ജമ്മു കാഷ്മീരിൽ അതിർത്തിക്കു സമീപം ബിഎസ്എഫ് ജവാൻ മുങ്ങി മരിച്ചതായി സൂചന

ബിഎസ്എഫ് ജവാനെ കാണാതായി. ജമ്മു കാഷ്മീരിലെ അന്താരാഷ്ട്ര അതിർത്തിക്കു സമീപം ആർഎസ് പുരയിലെ അർണിയ സെക്ടറിൽ സൈനിക പട്രോളിംഗിനിടെയാണ് ജവാനെ കാണാതായത്. സംഭവത്തെ തുടർന്നു ജവാനായി തെരച്ചിൽ ആരംഭിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ കാണാതായ ജവാൻ മുങ്ങി മരിച്ചതായുള്ള സൂചനകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത് . ബിഎസ്എഫ് എസ്ഐ പരിതോഷ് മുണ്ടലിനെയാണ് കാണാതായത്. ആർഎസ് പുരയിലെ അർണിയയ്ക്കു സമീപമുള്ള നദിയിൽ പരിതോഷ് മുങ്ങി മരിച്ചതയാണ് സൈന്യത്തിന്റെ നിഗമനം..കനത്ത മഴയെ തുടർന്നു നദി കരകവിഞ്ഞ് ഒഴുകുകയായിരുന്നു. സൈനിക പട്രോളിംഗിനിടെയാണ് ജവാനെ കാണാതായത്
https://www.facebook.com/Malayalivartha