മൂന്ന് വര്‍ഷം മുമ്പ് ഇതുപോലൊരു സെപ്റ്റംബര്‍ 28, ആ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ ഉണര്‍ന്നിരുന്നു. ഏത് നിമിഷവും ടെലിഫോണ്‍ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാന്‍ ഇരുന്നത്- നരേന്ദ്ര മോഡി

നീണ്ട അമേരിക്കന്‍ പര്യടനത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ മിന്നാലാക്രമണം ഓര്‍ത്തെടുത്ത് നരേന്ദ്രമോഡി. 'മൂന്ന് വര്‍ഷം മുമ്ബ് ഇതുപോലൊരു സെപ്റ്റംബര്‍ 28, ആ രാത്രി മുഴുവന്‍ ഞാന്‍ ഉറങ്ങാതെ ഉണര്‍ന്നിരുന്നു. ഏത് നിമിഷവും ടെലിഫോണ്‍ ബെല്ലടിക്കുന്നതും കാത്തായിരുന്നു ഞാന്‍ ഇരുന്നത്'മോഡി പറഞ്ഞു.അന്നത്തെ രാത്രി ഓര്‍ത്തുകൊണ്ട് ധീരരായ നമ്മുടെ സൈനികര്‍ക്ക് താന്‍ അഭിവാദ്യമര്‍പ്പിക്കുന്നുവെന്നും മോഡി പറഞ്ഞു.
യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ മോഡിക്ക് ഡല്‍ഹിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമൊരുക്കിയിരുന്നു. '2014ന് ശേഷം ഞാന്‍ ഇപ്പോഴാണ് യുഎന്നിലേക്ക് പോയത്. അഞ്ച് വര്‍ഷത്തിന് ശേഷം അവിടെ എത്തിയപ്പോള്‍ വലിയ മാറ്റമാണ് കാണാനായത്. ഇന്ത്യയോടുള്ള ആദരവും താത്പര്യവും ഗണ്യമായ വര്‍ധിച്ചു. 130 കോടി ജനങ്ങളാണ് അതിന് കാരണം' സ്വീകരണ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha