Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തമിഴ് സിനിമാ ലോകത്തെ വീണ്ടും വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സ്;വിജയ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്.ഡി പതിപ്പ് ചോര്‍ത്തി

16 JANUARY 2021 03:04 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ ലോകത്തെ വീണ്ടും വെല്ലുവിളിച്ച് തമിഴ് റോക്കേഴ്സ്. തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന വിജയ് ചിത്രം 'മാസ്റ്ററി'ന്റെ എച്ച്.ഡി പതിപ്പ് ചോര്‍ത്തി. വിജയ്, വിജയ് സേതുപതി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ പതിപ്പ് ചോര്‍ത്തിയത് തങ്ങളാണെന്ന് തമിഴ് റോക്കേഴ്സ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. റിലീസിന് മുമ്പും സിനിമയുടെ ചില ഭാഗങ്ങള്‍ ചോര്‍ത്തിയിരുന്നു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് അന്നു പുറത്തായത്. ഇതോടെ 400 ഓളം വ്യാജ സൈറ്റുകള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചിരുന്നു. വിജയ്യുടെ ഇന്‍ട്രോ, ക്ലൈമാക്‌സ് രംഗങ്ങളടക്കമുള്ള പ്രധാനപ്പെട്ട സീനുകളാണ് ചോര്‍ന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ക്ലിപ്പുകള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്തെത്തിയിരുന്നു. ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ അണിയറ പ്രവര്‍ത്തകരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മാസ്റ്ററിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.നേരത്തെ സിനിമകള്‍ എല്ലാം ആദ്യദിനം തന്നെ ചോര്‍ത്തുന്ന തമിഴ് റോക്കേഴ്സിനെതിരെ തമിഴ് താരസംഘടന രംഗത്തുവന്നിരിന്നു. ചെന്നൈയില്‍ ഇതിന്റെ ഭാഗമായി നിരവധി പരിശോധനകള്‍ പൈറസി വിഭാഗം നടത്തുകയും. പത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരാണ് തമിഴ് റോക്കേഴ്സ് നിയന്ത്രിച്ചിരുന്നതെന്നാണ് പോലീസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ അവകാശവാദങ്ങള്‍ എല്ലാം തള്ളുന്ന രീതിയിലാണ് പുതിയ സിനിമയായ 'മാസ്റ്ററി'ന്റെ എച്ച്.ഡി പതിപ്പ് റോക്കേഴ്‌സ് ടീം ചോര്‍ത്തിയിരിക്കുന്നത്. സിനിമയുടെ എച്ച്.ഡി. പതിപ്പ് എവിടെ നിന്നാണ് അപ്പ്‌ലോഡ് ചെയ്തതെന്ന് കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. അതെ സമയംകൊവിഡ് മഹാമാരിക്ക് പിന്നാലെ ആദ്യം റിലീസ് ആയ 'മാസ്റ്ററിന് നോര്‍ത്ത് ഇന്ത്യയില്‍ കളക്ഷന്‍ കുറഞ്ഞത് വിതരണക്കാരെ പ്രതിസന്ധിയിലാക്കി . ആദ്യ രണ്ട് ദിനങ്ങളില്‍ 1.60 കോടി മാത്രം കളക്റ്റ് ചെയ്ത ചിത്രം നഷ്ടത്തിലേക്കാണെന്ന പരിഭ്രാന്തിയിലാണ് വിതരണക്കാരും ചലച്ചിത്ര മേഖലയും.

നോര്‍ത്ത് ഇന്ത്യയില്‍ ഫാന്‍സ് പോലും ചിത്രം കാണാനെത്തിയില്ലെന്ന പരാതിയാണ് മാസ്റ്ററിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുള്ളത്. അങ്ങനെ സംഭവിക്കാതിരുന്നെങ്കില്‍ ചിത്രം ആദ്യ രണ്ടു ദിവസം കൊണ്ട് മാത്രം സൂപ്പര്‍ സ്യൂപ്പര്‍ ആയേനെ.കോവിഡ് മഹാമാരി സിനിമയുടെ അടിക്കല്ല് ഇളക്കുമോ എന്ന ഭയമാണ് ചലച്ചിത്ര നിര്‍മ്മാതാക്കളെ ഇപ്പോള്‍ ആശങ്കയില്‍ ആഴ്ത്തുന്നത്. ഇത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് മോഹന്‍ ലാലിന്റെ ദൃശ്യം 2 ഒ.ടി. ടി റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അറിയുന്നു. സിനിമ കാണാന്‍ തീയേറ്ററിലെത്തുന്നത് പ്രേക്ഷകരില്‍ ഭയം നിറയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ റിലീസ് മാര്‍ച്ചിലേക്ക് മാറ്റിയതിന് പിന്നിലും ഇതേ ഭയമാണുള്ളത്.ആദ്യ ഘട്ടത്തില്‍ ജയസൂര്യയുടെ വെള്ളം പോലുള്ള ചെറിയ സിനിമകള്‍ റിലീസാക്കുന്നത് ഇതിന് വേണ്ടിയാണ്.നോര്‍ത്ത് ഇന്ത്യയിലെ പ്രതികരണം മനസിലാക്കി കൊണ്ട് ഉത്തരേന്ത്യയില്‍ റിലീസിന് വലിയ പ്രാധാന്യമാണ് വിതരണക്കാര്‍ നല്‍കിയിരുന്നത്.തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളില്‍ നിന്ന് പേരിലും വ്യത്യാസത്തോടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യപ്പെട്ടത്. 'വിജയ് ദി മാസ്റ്റര്‍' എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. തെന്നിന്ത്യയിലും ഗള്‍ഫ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, ശ്രീലങ്ക, യുഎസ്എ അടക്കമുള്ള അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച ഓപണിംഗ് നേടിയപ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് നിരാശ സമ്മാനിച്ചത് നോര്‍ത്ത് ഇന്ത്യന്‍ ബെല്‍റ്റ് ആണ്. നഷ്ടം ഒഴിവാക്കണമെങ്കില്‍ 12 കോടിയെങ്കിലും ചിത്രം നേടണമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യ രണ്ട് ദിനങ്ങളില്‍ ഇത്രയും മോശം പ്രകടനം നടത്തിയ ചിത്രത്തിന്റെ വാരാന്ത്യ കളക്ഷനിലേക്കാണ് വിതരണക്കാര്‍ ഉറ്റുനോക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (12 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (16 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (18 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (30 minutes ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (45 minutes ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (55 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (4 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (5 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (5 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (5 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (5 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (5 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (5 hours ago)

Malayali Vartha Recommends