Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍... കൂടെ നടന്നവര്‍ തന്നെ ഒറ്റുകാരായെന്ന് എങ്കിലും അതെന്തിന് വേണ്ടി? അണിഞ്ഞത് ഒരേ യൂണിഫോം അല്ലെ... ചതിച്ചത് ?

06 JULY 2020 09:17 AM IST
മലയാളി വാര്‍ത്ത

എട്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസ് നീക്കത്തെ കുറിച്ച് നേരത്തെ അറിവു ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. വീട്ടില്‍ പൊലീസ് പരിശോധന നടത്താന്‍ എത്തുന്ന കാര്യത്തെ കുറിച്ച് ആരോ മുന്നറിയിപ്പു നല്‍കിയെന്ന് ഞായറാഴ്ച അറസ്റ്റിലായ വികാസ് ദുബെയുടെ സംഘാഗം ദയാശേഖര്‍ അഗ്‌നിഹോത്രി വെളിപ്പെടുത്തി. ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആരോ വികാസിന് വിവരം ചോര്‍ത്തി നല്‍കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

പൊലീസുകാര്‍ ചൗബേപൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ദുബെയ്ക്ക് ഫോണ്‍ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്. എന്‍കൗണ്ടര്‍ നടക്കുമ്പോള്‍ താന്‍ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാല്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കര്‍ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂര്‍ സ്റ്റേഷനിലെ ഇന്‍ ചാര്‍ജായിരുന്ന രാഹുല്‍ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ തയാറാക്കാന്‍ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്തപ്പോള്‍ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. കാണ്‍പൂരിലെ സിവില്‍ സബ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ഛത്രപാല്‍ സിംഗിന്റെ മൊഴിയും നിര്‍ണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തില്‍ ലൈന്‍ കമ്പി പൊട്ടി കിടക്കുന്നതിനാല്‍ പവര്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നിരുന്നുവെന്നാണ് ഛത്രപാല്‍ സിംഗ് മൊഴി നല്‍കിയിരിക്കുന്നത്.

വികാസ് ദുബെയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് പൊലീസിനും നിര്‍ണായക വിവരം ലഭിച്ചിട്ടുണ്ട്.. ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ ദുബെയെ വിളിച്ചെന്നാണ് ഫോണ്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. വെടിവയ്പ് നടന്ന ബിക്രു ഗ്രാമത്തിലെ ചൗഹേയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ദുബെയെ സംഭവത്തിനു മുന്‍പ് വിളിച്ചിരുന്നതായാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അഗ്‌നിഹോത്രിയുടെ മൊഴിയും ഇതു തന്നെ സൂചിപ്പിക്കുന്നു.
'പൊലീസുകാര്‍ അറസ്റ്റു ചെയ്യാന്‍ എത്തുന്നതിനു തൊട്ടുമുന്‍പ് വികാസ് ദുബെയ്ക്ക് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നിരുന്നു. അതിനു ശേഷം പൊലീസുകാര്‍ക്കു നേരെ വെടിയുതിര്‍ക്കുന്നതിനായി അയാള്‍ 2530 ആളുകളെ വിളിച്ചുവരുത്തി. എന്നെ അപ്പോള്‍ അവിടെ ഒരു മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഒന്നും കാണാന്‍ കഴിഞ്ഞില്ല' സംഭവുമായി ബന്ധപ്പെട്ട് ഇന്ന് അറസ്റ്റിലായ അഗ്‌നിഹോത്രി പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് വിനയ് തിവാരി എന്ന ചൗബേയ്പുര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വികാസ് ദുബെയുമായി ഏറ്റുമുട്ടലില്‍പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായം എത്തിക്കാന്‍ പിന്നാലെ പൊലീസുകര്‍ എത്താന്‍ വൈകിയത് ഇയാള്‍ കാരണമെന്നാണ് വിവരം. ദുബെയുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായി എന്നതും ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമാണ്. എന്‍കൗണ്ടര്‍ നടക്കുന്നതിനു തൊട്ടുമുന്‍പ് ഇയാള്‍ അവിടെ നിന്നു രക്ഷപ്പെട്ടതായും വിവരമുണ്ട്.

പെട്ടെന്ന് ഉണ്ടായ ആക്രമണമാണെന്നും വിവിധ ഇടങ്ങളില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും ഇത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ദുബെയ് അറസ്റ്റു ചെയ്യാനുള്ള പൊലീസ് നീക്കത്തെ കുറിച്ച് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ എത്ര പേര്‍ക്ക് പങ്കുണ്ടെന്നറിയാന്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ എല്ലാവരും നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും കാന്‍പുര്‍ ഐജി മോഹിത് അഗര്‍വാള്‍ അറിയിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ 2001ല്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ദുബെയെ വ്യാഴാഴ്ച അര്‍ധരാത്രി കാന്‍പുരിലെ ചൗബേപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിക്രു ഗ്രാമത്തില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെയാണ് എകെ47 ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

8 പൊലീസ് ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് സംഘത്തിനു നേരെയാണു അക്രമിസംഘം വെടിയുതിര്‍ത്തത്. കൊലപാതകം ഉള്‍പ്പെടെ അറുപതിലേറെ കേസുകളില്‍ പ്രതിയാണു വികാസ് ദുബെ. ഇയാളെ പിടികൂടാന്‍ 25 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (58 minutes ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (1 hour ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (1 hour ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (1 hour ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (1 hour ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (1 hour ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (1 hour ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (1 hour ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (2 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (3 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (3 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (3 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (5 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (5 hours ago)

Malayali Vartha Recommends