ്ഥാന്റെ കരിമ്പട്ടികയിൽപ്പെടുത്താൻ ഇന്ത്യ സമ്മർദ്ദം ചെലുത്തിയതിന്റെ ബാക്കിയാണ് ഇത്തരത്തിലുള്ള പ്രസ്താവനകളെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു .
ഫെബ്രുവരി 27 നാണ് ഇന്ത്യന്‍ സൈന്യം ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ പാകിസ്ഥാനിലെ ബാലാകോട്ട് കേന്ദ്രം തകര്‍ത്തത്. ഫെബ്രുവരി 14 ന് പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ബാലാകോട്ട് തകര്‍ത്തത്. ഇനിയും ഭീകരരെ ഇന്ത്യയിലേക്ക് അയച്ചു ഒരു സൈനിക നടപടി താങ്ങാൻ താല്പര്യമില്ലെന്നാണ് പാക് വിദേശ കാര്യവക്താവ് പറയുന്നത്
അതേസമയം ഇന്ത്യന്‍ സൈന്യം മിന്നലാക്രമണത്തിലൂടെ തകര്‍ത്ത പാകിസ്ഥാനിലെ ബാലാകോട്ട് വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നുവെന്ന റിപ്പോര്‍ട്ട് കരസേനാ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട് . ഫെബ്രുവരിയിൽ ബാലകോട് ഭീകരാത്തവളങ്ങൾ തകർത്തു എന്ന വാർത്ത പാകിസ്ഥാൻ നിഷേധിച്ചിരുന്നു.
അടുത്ത കാലത്താണ് വീണ്ടും ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ സജീവമായത്. അതിനര്‍ഥം, ഇവിടത്തെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു എന്നാണ്. അതുകൊണ്ടാണ് ഭീകരര്‍ ഇവിടെ നിന്നു പോകുകയും മറ്റിടങ്ങളിലേക്കു പോയവർ തിരിച്ചുവരികയും സജ്ജീവമാകുകയും ചെയ്യുന്നത് എന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു .
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തന്നെ രാജ്യത്ത് തീവ്രവാദികളെ കയറ്റാനാണ് . വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ എങ്ങനെ നേരിടണമെന്ന് അറിയാം. ഇന്ത്യന്‍ സേനയ്ക്ക് അവരെ എങ്ങനെ നേരിടണമെന്നും നടപടി എടുക്കണമെന്നും അറിയാം. എല്ലാവരും ജാഗരൂകരായിരിക്കുമെന്നും പരമാവധി നുഴഞ്ഞുകയറ്റ ബിഡ്ഡുകള്‍ തകര്‍ക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു . ഇതിനു പിന്നാലെയാണ് പാക് വിദേശ കാര്യവക്താവ് മുഹമ്മദ് ഫൈസൽ ഇന്ത്യയിലേക്ക് ഭീകരരെ അയക്കുന്നു എന്ന വാർത്ത നിഷേധിച്ചിരിക്കുന്നത്
.
https://www.facebook.com/Malayalivartha