കമ്മന്റുകള്‍ ഇടുന്നവർക്കായി പുതിയ ഫീച്ചറുമായി യൂട്യൂബ്

സ്ട്രീമിംഗ് രംഗത്ത് ഉടലെടുക്കുന്ന എതിരാളികളെ നേരിടുവാൻ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു . ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുവാനും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും വേണ്ടി പുതിയ വിവിധ തരത്തിലുള്ള ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഇപ്പോൾ ഇതാ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
യൂട്യൂബില്‍ കമ്മന്റുകള്‍ ഇടുന്നവർക്കായി പുതിയ ഫീച്ചര്‍. കമന്റുകള്‍ മോണിറ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കുന്ന സെര്‍ച്ച് ഫില്‍ട്ടര്‍ സംവിധാനം അതിൽ ഉള്‍പ്പെടുത്തി. ഒരു യൂസര്‍ക്ക് അവരുടെ വീഡിയോയ്‌ക്ക് വരുന്ന കമന്റുകള്‍ സെര്‍ച്ച് ഫില്‍ട്ടറിലൂടെ തിരഞ്ഞെടുത്ത് മറുപടി നല്‍കാനുള്ള അവസരമാണ് ഒരുക്കിയത്. മാത്രമല്ല ചോദ്യങ്ങള്‍ അടങ്ങുന്ന കമന്റ്, സബ്‌സ്‌ക്രൈബര്‍സിന്റെ എണ്ണം, സബ്‌സ്‌ക്രൈബേര്‍സിന്റെ സ്റ്റാറ്റസ് തുടങ്ങിയവയ്ക്ക് മറുപടി നൽകാനും സൗകര്യം ഉണ്ട്. ഇത് ഉപയോഗപ്രദമാകാൻ യൂട്യൂബ് സ്റ്റുഡിയോയില്‍ പേജിന്റെ മുകള്‍ വശത്തായി കമന്റ് ടാബ് എടുക്കുക. ഇടത് മെനുവില്‍ നിന്നും ഫില്‍ട്ടര്‍ ബാര്‍ തെരഞ്ഞെടുക്കുക.
https://www.facebook.com/Malayalivartha