ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി... ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന രണ്ട് സ്ഥലങ്ങളില്‍ വെടിവയ്പ്പുണ്ടായ സാഹചര്യത്തിലാണ് നടപടി

ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ചിന്മയ് ബിസ്വാളിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി. ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന രണ്ട് സ്ഥലങ്ങളില്‍ വെടിവയ്പ്പുണ്ടായ സാഹചര്യത്തിലാണ് നടപടി. മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ കുമാര്‍ ഗ്യാനേഷിന് പകരം ഇടക്കാല ചുമതല നല്‍കിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ ശാഹീന്‍ബാഗിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പുതിയ ഡിസിപിയായി നിയമിക്കാന്‍ യോഗ്യരായ മൂന്ന് പേരുകള്‍ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസിപി ചിന്മയ് ബിസ്വാള്‍ ചുമതലകള്‍ ഉടന്‍ ഒഴിയണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ റിപോര്‍ട്ടു ചെയ്യണമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
രാജ്യ തലസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും പോലിസ് നിരീക്ഷകന്റെയും റിപോര്‍ട്ടുകള്‍ കമ്മീഷന്‍ പരിഗണിച്ചു.
"
https://www.facebook.com/Malayalivartha