Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...


പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 

26 വര്‍ഷമായി മലയാളിയുടെ മനസ്സിൽ ഓർമയായി ബേപ്പൂർ സുൽത്താൻ; ഇപ്പോഴും വൈലാലിലെ വീടിനകത്ത് കയറിയാല്‍ നമുക്ക് ബഷീറിനെ തൊട്ടറിയാം... ബഷീര്‍ ഇപ്പോഴും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു... ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കടന്ന് ചെല്ലുന്ന എഴുത്തിന്‍റെ വഴിയില്‍.... പാത്തുമ്മയുടെ ആടും മജീദും സുഹറയും നാരായണിയും പൊന്‍കുരിശ്തോമായുമൊന്നും മതിലുകള്‍ക്കപ്പുറമാവില്ല ഒരു കാലത്തും..

05 JULY 2020 12:52 PM IST
മലയാളി വാര്‍ത്ത


മലയാളസാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് ഇന്ന് 26 വര്‍ഷം. മലയാള സാഹിത്യത്തിൽ‌ പകരം വയ്ക്കാനില്ലാത്ത എഴുത്തിന്റെ, വാക്കുകളുടെ മാന്ത്രികനായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. എല്ലാ വർഷവും ഈ ദിനം ബഷീറിനെ സ്നേഹിക്കുന്നവരുടെ സം​ഗമ വേദിയായി മാറാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെയല്ല. കൊവിഡ് കാരണം ഓർമ്മദിനം വിപുലമായി ആഘോഷിക്കേണ്ടെന്ന തീരുമാനത്തിലാണ് മക്കളും ആരാധകരും

സ്മരണകളുറങ്ങുന്ന വൈലാലില്‍ വീട്ടില്‍ എത്തിയാല്‍ കാലത്തിന് അതീതനായി സഞ്ചരിക്കുന്ന ഇമ്മിണി ബല്യ എഴുത്തുകാരനെ അനുഭവിച്ചറിയാം. ലോകമാകെ സഞ്ചരിച്ച് സ്വരൂപിച്ച ഇച്ചിരിപിടി ഓർമ്മകളെ നല്ല ചപ്ലാച്ചി ഭാഷയിൽ ബഷീർ കുത്തിക്കുറിച്ചത് , വൈലാലിലെ ഈ വീട്ടിലിരുന്നാണ്

1908 ജനുവരി 21 ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും ആയിരുന്നു.

കോവിഡ് കാലമായതില്‍ വൈലാലില്‍ വീട്ടില്‍ ഇത്തവണ പതിവ്അനുസ്മരണ പരിപാടികളില്ല. വൈലാലിലേക്ക് കയറുമ്പോഴേ നാട്ടുമണമുള്ള കഥാപാത്രങ്ങള്‍ ഓടികയറും മനസ്സിലേക്ക്. അത്രയേറെ കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ട് നമ്മളോരുരുത്തരും ബഷീര്‍ കഥാപാത്രങ്ങളുമായി.

നര്‍മവും വിമര്‍ശനവും കലര്‍ന്ന ശൈലിയിലൂടെ ബഷീര്‍ ജീവിതയാഥാര്‍ഥ്യങ്ങളെ വരച്ചിട്ട ഓരോ കൃതിയും മലയാള ഭാഷയിലെ വിസ്മയങ്ങളായി മാറിയിരുന്നു. . ഇമ്മിണി ബല്യ ഒന്നും, വിശ്വവിഖ്യാതമായ മൂക്കും, പാത്തുമ്മയുടെ ആടും, സ്ഥലത്തെ പ്രധാന ദിവ്യനുമെല്ലാം മലയാളിക്ക് സമ്മാനിച്ചത് വ്യത്യസ്തമായ ഒരു വായനാനുഭവം തന്നെയാണ് . തന്റേതായ ശൈലിയിൽ ഒരു പുതിയ ഭാഷ തന്നെ സൃഷ്ടിക്കാൻ ബഷീറിന് കഴിഞ്ഞു എന്നതാണ് യാഥാർത്ഥ്യം. എഴുത്തിൽ വിശ്വസാഹിത്യത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും നാട്ടിൽ സാധാരണക്കാരനിൽ സാധാരണക്കാരനായിട്ടായിരുന്നു ബഷീറിന്റെ ജീവിതം. വീട്ടിലെത്തുന്നവരെയെല്ലാം സത്കരിച്ചേ വിടുകയുണ്ടായിരുന്നുള്ളൂ

വൈലാലിന്റെ മുറ്റത്ത് ചാരുകസേരയിട്ട് പാട്ടുകേട്ട് ബഷീറിരിക്കും. എഴുത്തിനപ്പുറം ചര്‍ച്ചകള്‍ക്കുള്ള വേദിയാണിവിടം. കാണാനെത്തുന്നവരുമൊത്ത് കുശലം പറഞ്ഞ് പകല് രാവാക്കിയ ഇടം. മകന്‍ അനീസ് ബഷീറിന്‍റെ ഓര്‍മ്മയിലുണ്ട് അത്തരം ചില നിമിഷങ്ങള്‍.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌(5-o ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌.
കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി.

തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു.

അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു.

പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം.

ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യിൽ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീർ പത്രാധിപരുടെയടുത്തെത്തിയത്.

എന്നാൽ ജോലി തരാൻ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാൽ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീർ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകൻ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം

ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട് . 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954 ഇൽ ആണ് ബഷീർ ഇത് എഴുതുന്നത്

ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

ഇപ്പോഴും വൈലാലിലെ വീടിനകത്ത് കയറിയാല്‍ നമുക്ക് ബഷീറിനെ തൊട്ടറിയാം. ചെറിയ ചെറിയ വാക്കുകളിലൂടെ, പച്ചയായ ജീവിതം പറഞ്ഞ ബഷീറിയന്‍ സാഹിത്യത്തിന്‍റെ സ്മാരകം ആണ് ഇന്ന് ആ വീട് .കഥാകാരന്‍റെ അദൃശ്യസാന്നിധ്യമായി ചാരുകസേരയും കണ്ണടയും പാട്ടുപ്പെട്ടിയും ഇപ്പോഴും ഇവിടെയുണ്ട്.. അതെ, ബഷീര്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കടന്ന് ചെല്ലുന്ന എഴുത്തിന്‍റെ വഴിയില്‍.... പാത്തുമ്മയുടെ ആടും മജീദും സുഹറയും നാരായണിയും പൊന്‍കുരിശ്തോമായുമൊന്നും മതിലുകള്‍ക്കപ്പുറമാവില്ല ഒരു കാലത്തും..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.....  (6 minutes ago)

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (10 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (10 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (10 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (11 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (11 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (11 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (12 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (12 hours ago)

വിലങ്ങ് വെപ്പിക്കാന്‍ വിജയന്റെ പോലീസ് നോക്കി ഇരിക്കത്തേയുള്ളു !! മുഖ്യമന്ത്രി പിണറായി വിജയനെ കയറിതോണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ സൈബര്‍ ടീം; വിലങ്ങും കൊണ്ട് ഉറക്കളച്ച് കാത്തിരുന്ന ഡി വൈ എഫ് ഐ തേഞ്ഞൊട്  (12 hours ago)

ആദ്യഘട്ട വോട്ടെടുപ്പിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും  (12 hours ago)

പ്രസിനുള്ളിൽ സാരി ധരിക്കുന്നത് വിലക്കിയിട്ടും സുരക്ഷയ്ക്കായി സാരിയുടെ മേൽ കോട്ട് ധരിച്ച് ജോലി; തുമ്പ് മെഷീനിൽ കുടുങ്ങി വളരെ ശക്തിയോടെ തല തറയിൽ ഇടിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം...  (12 hours ago)

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (13 hours ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends