ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍

ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയെയാണ് അറസ്റ്റു ചെയ്തത്. യുവതിയെ കോടതിയിലേക്ക് പോകുന്ന വഴി പൊലീസ് തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുക്കുകയായരുന്നു. ഉത്തര്‍പ്രദേശ് പോലീസാണ് പരാതിക്കാരിയെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അവരുടെ അച്ഛനും സഹോദരനും ഒപ്പമുണ്ടായിരുന്നു. ചിന്മയാനന്ദ് തനിക്കെതിരേ നല്‍കിയ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ഷാജഹാന്‍പുരിലെ കോടതിയിലേക്ക് പോവുകയായിരുന്നു യുവതി. അറസ്റ്റു തടയണമെന്ന ആവശ്യവുമായി യുവതി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പ്രത്യേക ബെഞ്ചാണ് അന്വേഷണം നിരീക്ഷിക്കുന്നത്. അതുകൊണ്ട് ഹൈക്കോടതിയ്ക്ക് പരിഗണിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.
ചിന്മയാനന്ദിന്റെ പരാതിയില്‍ യുവതിയുടെ രണ്ടു ബന്ധുക്കളെയും സുഹൃത്തിനെയും പൊലീസ് മുന്നെ അറസ്റ്റു ചെയ്തിരുന്നു. കേസന്വേഷണം തൃപ്തികരമാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. പരാതിക്കാരിക്ക് കീഴ്‌ക്കോടതിയില്‍ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ഥിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha