രാജ്യത്ത് ‘ഭയത്തിന്റെ കാലാവസ്ഥയെന്ന് മൻമോഹൻ സിങ് !
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി മൻമോഹൻ സിങ് രംഗത്ത്. ഭാരതം ‘ഭയത്തിന്റെ കാലാവസ്ഥ’യിലൂടെയാണ് കടന്നുപോകുന്നതെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് പറയുന്നു .മോദി സർക്കാർ വ്യവസായ വളർച്ചയേയും പ്രവർത്തനങ്ങളെയും സ്തംഭിപ്പിക്കുന്ന വിഷലിപ്തമായ അന്തരീക്ഷം സൃഷ്ടിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ദ് ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് മൻമോഹന്റെ കുറ്റപ്പെടുത്തൽ.
‘മോദി സർക്കാർ എല്ലാവരേയും സംശയത്തിന്റെയും അവിശ്വാസത്തിന്റെയും പുക പിടിച്ച കണ്ണാടിയിലൂടെയാണ് എല്ലാവരെയും എല്ലാത്തിനെയും നോക്കുന്നത്. മുൻ സർക്കാരുകളുടെ ഓരോ നയവും മോശം ഉദ്ദേശ്യത്തോടെയാണെന്ന് കരുതുന്നു. അനുവദിക്കപ്പെട്ട ഓരോ വായ്പയും അനർഹമാണെന്നു കരുതുന്നു, ഓരോ പുതിയ വ്യാവസായിക പദ്ധതിയും അടുപ്പക്കാർക്കു വേണ്ടിയാണെന്നു വിധിയെഴുതുന്നു’– ഇങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ.
https://www.facebook.com/Malayalivartha