Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..


പള്ളുരുത്തി സെന്റ് റീത്താസിലെ ഹിജാബ് വിവാദം.. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്ന് കുടുംബം..ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനം..


25,000 അമേരിക്കക്കാർ മരിക്കുമായിരുന്ന അപകടം..യുഎസിലേക്ക് ലഹരി മരുന്നുമായി എത്തിയ മുങ്ങിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ച് പ്രസിഡന്റ് ഡോണൾ‌ഡ് ട്രംപ്.. 2 പേർ കൊല്ലപ്പെട്ടു...

മാർച്ച് മൂന്ന്... 6 മണി ; രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാർച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്; ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീംകോടതിയും തിരസ്കരിച്ചു

17 FEBRUARY 2020 05:29 PM IST
മലയാളി വാര്‍ത്ത

രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാർച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രതികളിൽ മൂന്നുപേരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീംകോടതിയും തിരസ്കരിച്ചു. ഇതോടെയാണു കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.

പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവരുടെ ദയാഹർജികളാണു രാഷ്ട്രപതി പല പ്രാവശ്യങ്ങളായി തള്ളിയത്. നാലാമത്തെ പ്രതി പവൻ ഗുപ്ത ഇനിയും ദയാഹർജി നൽകിയിട്ടില്ല. പവന്‍ ഗുപ്തക്ക് ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുള്ള അവസരം അവശേഷിക്കുന്നുണ്ട്. അത്‌ക്കൊണ്ട് തന്നെ വീണ്ടും ഇപ്പോള്‍ പുറപ്പെടുവിച്ച മരണവാറണ്ട് വീണ്ടും മാറ്റിവെക്കേണ്ടി വരും. ബാക്കി മൂന്ന് പേരുടേയും ദയാഹര്‍ജി നേരത്തെ രാഷ്ട്രപതി തള്ളിയതാണ്.

ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളുടെ അപ്പീലിൽ 6 മാസത്തിനുള്ളിൽ വാദം ആരംഭിക്കണമെന്നു സുപ്രീം കോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു നീളുന്നതിനിടെയാണ് സുപ്രീം കോടതി നിർദേശങ്ങൾ പുറത്തിറക്കിയത്. ഹൈക്കോടതി വധശിക്ഷ ശരിവച്ച കേസുകളിലെ പ്രതികളുടെ അപ്പീൽ 6 മാസത്തിനുള്ളിൽ, മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നു സർക്കുലറിൽ വ്യക്തമാക്കുന്നു. അപ്പീൽ നൽകിയാലുടൻ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാനുള്ള നിർദേശം റജിസ്ട്രാർ കീഴ്ക്കോടതികൾക്കു നൽകണം.

ജനുവരി 22ന് പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാൽ പ്രതികൾ ഓരോരുത്തരായി ഒന്നിന് പിറകെ ഒന്നായി ഹർജികളുമായി എത്തിയതോടെയാണ് വധശിക്ഷ നീണ്ടുപോയത്.


നിർഭയ കേസിൽ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നതിനിടെ പ്രതി പവൻ ഗുപ്തയുടെ അഭിഭാഷകൻ കേസിൽ നിന്നു പിന്മാറിയിരുന്നു. തിഹാർ ജയിൽ അധികൃതരുടെ ഹർജി പട്യാല ഹൗസ് കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ എ.പി. സിങ് ഈ കേസ് താൻ ഇനി വാദിക്കുന്നില്ലെന്ന് അറിയിച്ചത്. മറ്റ് പ്രതികളുടെ അഭിഭാഷകരും കേസ് ഏറ്റെടുത്തില്ല. സര്‍ക്കാര്‍ അഭിഭാഷകരെ വിശ്വാസമില്ലെന്ന് പ്രതിയുടെ പിതാവ് പറയുകയും ചെയ്തു. ഇതോടെ ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കുമെന്നും നടപടി ക്രമങ്ങള്‍ പാലിച്ചേ മരണവാറണ്ട് പുറപ്പെടുവിക്കാന്‍ സാധിക്കൂവെന്നും കോടതി പ്രതികരിച്ചിരുന്നു. തുടർന്ന്
എന്റെ വികാരം എന്തുകൊണ്ട് കോടതി മനസിലാക്കുന്നില്ല എന്ന് കോടതി മുറിക്കുള്ളില്‍ പൊട്ടിക്കരഞ്ഞ് നിര്‍ഭയയുടെ അമ്മ ചോദിച്ചു.'ഞാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെയുണ്ട്. അവരുടെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുകയായിരുന്നു. ഞാന്‍ ഇരയുടെ അമ്മയാണ്. എനിക്കും ചില അവകാശങ്ങളുണ്ട്. മരണവാറണ്ട് പുറപ്പെടുവിക്കാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്.' - കണ്ണീരൊഴുക്കിക്കൊണ്ട് നിര്‍ഭയയുടെ അമ്മ പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിച്ച കുറ്റവാളിയാണെങ്കിലും അയാളുടെ ഭാഗം പറയാനുള്ള അവകാശം നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി അറിയിച്ചു. എന്നാല്‍ കുറ്റവാളികളുടെ വധശിക്ഷ വൈകിപ്പിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച്‌ നിര്‍ഭയയുടെ അമ്മയും അച്ഛനും കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചിരുന്നു.

2012 ഡിസംബര്‍ 16-നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

തിഹാർ ജയിലിൽ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. കല്ലും മണ്ണും നിറച്ച് ഓരോ പ്രതിയുടെയും തൂക്കത്തിനനുസരിച്ച് തയ്യാറാക്കിയ ചാക്കുകൾ തൂക്കി നോക്കിയാണ് ഡമ്മി പരീക്ഷണം നടത്തിയത്. ആരാച്ചാർ പവൻ കുമാറിനെ തിഹാർ ജയിലിൽ നേരെത്തെ തന്നെ എത്തിച്ചിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് നാല് കുറ്റവാളികൾക്ക് ഒരുമിച്ച് തൂക്കുകയറൊരുങ്ങുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റീഫന്‍ ദേവസിയുടെ എസ്ഡി എസ്‌കോപ്‌സ് കാണാനെത്തിയ മോഹന്‍ലാലിനെ പൊതിഞ്ഞ് ആരാധകര്‍  (20 minutes ago)

മദ്യലഹരിയില്‍ യുവാവായ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി  (40 minutes ago)

Jose-Franklin ജോസ് ഫ്രാങ്ക്ലിനെതിരെ ഗുരുതര പരാമർശങ്ങൾ  (59 minutes ago)

ഫുഡ് കണ്ടെയിനറുകള്‍ വീണ്ടും കഴുകി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

അഹിന്ദുക്കളുടെ വീട്ടില്‍ പോകാന്‍ പെണ്‍മക്കളെ അനുവദിക്കരുതെന്ന് പ്രജ്ഞാ സിങ് ഠാക്കൂര്‍  (1 hour ago)

അയര്‍ക്കുന്നത്ത് ദൃശ്യം മോഡല്‍ കൊലപാതകം: ഭാര്യയെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത് പ്രതി  (2 hours ago)

രാജ്യത്ത് സ്‌റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി: 81 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് എന്‍എംസി അനുമതി  (2 hours ago)

പുതുതായി ആരംഭിച്ച എല്ലാ നഴ്‌സിംഗ് കോളേജുകള്‍ക്കും അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്: പത്തനംതിട്ട സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരം  (2 hours ago)

പ്രസവാനന്തരം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 22 കാരി മരിച്ചു  (2 hours ago)

പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?  (3 hours ago)

വിജയ് വാക്ക് പാലിച്ചു;  (3 hours ago)

കുട്ടിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന് കുടുംബം  (4 hours ago)

Donald-Trump ട്രംപിന്റെ ഞെട്ടിക്കുന്ന നീക്കം  (4 hours ago)

പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് CPM കൗൺസിലർ ..ആ പാവത്തിന്റെ കെട്ടുതാലി പറിച്ചെടുത്തോടിയിട്ട്  (4 hours ago)

പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് മാല പൊട്ടിച്ചോടിയ കൗൺസിലർ ജാനകിയുടെ കാലുപിടിച്ച് കരയുന്നു  (5 hours ago)

Malayali Vartha Recommends