മോദിയെ സ്വീകരിക്കാൻ ആയിരങ്ങൾ, മറുപടി പ്രസംഗത്തിൽ സർജിക്കൽ സ്‌ട്രൈക്കും ജവാന്മാരെയും ഓർമിപ്പിച്ച് മോദി

ഒരാഴ്ച നീണ്ടു നിന്ന അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തിൽ വൻ സ്വീകരണം. ഡല്‍ഹി പലം വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയത്... ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അടക്കമുള്ള നേതാക്കളും എംപിമാരും ചേർന്നാണ് പ്രധാനമന്ത്രിയെ വരവേറ്റത് .വിമാനത്താവളത്തിന് പുറത്ത് ആയിരക്കണക്കിന് പ്രവർത്തകരുടെ റാലിയും പാർട്ടി ഒരുക്കിയിരുന്നു
യുഎന്നിലെ പ്രസംഗവും ഹൌഡി മോദിയുമടക്കം നിരവധി പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്.
2014ൽ പ്രധാനമന്ത്രിയായ ശേഷം താൻ യുഎന്നിലേക്ക് പോയിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ഇപ്പോൾ അവിടെ ചെന്നപ്പോൾ ഇന്ത്യയോടുള്ള മനോഭാവത്തിൽ വലിയ മാറ്റമാണ് കാണാൻ സാധിച്ചത്. ഇതിനു കാരണം ഇന്ത്യയിലെ 130 കോടി ജനങ്ങളാണെന്നു പ്രധാനമന്ത്രി പറഞ്ഞു..ഇന്ത്യയോടുള്ള സമീപനം കൂടുതൽ ഊഷ്മളമായി ...ഇതിന്റെ തെളിവാണ് ഹൗഡി മോദി പരിപാടിയെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു
മൂന്ന് വർഷം മുൻപ് ഒരു സെപ്തംബർ 28 നാണ് ഇന്ത്യ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയത്. ജവാൻ മാരുടെ ആ നേട്ടം ഈ സാഹചര്യത്തിൽ ഓർമ്മിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha