ഗാന്ധിജിയുടെ ചരിത്രം വായിക്കുമ്പോള്‍ രക്തം തിളയ്ക്കുന്നുവെന്ന് ബി.ജെ.പി നേതാവ്; സ്വാതന്ത്ര്യ സമരം വെറും നാടകമെന്നും ഹെഗ്‌ഡെ ; ഗാന്ധിജിയെ എങ്ങനെ മഹാത്മാവ് എന്ന് വിളിക്കുമെന്നും ചോദ്യം

പൊതുവെ ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കാത്തവരാണ് ബിജെപിക്കാർ . സാഹചര്യം കിട്ടുമ്പോഴെല്ലാം ഗാന്ധിജിയെ പരമാവധി അവഹേളിക്കാനും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും അവർ ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ ഗാന്ധിജിക്കെതിരെയും സ്വാതന്ത്ര്യ സമരങ്ങൾക്കെതിരെയുമൊക്കെ വിവാദ പരാമർശങ്ങളുമായി വീണ്ടും ഒരു ബിജെപി നേതാവ് കൂടി രംഗത്തെത്തിയിരിക്കുന്നു.
മുന്‍കേന്ദ്ര മന്ത്രിയും ബി.ജെ.പി എം.പിയുമായ ആനന്ദ്കുമാര്‍ ഹെഗ്‌ഡേയാണ് ഇപ്പോൾ പുതിയ പരാമർശങ്ങളുടെ എത്തിയത് .ഗാന്ധി നയിച്ച സ്വാതന്ത്ര്യ സമരം നാടകമായിരുന്നു എന്നാണ് ഹെഗ്‌ഡെ പറഞ്ഞത്. അത്തരം ആളുകളെ എങ്ങനെ മഹാത്മാവ് എന്ന് വിളിക്കാന്‍ സാധിക്കുമെന്നും ഹെഗ്‌ഡെ ചോദിച്ചു.ബെംഗളൂരുവില്‍ ഒരു പൊതുചടങ്ങില്‍വെച്ചാണ് ഹെഗ്‌ഡെ ഗാന്ധിക്കെതിരെ വിവാദപരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാരുടെ സമ്മതത്തോടും പിന്തുണയോടും അരങ്ങേറിയ നാടകമെന്നാണ് സ്വാതന്ത്ര്യ സമരത്തെ ഹെഡ്‌ഗെ വിളിച്ചത്.
ഈ പറയുന്ന നേതാക്കന്മാരൊന്നും ഒരിക്കല്‍പ്പോലും പൊലീസുകാരുടെ മര്‍ദ്ദനമേറ്റിട്ടില്ല. അവരുടെ സ്വാതന്ത്ര്യ സമരം വലിയൊരു നാടകം മാത്രമാണ്. ബ്രിട്ടീഷ്‌കാരുടെ സമ്മതത്തോടെ നേതാക്കന്മാര്‍ കളിച്ച നാടകമാണ്. യഥാര്‍ത്ഥത്തിലുള്ള പോരാട്ടമായിരുന്നില്ല അത്”, ഹെഗ്‌ഡെ ആരോപിച്ചു.
ബ്രിട്ടീഷ്‌കാര്‍ ഇന്ത്യവിട്ടത് ഇച്ഛാഭംഗം കാരണമാണെന്നും ചരിത്രം വായിക്കുമ്പോള്‍ തന്റെ ചോര തിളയ്ക്കുകയാണെന്നും ഹെഗ്‌ഡെ പറഞ്ഞു.
കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത് സത്യാഗ്രഹം കൊണ്ടാണ് സ്വാതന്ത്ര്യം കിട്ടിയതെന്ന് എന്നാണ്. ഇത് സത്യമല്ല. സത്യാഗ്രഹം മൂലമല്ല ബ്രിട്ടീഷ് ഇന്ത്യ വിട്ടത്”, ഹെഗ്‌ഡെ പറഞ്ഞു.
ഒരു നേതാക്കളും പൊലീസിന്‍റെ അടി കൊണ്ടിട്ടില്ലെന്നും, ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൂർണ്ണമായും നാടകമായിരുന്നുവെന്നുമാണ് അനന്ത്കുമാർ പറഞ്ഞത്. ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടി നേതാക്കൾ അരങ്ങേറിയ നാടകമായിരുന്നുവിതെന്നും സ്വാതന്ത്ര്യ സമരം അഡ്ജസ്റ്റ്മെന്‍റായിരുന്നുവെന്നും പറഞ്ഞ അനന്ത്കുമാർ ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തെയും നാടകമെന്ന് അധിക്ഷേപിച്ചു.
ഈ കോൺഗ്രസുകാർ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാർ പോയത് അത് കൊണ്ടൊന്നും അല്ലെന്നും ഹെഡ്ഗെ പറഞ്ഞതായാണ് റിപ്പോർട്ട്.
ഹെഡ്ഗെയുടെ പ്രസ്താവനയോട് കർണാടക ബിജെപി നേതൃത്വം അകലം പാലിച്ചു, പാർട്ടി ഈ പ്രസ്താവനയോടെ യോജിക്കുന്നില്ലെന്നാണ് വിശദീകരണം. ആർഎസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനൻ വ്യക്തമാക്കി.
ഹെഡ്ഗെ വിവാദ പരാമർശങ്ങൾ നടത്തി മാധ്യമശ്രദ്ധ നേടുവാൻ ശ്രമിക്കുകയാണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. ഇപ്പോൾ അയാൾ മന്ത്രിയല്ലെന്നും, പ്രധാനമന്ത്രിയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരം അബദ്ധ പ്രസ്താവനകൾ നടത്തുന്നതെന്നും കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഖാർഗയെ ഭ്രാന്താലയത്തിലേക്ക് അയക്കണമെന്നായിരുന്നു കോൺഗ്രസ് വക്താവ് വിഎസ് ഉഗ്രപ്പയുടെ പ്രതികരണം.
2014-19 കാലയളവിൽ മോദി മന്ത്രിസഭയിൽ നൈപുണ്യ വികസന മന്ത്രിയായിരുന്ന ഹെഡ്ഗെ നേരത്തെയും ഇത്തരം പ്രസ്താവനകളിലൂടെ വിവാദമുണ്ടാക്കിയിട്ടുണ്ട്. ഗാന്ധിജി മുസ്ലീം പിതാവിന്‍റെയും ക്രിസ്ത്യൻ മാതാവിന്‍റെയും മകനായി ജനിക്കുകയും ബ്രാഹ്മണനാണെന്ന് അവകാശപ്പെടുകയും ചെയ്തയാളാണെന്നും ആയിരുന്നു മുൻപ് ഹെഡ്ഗെ യുടെ പ്രസ്താവന.
https://www.facebook.com/Malayalivartha