എവിടെ നിന്ന് കിട്ടുന്നു ഇമ്രാനേ ഇങ്ങനെയുള്ളവരെയൊക്കെ ‘ ഇന്ത്യയ്ക്കെതിരെ പരാമർശം നടത്തിയ ഇമ്രാൻ ഖാന്റെ സംഘത്തിലെ മാദ്ധ്യമപ്രവർത്തകനെ കണക്കിന് പരിഹസിച്ച് ട്രമ്പ്..വിളറി വെളുത്ത് ഇമ്രാനും

എവിടെ നിന്ന് കിട്ടുന്നു ഇമ്രാനേ ഇങ്ങനെയുള്ളവരെയൊക്കെ ‘ ഇന്ത്യയ്ക്കെതിരെ പരാമർശം നടത്തിയ ഇമ്രാൻ ഖാന്റെ സംഘത്തിലെ മാദ്ധ്യമപ്രവർത്തകനെകണക്കിന് പരിഹസിച്ച് ട്രമ്പ്..
പാകിസ്ഥാൻ ഇന്ത്യയെ കുറ്റം പറയാൻ കിട്ടുന്ന സന്ദർഭമൊന്നും പാഴാക്കാറില്ല.. എന്നാൽ അമേരിക്കയിൽ ചെന്നപ്പോൾ ട്രമ്പിനോട് ഇന്ത്യയ്ക്കെതിരെ പരാമർശം നടത്തിയ മധ്യപ്രവർത്തകനെതിരെ പ്രതികരിക്കുകയായിരുന്നു ട്രംപ് .
ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും പാകിസ്താനി മാധ്യമപ്രവര്‍ത്തകനേയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി നാണംകെടുത്തിയത്
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സംഘത്തിലെ മാദ്ധ്യമപ്രവർത്തകനെയാണ് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിച്ചത് . ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ കശ്മീർ വിഷയത്തെ ചൊല്ലി അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ച് അസ്വാരസ്യനാക്കിയതിനെ തുടർന്നായിരുന്നു ഇമ്രാൻ ഖാനെ നാണം കെടുത്തിയ ട്രംപിന്റെ പരിഹാസം .
യു എൻ ജനറൽ അസംബ്ലിയ്ക്കായി ന്യൂയോർക്കിലെത്തിയ ഇമ്രാൻ ഖാനും ട്രംപും കൂടിക്കാഴ്ച്ച നടത്തിയിരുന്നു . ഇതിനിടയിലാണ് പാക് ചാനലിന്റെ മാദ്ധ്യമപ്രവർത്തകൻ കശ്മീരിനെ പറ്റി പരാമർശിച്ചത് . ഇടയ്ക്ക് മറുപടി നൽകി ട്രമ്പ് മാദ്ധ്യമ പ്രവർത്തകനെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിടാതെ പിന്തുടർന്ന് ചോദ്യങ്ങൾ ആവർത്തിക്കുകയായിരുന്നു . കശ്മീർ വിഷയത്തിൽ ഇന്ത്യ പ്രകോപനപരമായ നിലപാടുകൾ സ്വീകരിക്കുന്നു എന്ന ചോദ്യത്തിനു മറുപടി തേടാനാണ് മാദ്ധ്യമപ്രവർത്തകൻ ശ്രമിച്ചത് .
ഇന്ത്യ കശ്മീര്‍ വിഷയത്തില്‍ അക്രമോത്സുകത കാട്ടുന്നുവെന്നും പാകിസ്താന്‍ സമാധാനവാദികളാണെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഇതോടെ ട്രംപ് സംസാരം തടസ്സപ്പെടുത്തി ഇടപെട്ടു.'നിങ്ങള്‍ ഇദ്ദേഹത്തിന്റെ ടീമിലുളളതാണോ' എന്ന് ഇമ്രാന്‍ ഖാനെ ഉദ്ദേശിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ചോദിച്ചു..
അതെ എന്ന് മറുപടി കിട്ടിയ ഉടനെ ഇമ്രാൻ ഖാനോട് ഇത് നിങ്ങൾക്കൊപ്പമുള്ള മാദ്ധ്യമ പ്രവർത്തകനാണോയെന്നും ,എവിടെ നിന്നാണ് നിങ്ങൾക്ക് ഇങ്ങനെയുള്ളവരെ കിട്ടുന്നതെന്നും ചോദിച്ചു
എന്നാല്‍ താന്‍ ഇമ്രാന്‍ ഖാന്റെ സംഘത്തിലുളളതല്ലെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് എന്നും തന്നെ ചോദ്യം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും റിപ്പോര്‍ട്ടര്‍ മറുപടി നല്‍കി.
തുടര്‍ന്നും ഇദ്ദേഹം ചോദ്യം ചോദിക്കാതെ കശ്മീരിനെ കുറിച്ചുളള സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു . ഇതോടെ ട്രംപ് വീണ്ടും ഇടപെട്ടു. 'നിങ്ങള്‍ക്ക് മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊരു ചോദ്യമല്ല, പ്രസ്താവനയാണ്' എന്ന് ട്രംപ് പറഞ്ഞു. വീണ്ടും ചോദ്യം ചോദിക്കാന്‍ ശ്രമം നടത്തിയ റിപ്പോര്‍ട്ടറോട് ഒരു സെക്കന്‍ഡില്‍ കാര്യം പറയാന്‍ ട്രംപ് ആവശ്യപ്പെട്ടു
എന്നാല്‍ പാകിസ്താന് അനുകൂലമായി കശ്മീര്‍ വിഷയത്തില്‍ പ്രസംഗം തുടരുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. ഇതോടെ ക്ഷമ നശിച്ച ട്രംപ് തൊട്ടടുത്തിരുന്ന പാക് പ്രധാനമന്ത്രിക്ക് നേരെ തിരിഞ്ഞു. 'നിങ്ങള്‍ക്ക് എവിടെ നിന്നാണ് ഇത്തരത്തിലുളള റിപ്പോര്‍ട്ടേഴ്‌സിനെ കിട്ടുന്നത്? ഇക്കൂട്ടര്‍ ഗംഭീരം തന്നെ' എന്ന് ട്രംപ് പരിഹസിച്ചു. മറുപടി ഇല്ലാതെ വിളറിയിരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
അതേസമയം കശ്മീരിന്റെ പേരിലുളള ഇന്ത്യ-പാക് പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.. ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം അമേരിക്കന്‍ പ്രസിഡണ്ട് ആവര്‍ത്തിച്ചു. ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ടെന്ന് പറഞ്ഞ ട്രംപ് ഇമ്രാന്‍ ഖാനും നരേന്ദ്ര മോദിയും തന്റെ സുഹൃത്തുക്കളാണ്. പാകിസ്താനെ തനിക്ക് വിശ്വാസമുണ്ടെന്നും കശ്മീരില്‍ സമാധാനമുണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
എന്നാല്‍ കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണ് എന്നും പുറത്ത് നിന്നുളള ആരുടെ ഇടപെടലും ആവശ്യമില്ല എന്നതുമാണ് ഇന്ത്യയുടെ നിലപാട്. നേരത്തെ രണ്ട് വട്ടം മധ്യസ്ഥ നീക്കവുമായി ട്രംപ് മുന്നോട്ട് വന്നപ്പോഴും ഇന്ത്യ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടുന്നതിനായി കഠിനമായ പരിശ്രമം നടത്തുകയാണ് പാകിസ്താന്‍. ചൈന മാത്രമാണ് ഇപ്പോൾ പാകിസ്താനൊപ്പം നില്‍ക്കുന്നത്. അമേരിക്ക അടക്കമുളള രാഷ്ട്രങ്ങള്‍ ഇന്ത്യക്കൊപ്പമാണ് .. കഴിഞ്ഞ ദിവസം അമേരിക്കയില്‍ എത്തിയ ഇമ്രാനെ പാക് ഭരണകൂടം അവഗണിച്ചതും അതേസമയം നരേന്ദ്ര മോദിക്കൊപ്പം ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡണ്ട് പങ്കെടുത്തതും ഇമ്രാനും പാകിസ്താനും കനത്ത ക്ഷീണമാണ്
https://www.facebook.com/Malayalivartha