Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

കണ്ണീരോടെ ഷാജഹാന്‍... യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യയും മകളും മരുമകനും എത്തുമ്പോള്‍ സാക്ഷിയാകാന്‍ അനശ്വര പ്രണയത്തിന്റെ താജ്മഹല്‍; ഷാജഹാനും മുംതാസ് മഹലും തമ്മിലുള്ള അനശ്വര പ്രണയത്തിന് സാക്ഷിയാകാന്‍ രണ്ട് ലോക പ്രശസ്ത ജോഡികള്‍ എത്തുമ്പോള്‍ താജ്മഹല്‍ ലോകത്തിന്റെ നെറുകയില്‍

24 FEBRUARY 2020 10:47 AM IST
മലയാളി വാര്‍ത്ത

ഇന്ന് വൈകുന്നേരത്തോടെയാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപ് മകള്‍ ഇവാങ്ക മരുമകന്‍ ജാറദ് കഷ്‌നര്‍ എന്നിവരും താജ്മഹല്‍ സന്ദര്‍ശിക്കുന്നത്. ട്രംപിന്റെ താജ്മഹല്‍ സന്ദര്‍ശനത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ആഗ്ര ജില്ല ഭരണകൂടം പൂര്‍ത്തിയാക്കി കഴിഞ്ഞു. ബീസ്റ്റ് എന്ന വിളിപ്പേരിലുള്ള അത്യാധുനിക സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലിമോസിന്‍ കാര്‍ ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആഗ്ര വിമാനത്താവളത്തിലെത്തിച്ചിട്ടുണ്ട്. ഔദ്യോഗിക യാത്രയായതിനാല്‍ താജ്മഹല്‍ സന്ദര്‍ശനത്തില്‍ ട്രപും അദ്ദേഹത്തിന്റെ ഭാര്യ മിലേനിയ ട്രംപും ഈ കാറിലാണ് യാത്ര ചെയ്യുക. ലോകത്തിലെ ഏറ്റവും ശ്രദ്ധേയനായ നേതാവിന്റേയും കുടുംബത്തിന്റേയും താജ്മഹല്‍ സന്ദര്‍ശനത്തോടെ താജ്മഹല്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയരുകയാണ്. തിരക്കിനിടയില്‍ അല്‍പനേരം പ്രണയം നുകരാനുള്ള സുവര്‍ണാവസരം കൂടിയാണ് താജ്മഹല്‍ സന്ദര്‍ശനം.

ഈ സമയം ഇത് പണിത ഷാജഹാന്റെ വേദന കൂടിയറിയണം. ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍, ഒട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ സ്മാരകം. ഇരുപതിനായിരം ജോലിക്കാര്‍ ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തീര്‍ത്ത ബൃഹത്തായ എന്നാല്‍ സമഗ്രമായ അത്ഭുത സൗധം. അന്ന് 3.2 കോടിയാണതിനു വേണ്ടി ചക്രവര്‍ത്തി ചെലവിട്ടത്.


മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631 ല്‍ തന്റെ 14ആമത്തെ കുട്ടിയായ ഗൗഹറ ബേഗത്തിന് ജന്മം നല്‍കുന്നതിനിടയില്‍ മരിച്ചു. വിവാഹത്തിന്റെ പതിനെട്ടാം വര്‍ഷമായിരുന്നു അത്. അക്കാലം ഷാജഹാന്‍ ചക്രവര്‍ത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹല്‍ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങള്‍ കാണിക്കുന്നു. താജ് മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം ഉടന്‍ തന്നെ തുടങ്ങുകയുണ്ടായി. 1648 ല്‍ ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പണിതീര്‍ന്നത്.

താജ് മഹല്‍ പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റേയും മുഗള്‍ സംസ്‌കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുര്‍ രാജവംശത്തില്‍ നിന്നുള്ള വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയില്‍ ഉണ്ടായിരുന്നു. സമര്‍കണ്ടിലെ ഗുര്‍ഏഅമീര്‍ എന്ന കെട്ടിടം

ഹുമയൂണിന്റെ ശവകുടീരം, ഡെല്‍ഹിയിലെ ഷാജഹാന്റെ സ്വന്തം നിര്‍മിതിയായ ജുമാ മസ്ജിദ് എന്നിവയില്‍ നിന്നും വാസ്തു പ്രചോദനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗള്‍ കെട്ടിടങ്ങള്‍ എല്ലാം തന്നെ ചുവന്ന മണല്‍ക്കല്ലിലാണ് പണിതിരുന്നത്. പക്ഷേ, ഷാജഹാന്‍ താജ് മഹല്‍ പണിയുന്നതിന് വെണ്ണക്കല്ലും വിലപിടിപ്പുള്ള മറ്റുചില കല്ലുകളും ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മുഗള്‍ കാലഘട്ടത്തെ മറ്റ് കെട്ടിടങ്ങളേക്കാള്‍ താജ്മഹലിന് ഒരു പ്രത്യേക ആകര്‍ഷണം കൈവരുന്നു.

മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോര്‍ ലവേഴ്‌സ് ഗിഫ്റ്റ് എന്ന ഒരു കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം രണ്ടു തവണ മാത്രമെ ചക്രവര്‍ത്തി താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുള്ളൂ എന്ന് പുരാവസ്തു ചരിത്രകാരിയായ എബ്ബ കോച്ച് രേഖപ്പെടുത്തുന്നു. പ്രണയിനിയും ഭാര്യയുമായ മുംതാസിന്റെ മൃതദേഹം രണ്ടു തവണ മാറ്റിയ ശേഷമാണ് താജിനുള്ളില്‍ അടക്കിയത്. രസകരമായ വസ്തുത മുംതാസിന്റെ മരണശേഷം ചക്രവര്‍ത്തി വിവാഹം ചെയ്ത രണ്ടു രാജ്ഞിമാരുടേയും, അക്ബരാബാദി മഹലും ഫത്തേബാദി ബീഗവും, ശരീരങ്ങള്‍ താജ് വളപ്പില്‍ ഉണ്ട് എന്നതാണ്. പുത്രനാല്‍ തടവിലാക്കപ്പെട്ട ഷാജഹാന്റെ അടക്കം പക്ഷെ പകിട്ടില്ലാത്തതായിരുന്നു. നിരാശനും നിസ്വനുമായിത്തീര്‍ന്ന നിര്‍മ്മിതികളുടെ രാജകുമാരന്റെ മൃതദേഹം, ഒരനാഥ ശവം പോല, ആരോ രണ്ടു പേര്‍ തോണിയില്‍ യമുന കടത്തി താജില്‍ മുംതാസിനു ചേര്‍ന്ന് അടക്കുകയായിരുന്നുവത്രെ!

ഈ ചരിത്രവും ഷാജഹാന്റെ വേദനയും ട്രംപിനേയും കുടുംബത്തേയും ആകര്‍ഷിക്കുക തന്നെ ചെയ്യും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (7 minutes ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (15 minutes ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (35 minutes ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (1 hour ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (1 hour ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (1 hour ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (1 hour ago)

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (2 hours ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (2 hours ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (2 hours ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (2 hours ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (3 hours ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (3 hours ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (3 hours ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (3 hours ago)

Malayali Vartha Recommends