Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പനെ പറ്റിക്കാന്‍ നോക്കി പറ്റിപ്പോയി... ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു


കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും... സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...


സെപ്തംബര്‍ മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ഐ സി സി പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കും സ്മൃതി മന്ദാനയ്ക്കും


ശബരിമല നട തുലാമാസ പൂജകള്‍ക്കായി ഇന്ന് തുറക്കും... ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ


ഉണ്ണി കൃഷ്ണൻ പോറ്റി അറസ്റ്റിൽ..! വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം....അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ... റാന്നി കോടതിയില്‍ ഹാജരാക്കും

എന്തിനും തയ്യാറായി ഇന്ത്യൻ സൈന്യം... അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം! ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തിയോടിച്ചു; ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനിടെ സ്ഫോടനം; സിആര്‍പിഎഫ് കോബ്ര കമാന്‍ഡോയ്ക്ക് വീരമൃത്യു....

29 NOVEMBER 2020 11:47 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്നമുണ്ടാക്കാന്‍ വീണ്ടും പാകിസ്ഥാന്റെ ശ്രമം. ഇന്നലെ രാത്രി ജമ്മുകാശ്മീരില്‍ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം തുരത്തുകയായിരുന്നു. ഡ്രോണ്‍ ശ്രദ്ധയില്‍ പെട്ടതോടെ സൈന്യം വെടിവച്ചു. ഇതോടെ പാകിസ്ഥാനിലേക്ക് തിരിച്ചുപോയി. അതിര്‍ത്തി രക്ഷാസേനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ അതിര്‍ത്തിയില്‍ നിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.

നേരത്തേയും അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുമുമ്ബ് കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മെന്‍ഡാര്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ഡ്രോണിന് സമാനമായ പറക്കുന്ന വസ്തു സൈന്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ജമ്മുവിലെ തന്നെ കെരണ്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാന്റെ ആര്‍മി ക്വാഡ്കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചിട്ടിരുന്നു. അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തെ നിരീക്ഷിക്കാനും ഭീകരരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കടത്തിവിടാനുമാണ് പാകിസ്ഥാന്‍ പ്രധാനമായും ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്.

ഇത് തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സൈന്യം നടപടികള്‍ കടുപ്പിച്ചതോടെ പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഒന്നൊന്നായി പാളുകയാണ്. അടുത്തി​ടെ പുല്‍വാമ മോഡലി​ല്‍ വമ്ബന്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി​യി​ട്ട് ഭീകരരെ അതി​ര്‍ത്തി​ കടത്തി​യെങ്കി​ലും ഇത് മണത്തറിഞ്ഞ് ഇന്ത്യന്‍ സൈന്യം ഭീകരര്‍ ഒളിച്ചുകടന്ന ട്രക്ക് തടഞ്ഞ് ഭീകരരെ എല്ലാം വധിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പടെയുളളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിയില്‍ തുരങ്കങ്ങളും മറ്റും നിര്‍മ്മിച്ചാണ് ഭീകരരെ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് കടത്തിവിടുന്നത്.

അതേസമയം ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഓപ്പറേഷനിടെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച്‌ കമാന്‍ഡോ കൊല്ലപ്പെട്ട വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിആര്‍പിഎഫ് കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റിസൊല്യൂറ്റ് ആക്ഷന്‍ (CoBRA)അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് നിതിന്‍ പി ബലെറോ ആണ് മരിച്ചത്. സുഖ്മയിലെ തഡ്മെല്‍റ്റ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.- സിആര്‍പിഎഫിന്‍റെ കോബ്രാ കമാന്‍ഡോ വിഭാഗത്തില്‍ നിന്നും ബലേറെ ഉള്‍പ്പെടെ പത്ത് പേരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. തിരച്ചില്‍ തുടരുന്നതിനിടെ അറബജ് മെട്ട മലമേഖലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചെന്ന് കരുതപ്പെടുന്ന ഐഇഡി ഉപകരണത്തില്‍ ഇവര്‍ ചവിട്ടുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു. സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഓഫീസര്‍ ദിനേഷ് കുമാര്‍ സിംഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിതിനെ റായ്പുരിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുന്നതിനിടെയാണ് മരണം. 'പത്ത് സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്.

ഇതില്‍ എട്ട് പേരെ അര്‍ധരാത്രി തന്നെ വ്യോമമാര്‍ഗം റായ്പുരിലെത്തിച്ചു. ബാക്കി രണ്ട് പേര്‍ ചിന്‍റല്‍നറിലെ സിആര്‍പിഎഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്' സിആര്‍പിഎഫ് പ്രസ്താവനയില്‍അറിയിച്ചു. വീരമൃത്യു വരിച്ച ഉദ്യോഗസ്ഥന്‍റെ മൃതശരീരം അദ്ദേഹത്തിന്‍റെ നാടായ നാസിക്കിലെത്തിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. സെര്‍ച്ച്‌ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി മടങ്ങി വരുന്ന വഴിക്കാണ് സ്ഫോടനം നടന്നതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. രണ്ട് ഐഇഡി ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചതെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി യാത്രയാവാം... കണ്ണാടിപ്പാലത്തിലേക്ക്... ആക്കുളം കണ്ണാടിപ്പാലം ഒടുവില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു.  (11 minutes ago)

കൂൺ കറിവച്ച് കഴിച്ചു....! ഒരു കുടുംബത്തിലെ ആറ് പേരും തലകറങ്ങി വീണു..! ഗുരുതര നിലയിൽ...!  (12 minutes ago)

ടോള്‍ പിരിക്കാനുള്ള സ്റ്റേ പിന്‍വലിച്ച് ഹൈക്കോടതി..  (17 minutes ago)

മന്ത്രി വാസവനോട് കളിച്ചു... ആചാരലംഘനം നടത്തിയത്രേ! പണികൊടുത്ത് ദേവസ്വം മന്ത്രി അയ്യപ്പൻ തുടങ്ങി  (30 minutes ago)

കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്.  (42 minutes ago)

സഞ്ജു സാംസണ് അര്‍ധ സെഞ്ചുറി...  (1 hour ago)

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം കസ്റ്റംസ് വിട്ടു നല്‍കും...  (1 hour ago)

.പവന് ഇന്ന് 2840 രൂപയുടെ  (1 hour ago)

സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍  (1 hour ago)

അമലിന്റെ ജീവന്‍ വാഹനാപകടത്തിലാണ് പൊലിഞ്ഞത്  (2 hours ago)

വില്‍പ്പനയ്ക്കായി കഞ്ചാവെത്തിച്ച യുവാവ് പിടിയില്‍  (2 hours ago)

സന്തോഷകരമായ ഒരു ദിനം പ്രതീക്ഷിക്കാം...  (2 hours ago)

കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും...  (2 hours ago)

രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍  (2 hours ago)

സ്പെഷ്യല്‍ ട്രെയിന്‍ അനുവദിക്കുന്നതിന് പകരമായാണ് ഒരു കോച്ചുമാത്രം അനുവദിച്ചു  (3 hours ago)

Malayali Vartha Recommends