പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഭരണഘടന സംരക്ഷിക്കണമെന്ന് മദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയത്. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 വരെ രാജ്യസഭ നിര്‍ത്തിവച്ചു. ഇതിനുശേഷം സമ്മേളിച്ചപ്പോഴും ബഹളം തുടരുകയാണ്. പൗരത്വ വിഷയത്തില്‍ നടപടികള്‍ നിര്‍ത്തിവച്ച് രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
L
https://www.facebook.com/Malayalivartha