Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തിൽ രാഷ്ട്രീയ നാടകം മുറുകുന്നു.... കോൺഗ്രസിൽ നിന്നും മൂന്നാമത്തെ എം എൽ എ യും ബി ജെ പിയിലേക്ക്... ജൂൺ 21 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്....

05 JUNE 2020 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

രാജ്യസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തിൽ രാഷ്ട്രീയ നാടകം മുറുകുന്നു. ജൂൺ 21 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിൽ നാല് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതിനിടെ ഇന്നലെ രണ്ട് കോൺഗ്രസ് എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

ഇപ്പോഴിതാ മൂന്നാമത്തെ എംഎൽഎയും രാജിവെച്ച് ബിജെപിയിലേക്ക് പോയിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തെടുത്ത സമാന തന്ത്രങ്ങൾ ബിജെപി സംസ്ഥാനത്ത് പുറത്തെടുത്തതോടെ തങ്ങളുടെ എംഎൽഎമാരെ നാടുകടത്തിയിരിക്കുകയാണ് കോൺഗ്രസ്.


പതിനേഴ് സംസ്ഥാനങ്ങളിലായി അന്‍പത്തിയഞ്ച് സീറ്റുകളിലേക്കാണ് ഈ മാസം 19ന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പതിനാറ് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് സാധാരണ നിലയിലായിരിക്കും. അവിടെയെല്ലാം നിയമസഭയിലെ രാഷ്ട്രീയ ചേരിക്കനുസരിച്ച് വിജയവും പരാജയവുമുണ്ടാകും. പക്ഷെ ഇത്തവണയും മോദിയുടേയും അമിത്ഷായുടെയും തട്ടകമായ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് ഈ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാകില്ല.

മാർച്ച് 26 നാണ് നേരത്തേ നിയമസഭ തിരഞ്ഞെടുപ്പ് രാജ്യത്ത് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പുതുക്കിയ തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഗുജറാത്തിൽ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായിരിക്കുന്നത്.

നാല് സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഡ്വക്കേറ്റ് ഭരദ്വാജ്, റമീള ബാര എന്നിവരെയാണ് ബിജെപി സ്ഥാനാർത്ഥികളായി ആദ്യം പ്രഖ്യാപിച്ചത്. തൊട്ട് പിന്നാലെ തന്നെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയേയും ബിജെപി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറികൾക്ക് കളമൊരുങ്ങുകയാണെന്ന അഭ്യൂഹം ശക്തമായിരുന്നു. മുന്‍ കോണ്‍ഗ്രസുകാരനായ നരഹരി അമിനാണ് ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി.

ഗുജറാത്തില്‍ ഏത് സാഹചര്യത്തെയും അട്ടിമറിക്കാന്‍ അമിത്ഷായ്ക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് രാജ്യസഭയിലെ നാല് സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ്. ഇതില്‍ മൂന്ന് എണ്ണം ബിജെപിയുടെ സിറ്റിങ് സീറ്റുകളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴുണ്ടായിരുന്ന എംഎല്‍എമാരുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ബിജെപിക്ക് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാകുമായിരുന്നുള്ളു.

എന്നാല്‍ ഇപ്പോള്‍ മൂന്ന് സീറ്റ് വിജയിക്കാനുള്ള എംഎല്‍എമാര്‍ ബിജെപിക്കുണ്ട്. സ്വന്തം പക്ഷത്തെ എണ്ണം കൂട്ടാതെ വിജയിക്കുന്ന ഈ തന്ത്രമാണ് ഗുജറാത്തിലും മറ്റു പല സംസ്ഥാനങ്ങളിലും അമിത്ഷാ കാലങ്ങളായി വിജയകരമായി നടപ്പാക്കുന്നത്

118 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്കുളളത് 103 എംഎല്‍എമാരാണ്. ഒരു സീറ്റില്‍ ജയിക്കാന്‍ 35 വോട്ടാണ് ആവശ്യം. രണ്ട് എംഎല്‍എമാരെ ബിജെപിക്ക് സ്വന്തമായി തന്നെ ജയിപ്പിക്കാം.എന്നാല്‍ മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കണം എങ്കില്‍ പുറത്ത് നിന്ന് പിന്തുണ വേണം. 8 വോട്ടുകള്‍ കൂടി കിട്ടിയാലെ മൂന്നാമത്തെ സീറ്റും സ്വന്തമാക്കാന്‍ ബിജെപിക്ക് സാധിക്കൂ.

അതേസമയം കോൺഗ്രസിന് 68 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. 1 സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് എളുപ്പമാണ്. മറ്റ് ചില പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പാക്കി 71 വോട്ടുകൾ നേടി രണ്ട് പേരെ ജയിപ്പിക്കാൻ ആയിരുന്നു കോൺഗ്രസിന്റെ പദ്ധതി.

അട്ടിമറിച്ചു സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയുടെ പിന്തുണയും രണ്ട് എംഎല്‍എമാരുളള ഭാരതീയ ട്രൈബല്‍ പാര്‍ട്ടി, ഒരു എംഎല്‍എയുള്ള എന്‍സിപി എന്നിവരുടെ പിന്തുണയും കോണ്‍ഗ്രസിനായിരുന്നു. എന്നാൽ കോൺഗ്രസിന്റെ സകല പദ്ധതികളും അട്ടിമറിച്ച് ബുധനാഴ്ച രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചത് .

ആദ്യം രാജിവെച്ചത് അക്ഷയ് പട്ടേല്‍, ജിത്തു ചൗധരി എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയെ കണ്ട് രാജിക്കത്ത് കൈമാറിയത്. ഇതോടെ കോൺഗ്രസിന്റെ അംഗബലം 66 ആയി കുറഞ്ഞു.

ഇരുവരും രാജിവെച്ചതോടെ കൂടുതൽ കോൺഗ്രസ് നേതാക്കൾ ഉടൻ പാർട്ടി വിടുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ എംഎൽഎയും രാജിവെച്ചിരിക്കുകയാണ്. മോർബിയിൽ നിന്നുള്ള ബ്രിജേഷ് മെർജയാണ് രാജിവെച്ചിരിക്കുന്നത്.

മെർജയുടെ രാജി സ്വീകരിച്ചതായി നിയമസഭ സ്പീക്കർ രാജേന്ദ്ര ത്രിവേദി പറഞ്ഞു. ഇനിയും രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹം ശക്തമായിട്ടുണ്ട്. ഇതോടെ ബാക്കിയുള്ള എംഎൽഎമാരേ എങ്ങനെയും പിടിച്ചു നിർത്താനുള്ള ശ്രമത്തത്തിലാണ് കോൺഗ്രസ്. ഏഴ് ഗ്രൂപ്പുകളായി തിരിച്ച് എംഎൽഎമാരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാർച്ചിൽ രാജ്യസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 5 പേരായിരുന്നു കോൺഗ്രസിൽ നിന്നും രാജിവെച്ചത്. ഇപ്പോൾ മൂന്ന് പേർ കൂടി ഒറ്റയടിക്ക് പാർട്ടി വിട്ടതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. അതേസമയം കോൺഗ്രസ് എംഎൽഎമാരുടെ കൂടുമാറ്റത്തോടെ മൂന്ന് സീറ്റുകളിൽ വിജയിക്കാനാവശ്യമായ 106 വോട്ടുകൾ ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (12 minutes ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (28 minutes ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (35 minutes ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (42 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (1 hour ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 hour ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (2 hours ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (2 hours ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (3 hours ago)

Malayali Vartha Recommends