രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക.
അതേസമയം കൊവിഡ് വാക്സിനുകളില്‍ ചിലതിന്റെ പരീക്ഷണം അന്തിമഘട്ടത്തില്‍ നില്ക്കുന്ന സാഹചര്യത്തില്‍ അതിന്റെ വിതരണം സംബന്ധിച്ച കാര്യങ്ങളും അടിയന്തിരമായി വാക്സിന് അംഗീകാരം നല്കുന്നതിനെകുറിച്ചും ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha