Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഗുരുതര കോടതിയലക്ഷ്യം നടത്തി; കേസുമായി മുന്നോട്ട് പോകുമെന്ന് സുപ്രീംകോടതി

14 AUGUST 2020 12:45 PM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് നേരെ സുപ്രീംകോടതി. ഇദ്ദേഹം ഗുരുതര കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി ഉത്തരവ് . ഈ കേസുമായി മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു . ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇത്തരത്തിലൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയ്ക്കെതിരെ നടത്തിയ പരാമർശത്തിനാണ് കോടതി സ്വമേധയാ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസെടുത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഹാര്ലി ഡേവിസ്ണ് ബൈക്കില് ഇരിക്കുന്ന ചിത്രം ഭൂഷണ് പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു ട്വീറ്റില് മുന് ചീഫ് ജസ്റ്റിസുമാരെ അടക്കം വിമര്ശിക്കുകയും ചെയ്തിരുന്നു . രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുണ് മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. 50 ലക്ഷം വിലമതിക്കുന്ന ബൈക്കില് കോവിഡ് കാലത്ത് സുപ്രീംകോടതി അടച്ചിരിക്കെ ചീഫ് ജസ്റ്റിസ് മാസ്കും ഹെല്മെറ്റും ഇല്ലാതെ ഇരിക്കുന്നു എന്ന പരാമര്ശത്തോടെയാണ് പ്രശാന്ത് ഭൂഷണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്.....

 പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സദുദ്ദേശ്യത്തോടെയുള്ള വിമര്‍ശനമാണ് പ്രശാന്ത് ഭൂഷണില്‍ നിന്നുണ്ടാകുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചിരുന്നു. എന്നാൽ ഇതെല്ലാം സുപ്രീം കോടതി തള്ളുകയായിരുന്നു.


രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം.അതിന്റെ വിശദാശംങ്ങൾ ഇങ്ങനെയാണ് ജൂണ്‍ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂണ്‍ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നല്‍കിയത്.

'അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയില്‍ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാന്‍ ഭാവിയിലെ ചരിത്രകാരന്മാര്‍ കഴിഞ്ഞ ആറ് വര്‍ഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്ബോള്‍ അവര്‍ ഈ നാശത്തില്‍ സുപ്രീം കോടതിയ്ക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാര്‍ക്ക്', പ്രശാന്ത് ഭൂഷണ്‍ ഒരു ട്വീറ്റില്‍ പറഞ്ഞതിങ്ങനെ.ലോക്ക് ഡൗണിനിടെ മാസ്‌കും ഹെല്‍മെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ മറ്റൊരു ട്വീറ്റ്. ഇതെല്ലം തന്നെ അദ്ദേഹത്തെ ഇത്തരമൊരു നടപടിയിലേക്ക് നയിക്കുകയായിരുന്നു.

പ്രശാന്ത് ഭൂഷണ്‍ മറ്റൊരു കോടതിയലക്ഷ്യ കേസും നേരിടുന്നുണ്ട്. . 2009 ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ 16 മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ എട്ട് പേരും അഴിമതിക്കാരാണെന്ന് പ്രശാന്ത് ഭൂഷന്‍ നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. കഴിഞ്ഞ ആഴ്ച്ച കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രശാന്ത് ഭൂഷണ്‍ പ്രസ്‌താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. 'ഞാന്‍ പറഞ്ഞത് അവരില്‍ ആരെയെങ്കിലും (ചീഫ് ജസ്റ്റിസുമാരെ) അല്ലെങ്കില്‍ അവരുടെ കുടുംബത്തെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദിക്കുന്നു'. അഴിമതി എന്ന വാക്ക് വിശാലമായ അര്‍ത്ഥത്തിലാണ് ഉപയോഗിച്ചത്. 'സാമ്ബത്തിക അഴിമതിയോ ധനപരമായ നേട്ടമോ മാത്രമല്ല ഉദ്ദേശിച്ചത്', പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ പ്രശാന്ത് ഭൂഷന്‍്റെ വിശദീകരണവും ഖേദപ്രകടനവും അംഗീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു . പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം കോടതിയലക്ഷ്യമാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചിരുന്നു.

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (24 minutes ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (35 minutes ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (42 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (44 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (50 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (57 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (1 hour ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (1 hour ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (1 hour ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (1 hour ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (1 hour ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (1 hour ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (3 hours ago)

Malayali Vartha Recommends