Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മോദിയുടെ കർഷക ബിൽ , പാൽപായസം വിളമ്പിയത് കോളാമ്പിയിൽ ! ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും

24 SEPTEMBER 2020 07:45 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ സുസ്ഥിരതയും സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പലപ്പോഴും നിരന്തരമായുണ്ടാകുന്ന ഭരണമാറ്റവും ഭരണമാറ്റത്തോടൊപ്പമുള്ള നയമാറ്റവും ഒരു സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ വഴി തെറ്റിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സുസ്ഥിരത എത്രമാത്രം ശക്തമാണോ അതനുസരിച്ചായിരിക്കും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയും.

നമ്മുടെ രാജ്യത്തെ സംബന്ധിച്ച് കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി രാഷ്ട്രീയ സുസ്ഥിരതയെ സംബന്ധിച്ച് വളരെ നല്ല അവസ്ഥയൊന്നുമല്ല. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം പിന്നീട് കോൺഗ്രസ്സ് പാർട്ടി അധികാരത്തിൽ നിന്നും പുറത്തുപോകുകയും നിരവധി കക്ഷികൾ കൂട്ടിച്ചേർന്നുണ്ടാക്കിയ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ നിലവിൽ വന്നതിനു ശേഷം പിന്നീട് നിരന്തരമായ രാഷ്ട്രീയ അസ്ഥിരതയായിരുന്നു ഇന്ത്യയുടെ മുഖമുദ്ര. സ്വാഭാവികമായും കഴിഞ്ഞ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ച നടപടികൾ,നയങ്ങൾ,നിയമങ്ങൾ എന്നിവ കീഴ്മേൽ മറിക്കുക എന്നതായി പുതിയ ഗവൺമെന്റുകളുടെ വിനോദം. സാമ്പത്തിക പുരോഗതിയെ കാര്യമായി ബാധിച്ച ഒന്നാണ് മാറി മാറി വരുന്ന ഗവൺമെന്റുകളും അവരുടെ പ്രവൃത്തികളും.

ദീർഘ വീക്ഷണത്തോടെ നയങ്ങൾ ആവിഷ്കരിക്കാനും നടപ്പിലാക്കാനും ഏറ്റവും അനുയോജ്യമായത് സുസ്ഥിരമായൊരു ഗവൺമെന്റാണ്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി വളരെ ശക്തമായൊരു ഗവൺമെന്റാണ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നത്. ഗവൺമെന്റ് വളരെയധികം നിയമനങ്ങൾ ഉണ്ടാക്കി. കാതലായ ചില നിയമങ്ങൾ നടപ്പ്പിലാക്കി. വളരെ ശക്തമായൊരു തീരുമാനമായിരുന്നു നോട്ട് നിരോധനം. അതിനു ശേഷം ജിഎസ്ടി നടപ്പിലാക്കി. രാജ്യത്തെ സംബന്ധിച്ച് നയപരമായി അതൊരു കുതിച്ചു ചാട്ടമായിരുന്നു. പിന്നീടങ്ങോട്ട് രാഷ്ട്രീയമായൊരു നീക്കമായിരുന്നു. രാഷ്ട്രത്തിന്റെ ഐക്യത്തെയും പ്രബലപ്പെടുത്താൻ ശക്തമായ ആർട്ടിക്കിൾ 370 കാശ്മീരിനെ സംബന്ധിച്ചുള്ള പ്രത്യേകാധികാരം എടുത്തുകളഞ്ഞുകൊണ്ട് രാജ്യത്തിന്റെ ഐക്യവും ദൃഢതയും ഉറപ്പുവരുത്തുമെന്ന പ്രഖ്യാപനമായിരുന്നു അത്. അത് കഴിഞ്ഞു രാജ്യത്തെ സംബന്ധിച്ച് വളരെ ധീരമായ നടപടിയായിരുന്നു പൗരത്വ ഭേദഗതി ബില്ല്‌. ഏറ്റവും അവസാനമായി കാർഷിക മേഖലയെ സംബന്ധിച്ച മൂന്ന് ബില്ലുകൾ. വളരെ ചരിത്ര പ്രധാനമുള്ളതാണ് കാർഷിക ബില്ലുകൾ. ഇത്രയൊക്കെ സംഭവ വികാസങ്ങൾ ഉണ്ടായിട്ടുപോലും അതൊന്നും തന്നെ രാജ്യത്തിന്റെ പുരോഗതിക്ക് കാരണമാകുന്നില്ല എന്നതാണ് വസ്തുത.

ഏറ്റവും നല്ല തീരുമാനങ്ങൾ ഏറ്റവും മോശമായി നടപ്പിലാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അതിന്റെ ദോഷ ഫലമാണ് ഇന്ന് നമ്മുടെ സാമ്പത്തിക വ്യവസ്ഥയിലും രാഷ്ട്ര വ്യവസ്ഥയിലും നാം കാണുന്നത്. കാർഷിക മേഖലയെ സംബന്ധിച്ച് പ്രധാനമായും മൂന്നു നിയമങ്ങളാണ്. കൃഷിക്കാരന് തന്റെ ഉത്പന്നം രാജ്യത്ത് എവിടെ വേണമെങ്കിലും കൊണ്ടുപോയി വിൽക്കാം. അതിനു ആർക്കും നികുതി നൽകേണ്ട. എന്നാൽ കർഷകരെ സംബന്ധിച്ച് ഇത്രത്തോളം നല്ലൊരു നിയമം വേറേയില്ലന്നു ബാഹ്യമായി നമുക്ക് തോന്നാം. എന്നാൽ കർഷകർക്ക് വളരെ എളുപ്പത്തിൽ അവരുടെ സാധനങ്ങൾ വിറ്റഴിക്കാനും അവർക്ക് യഥാർത്ഥ വില ലഭിക്കാനുമുള്ള ഒരു സംവിധാനം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ കുത്തകകളുടെ കടന്നു കയറ്റത്തിൽ ചെറുത്തു നിൽക്കാൻ നമ്മുടെ കൃഷിക്കാർക്കാകുമോ എന്നതിനെ സംബന്ധിച്ച് ഒരു സംവിധാനവും ഉറപ്പു വരുത്തിയിട്ടില്ല.

രണ്ടാമത്തെ നിയമം കൃഷിക്കാർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുവാൻ ആരുമായും കരാറിൽ ഏർപ്പെടാം എന്നുള്ളതാണ്. എന്നാൽ ഇത് ചെന്നെത്തപ്പെടുന്നത് വൻ കോര്പറേറ്റുകളിലേക്കായിരിക്കും. പലപ്പോഴും സാധാരണ കൃഷിക്കാരനും വൻ കോർപറേറ്റുകളും തമ്മിലുണ്ടാക്കുള്ള കരാറുകളിൽ കോർപറേറ്റുകളുടെ കൈകളിൽ കർഷകർ ഞെരിഞ്ഞമരും എന്ന് ചിന്തിച്ചാൽ അതിശയമില്ല. കാരണം ഗവൺമെന്റുകൾ പലപ്പോഴും കോർപറേറ്റുകളുടെ കൈയിലെ കളിപ്പാവകളാകുന്നതാണ് നമുക് കാണാൻ സാധിക്കുന്നത്. അല്ലെങ്കിൽ കോർപറേറ്റുകളും ഭരണകർത്താക്കളും തമ്മിലുള്ള കൂട്ട് കച്ചവടമാണ് നാം കാണുന്നത്.

മൂന്നാമതായി എസ്സെൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് റദ്ദാക്കുന്നു എന്നുള്ളതാണ്. രാജ്യത്ത് പട്ടിണിയും ദാരിദ്രവും ഉണ്ടായിരുന്ന കാലത്ത് വലിയ വിലകൂട്ടി വിൽക്കാൻ വേണ്ടി കമ്പോളത്തിൽ ധൗര്ബല്യം പ്രത്യേകം സൃഷ്ടിക്കുമായിരുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണൂ ....

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends