ചൈനയില്‍ കുടുങ്ങിയ യുവതി ഇന്ത്യയിലെത്താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നു.. ഈ മാസം എന്റെ വിവാഹമാണ്..!

ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായ അന്നം ജ്യോതി സഹായം അഭ്യര്‍ത്ഥിച്ച് വീഡിയോയിലുടെ രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ കുടുങ്ങിയിരിക്കയാണ് എന്നറിയിച്ചുകൊണ്ടുള്ള വീഡിയോ ഞായറാഴ്ചയാണ് പുറത്തെത്തിയത്. ഈ മാസം വിവാഹം നടക്കാനിരിക്കുന്നതിനാലാണ് വീഡിയോയിലുടെ സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ച ആദ്യ വിമാനത്തില്‍ ഈ യുവതിക്കു യാത്രാസൗകര്യം ഒരുക്കിയിരുന്നുവെങ്കിലും വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് ഇവര്‍ക്കുള്ള യാത്രാനുമതി ചൈനീസ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ചെറിയ പനി ഉണ്ടായിരുന്നതിനാലാണ് യുവതിക്കുള്ള യാത്രാനുമതി നിഷേധിച്ചത്. രണ്ടാമത്തെ വിമാനത്തില്‍ ഇവര്‍ക്കു യാത്രാസൗകര്യം ഒരുക്കാമെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നതെങ്കിലും അത് സാധ്യമായില്ല എന്നാണ് യുവതി പറയുന്നത്.
വൈറസ് ബാധ ഇല്ലെന്ന് തെളിയിക്കാന്‍ ഏതു രീതിയിലുള്ള പരിശോധനയ്ക്കും തയാറാണെന്നും യുവതി വ്യക്തമാക്കുന്നു. 58 സഹപ്രവര്‍ത്തകര്‍ക്കൊപ്പം താനും ഇന്ത്യയിലേയ്ക്കുള്ള ആദ്യ വിമാനത്തില്‍ പോകാനിരുന്നതാണ്. എന്നാല്‍ തനിക്കും മറ്റൊരാള്‍ക്കും പനി ഉണ്ടെന്ന കാരണത്താല്‍ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ടിസിഎല്‍ ജീവനക്കാരിയാണ് ഇവരെന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് ജ്യോതി വീഡിയോയില്‍ കേന്ദ്രത്തോട് അപേക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha