Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

എല്ലാം കോംപ്ലിമെന്റായി; സച്ചില്‍ പൈലറ്റ് മടങ്ങിയെത്തുന്നു; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു; ഒത്തുതീര്‍പ്പ് ഫലം കാണുന്നു; രാഹുല്‍ ഗാന്ധിയുമായി സച്ചില്‍ ചര്‍ച്ച നടത്തും

10 AUGUST 2020 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കലങ്ങി തെളിയുന്നു. സച്ചില്‍ പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങുന്നതായി സൂചന. അശോക് ഗഹ്‌ലോത്ത് സര്‍ക്കാരിന്റെ ഭാവി തന്നെ തുലാസിലാക്കിയയാണ് സച്ചില്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമത നീക്കം നടത്തിയത്. എന്നാല്‍ അശോക് ഗഹ് ലോട്ടിന്റെ തന്റെ പരിചയ സമ്പത്ത് കൊണ്ട് ആ നീക്കങ്ങള്‍ക്ക് തടയിടുകയാണ്. അവസാനം സച്ചിന് അധികാരം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മടങ്ങി വരാന്‍ തയ്യാറെടുക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങി കളിച്ചെങ്കിലും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചതുമില്ല.

വിമത നീക്കത്തിന് ചുക്കാന്‍പിടിച്ച സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. ഇക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ സച്ചിന്‍ ക്യാമ്പ് തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് സച്ചിന്‍ സമയം തേടിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചെങ്കിലും ഇതുവരെയും രാഹുലിന്റെ ഓഫീസ് സമയം നല്‍കിയിട്ടില്ല. മുതിര്‍ന്ന നേതാക്കളായ കെ.സി വേണുഗോപാലുമായും അഹമ്മദ് പട്ടേലുമായും സച്ചിന്‍ ഫോണില്‍ ആശയവിനിമയം നടത്തി. രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ഒരിടത്തുവെച്ച് സച്ചിനും പ്രിയങ്കയും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. അതേസമയം അനുരഞ്ജന നീക്കങ്ങള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സച്ചിന്‍ പക്ഷത്തെ എം.എല്‍.എമാര്‍ തള്ളി. അശോക് ഗഹലോത്തിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നതായും അവര്‍ അറിയിച്ചു.

ജൂലൈ ആദ്യമാണ് സച്ചിനും മറ്റ് 18 എം.എല്‍.എമാരും കലാപക്കൊടി ഉയര്‍ത്തിയത്. ഇതോടെ ഗഹലോത്ത് സര്‍ക്കാരിന്റെ ഭാവി അനിശ്ചിതത്വത്തിലായി. സച്ചിന്‍ ബി.ജെ.പിയിലേക്ക് എന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തി. എന്നാല്‍ താന്‍ ബി.ജെ.പിയില്‍ ചേരില്ലെന്ന് സച്ചിന്‍ വ്യക്തമാക്കുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പിനായി രാജസ്ഥാന്‍ നിയമസഭ സമ്മേളിക്കാന്‍ നാലുദിവസം ബാക്കി നില്‍ക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 14നാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. സമ്മേളന വേളയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള നീക്കം ഗഹലോത്ത് നടത്തിയേക്കുമെന്നും സൂചനയുണ്ട്. സച്ചിനും സംഘവും ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് തന്റെ സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുകയാണെന്നാണ് ഗഹലോത്തിന്റെ ആരോപണം.

അതേസമയം, സച്ചിനുമായി അനുരഞ്ജന ചര്‍ച്ചകള്‍ നടത്താനുള്ള നീക്കങ്ങളില്‍ ഗഹലോത്ത് പക്ഷത്ത് നിന്ന് വിമര്‍ശനം ഉയരാനും സാധ്യതയുണ്ട്. ജയ്‌സാല്‍മീറിലെ ഒരു ഹോട്ടലില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ സച്ചിനും മറ്റ് വിമത എം.എല്‍.എമാര്‍ക്കും നേരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഹൈകമാന്റ് നിര്‍ദേശിച്ചാല്‍ ഉപാധികള്‍ ഇല്ലാത്ത മടങ്ങിവരവിന് ഗലോട്ട് സമ്മിതിക്കുമെന്നുതന്നെയാണ് വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (23 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (48 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends