നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ മെഴുകുതിരികള്‍ കത്തിക്കുമ്പോൾ വീട്ടിലെ വൈറസുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും... പ്രാണികള്‍ വെളിച്ചത്തിലേക്ക് പറന്ന് ചാകുന്നത് പോലെ വൈറസുകളും മെഴുകുതിരി ചൂടേറ്റ് മരിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ
എല്ലാവരും മെഴുകുതിരി കത്തിക്കുമ്പോൾ കൊറോണ വൈറസ് മരിക്കുമെന്ന് മൈസുരുവിലെ ബി.ജെ.പി എം.എല്‍.എ എസ്.എ. രാംദാസ്. ഞായറാഴ്ച രാത്രി ഒമ്ബതുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ജനങ്ങള്‍ മെഴുകുതിരികള്‍ കത്തിക്കുമ്ബോള്‍ വീട്ടിലെ വൈറസുകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടും.
പ്രാണികള്‍ വെളിച്ചത്തിലേക്ക് പറന്ന് ചാകുന്നത് പോലെ വൈറസുകളും മെഴുകുതിരി ചൂടേറ്റ് മരിക്കും -രാംദാസ് പറഞ്ഞു. തെന്റ നിരീക്ഷണങ്ങള്‍ ശാസ്ത്രീയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏപ്രില്‍ 22ന് ജനത കര്‍ഫ്യൂ ദിവസം കൈയടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനും രാംദാസ് 'ശാസ്ത്രീയ' വിശകലനം നല്‍കിയിരുന്നു.
കൈയടിക്കുേമ്ബാള് ശരീരത്തില്‍ ഉണ്ടാകുന്ന താപവും ശബ്ദവും വൈറസുകളെ കൊല്ലുമെന്നായിരുന്നു അദ്ദേഹത്തിെന്റ കണ്ടുപിടിത്തം. അതേസമയം, പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഖേദകരമാണെന്ന് മൈസൂര്‍ സയന്‍സ് ഫൗണ്ടേഷന് സെക്രട്ടറി ജി.ബി. സന്തോഷ് കുമാര്‍ പറഞ്ഞു.
ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൈയ്യടിക്കാനും വിളക്കുകള്‍ കത്തിക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്്തത്. നിര്‍ഭാഗ്യവശാല്‍, അന്ധവിശ്വാസത്തിെന്റ വളര്‍ച്ചക്ക് ഇത് തെറ്റായി വ്യാഖ്യാനിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha