Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി

23 OCTOBER 2019 04:27 PM IST
മലയാളി വാര്‍ത്ത

പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു...പ്രകോപനപരമായ തീരുമാനങ്ങളെടുക്കരുത് , രാജ്യം കൊടും വരൾച്ചയിലാകുമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് ഇപ്പോൾ കേണപേക്ഷിക്കുകയാണ്

പാകിസ്ഥാനിലേക്ക് ഒഴുകുന്ന അധിക നദീജലം വഴിതിരിച്ച് ഇന്ത്യന്‍ മണ്ണിലേക്കു തന്നെ ഒഴുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് ആണ് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറയുന്നത് . സിന്ധൂ നദീജല കരാറുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ഖുറേഷിയുടെ പ്രതികരണം .ഇന്ത്യ പയറ്റുന്നത് ജലയുദ്ധമാണെന്നാണ് ഖുറേഷി യോഗത്തിൽ പറഞ്ഞത് .

പാകിസ്ഥാനിലേക്ക് ഇപ്പോൾ ഒഴുകുന്ന വെള്ളം പൂര്‍ണ്ണമായും ഹരിയാനക്ക് ലഭ്യമാക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് ഉപകരിക്കുമെന്നും ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ തന്നെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു ..നേരത്തെ,പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജലമന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരിയും സമാനമായ പ്രസ്താവനകള്‍ നടത്തിയിരുന്നു. രവി, ബീസ്, സത് ലജ്ജ് എന്നീ നദികളില്‍ നിന്നുള്ള ഇന്ത്യയുടെ ജലവിഹിതം ആണ് ഇനി പാകിസ്താന് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുന്നത് എന്നാണു അന്ന് പറഞ്ഞത് ...ഈ നദികളില്‍ നിന്നുള്ള ജലവിഹിതം നിലക്കുന്നത് ഇന്ത്യയോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തികളില്‍ ജല ദൗര്‍ലഭ്യം രൂക്ഷമാക്കും.

ഹിമാലയത്തിൽ നിന്നുത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന ജലം പാകിസ്ഥാനെ സംബന്ധിച്ച് ജീവജലം തന്നെയാണ് . ഇന്ത്യൻ നദികളിൽ നിന്നുള്ള ജലം ഉപയോഗിച്ച് 2.6 കോടി ഏക്കറിലാണ് പാകിസ്ഥാനിൽ കൃഷി നടക്കുന്നത് . ജനസംഖ്യയുടെ 60 ശതമാനമാണ് ഈ പ്രദേശത്ത് അധിവസിക്കുന്നത് . ഇന്ത്യ ജലം വിട്ടു നൽകിയില്ലെങ്കിൽ ഏക്കറു കണക്കിനു ഭൂമിയാകും വരണ്ടുണങ്ങുക .

ഒട്ടുമിക്ക നദികളിലും ഇന്ത്യ അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്.ഇതിന്റെ ഷട്ടറുകള്‍ അടച്ചിട്ടു മറ്റു നദികളിലേക്കുള്ള ജലം വഴിതിരിച്ചു വിടുക മാത്രമേ ഇന്ത്യക്കു ചെയ്യേണ്ടതുള്ളു. ജലം ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും ഹരിയാനയിലേക്കും വഴിതിരിച്ചുവിട്ടാല്‍ പാകിസ്ഥാന്‍ മരുഭൂമിയായി മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്

സിന്ധു , ഝലം , ചിനാബ് നദിയിലെ ജലം വഴി തിരിച്ചു വിടാൻ ഇന്ത്യ ശ്രമിക്കുന്നത് ഏറെ പ്രകോപനപരമായാണ് പാകിസ്ഥാൻ കാണുന്നത് . അതേസമയം ഇന്ത്യൻ കർഷകർക്ക് അവകാശപ്പെട്ട ജലം 70 വർഷമായി പാകിസ്ഥാനിലേയ്ക്ക് ഒഴുകുകയാണെന്നും മോദി പറഞ്ഞിരുന്നു .

1960 ലെ സിന്ധുനദീജല കരാര്‍പ്രകാരം കിഴക്കന്‍ നദികളായ രവി, ബീസ്, സത്‌ലജ് എന്നിവയുടെ പൂര്‍ണ്ണാവകാശം ഇന്ത്യക്കാണ്.. 1960 ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ മുൻ പ്രസിഡന്‍റ് അയ്യൂബ് ഖാനും ചേർന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാർ. സിന്ധു നദീതടത്തിലെ മൂന്ന് കിഴക്കൻ നദികളിലെ ജലം (രവി, സത്‌ലജ്, ബിയാസ്) എന്നിവയിലെ ജലം പാകിസ്താന് പൂർണ്ണമായും ഉപയോഗിക്കാനാവുന്നതാണ് കരാർ.. നദികളുടെ ഒഴിക്കിനെ ഗതിതിരിച്ചു വിടാനുള്ള ഇന്ത്യയുടെ പുതിയ തീരുമാനം കരാറിന്‍റെ ലംഘനമാവില്ല..

സിന്ധു നദീജല കരാര്‍ ലംഘിക്കാതെ പാകിസ്ഥാനിലേക്ക് വെള്ളം ഒഴുകുന്നത് തടയുന്നതിനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചതായി ജലവിഭവ മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും പറഞ്ഞു . ജലം വഴിതിരിച്ചുവിടുന്നതിലൂടെ ഇന്ത്യയില്‍ തന്നെ ഇത് സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം എങ്ങനെ തടയാം എന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത് . ഞാന്‍ സംസാരിക്കുന്നത് പാകിസ്ഥാനിലേക്ക് പോകുന്ന വെള്ളത്തെക്കുറിച്ചാണ്, സിന്ധു നദീജല കരാര്‍ ലംഘിക്കുന്നതിനെക്കുറിച്ചല്ലെന്നും ശേഖവത്ത് പറഞ്ഞിരുന്നു

അധികമായി പാകിസ്ഥാനിലേക്ക് പോകുന്ന വെള്ളം എങ്ങനെ നമുക്ക് സംരക്ഷിക്കാം എന്നതിനെ കുറിച്ചാണ് നാം ചന്തിക്കുന്നത്. ക്യാച്ച്‌മെന്റ് പ്രദേശത്തിന് പുറത്തുള്ള ചില ജലസംഭരണികളും നദികളും ഉണ്ട്. ആ ചാനല്‍ വഴിതിരിച്ചുവിട്ടാല്‍ വേനല്‍കാലത്തും മഴക്കാലത്തും ആ വെള്ളം ഉപയോഗിക്കാന്‍ കഴിയും. ഇപ്പോള്‍ എല്ലാ ജലാശയങ്ങളും നിറഞ്ഞിരിക്കുന്നു. എന്നാല്‍ അധികമായി പാക്കിസ്ഥാനിലെക്ക് പോക്കുന്ന ജലത്തെ രവി നദിയിലെക്ക് തിരിവിടുമെന്നും അദ്ദേഹം പറഞ്ഞു.അണക്കെട്ടുകള്‍ നിര്‍മ്മിച്ചത് ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് മാത്രമല്ല, വേനല്‍കാലത്ത് ഉപയോഗിക്കാനും കൂടിയാണെന്ന് ശെഖാവത്ത് പറഞ്ഞു

എന്നാൽ അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്നാണ് ഖുറേഷി പറയുന്നത് .1948-ല്‍ പാക്കിസ്ഥാനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ തടഞ്ഞെങ്കിലും പെട്ടെന്നു തന്നെ പുനഃസ്ഥാപിച്ചിരുന്നു. തുടര്‍ന്നാണ് ലോക ബാങ്ക് ഇടപെട്ട് സിന്ധു നദീജല കരാറിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒമ്പതു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ യാഥാര്‍ഥ്യമാകുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും ജല കമ്മിഷണര്‍മാര്‍ വര്‍ഷത്തില്‍ രണ്ടു തവണ കൂടിക്കാഴ്ച നടത്തി കരാര്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാറുണ്ട്. 2016-ല്‍ ഉറി ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ റദ്ദാക്കിയിരുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (9 minutes ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (21 minutes ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (38 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (46 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (1 hour ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (9 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (10 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (13 hours ago)

Malayali Vartha Recommends