സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിനുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ പുരസ്‌കാരം ബില്‍ഗേറ്റ്‌സില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി

സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയതിനുള്ള ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്റെ പുരസ്‌കാരം ബില്‍ഗേറ്റ്‌സില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരമാണ് ' മോദിക്ക് ലഭിച്ചത്.
ഇത് തന്റെ മാത്രം നേട്ടമല്ലെന്നും സ്വച്ഛ്ഭാരത് ആശയങ്ങളെ ജീവിതചര്യയാക്കി മാറ്റിയ കോടിക്കണക്കിനു വരുന്ന ഇന്ത്യന്‍ ജനതയ്ക്കുള്ളതാണ് ഈ പുരസ്‌കാരമെന്നു മോദി പറഞ്ഞു. പുരസ്‌കാര നേട്ടം രാജ്യത്തിനാകെ അഭിമാനമാണെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11 കോടിയിലധികം ശൗചാലയങ്ങളാണ് ഇന്ത്യയില്‍ നിര്‍മിച്ചതെന്നും രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമാണ് ഇത് ഏറെ ഗുണകരമായതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha