Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ ശക്തമാക്കുമെന്ന് പറയുന്ന സുധാകരന്‍ അത് കിട്ടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ പിന്നെ ബി.ജെ.പിയില്‍ ചേരുമോ?

04 MARCH 2021 05:35 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദിയില്‍ പ്രശംസിച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ നടപടി കോണ്‍ഗ്രസിനെ ഒട്ടാകെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ ആസാദ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍.

പക്ഷെ അതുമല്ല കാര്യങ്ങള്‍ എന്ന് ആസാദിനെ അടുത്തറിയുന്നവര്‍ക്കറിയാം. പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ചൗധരി പസ്താവനയിറക്കിയതിനു പിന്നാലെയാണ് മുഖം രക്ഷിക്കാന്‍ അടുത്ത വൃത്തങ്ങളെന്ന് പറഞ്ഞ് പലരും വന്നത്.

പക്ഷെ കഴിഞ്ഞ ദിവസം ജമ്മുവില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ മോദിയെ ആസാദ് പ്രശംസിച്ചതും നേരത്തെ രാജ്യസഭയില്‍ ഗുലാംനബി ആസാദിനെക്കുറിച്ച് പറഞ്ഞ് മോദി കരഞ്ഞതുമൊക്കെ അങ്ങനെ തന്നെ അന്തരീക്ഷത്തില്‍ ഉണ്ട്. വാലും ചുരുട്ടി മടക്കി ഇരിക്കാനാനല്ല സാ്ക്ഷാല്‍ ആസാദ് ഇറങ്ങിയത്, അതായത് കോണ്‍ഗ്രസിന്റെ ഗുലാം അല്ല അടിമ അല്ല പകരം മോദിയുടെ തുറുപ്പ് ഗുലാന്‍ ആകാന്‍ ആണോ ഈ നീക്കങ്ങള്‍ എന്ന് തന്നെയാണ് രാ്ഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.


ഇത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ശരിയായ സമയത്ത് ആസാദ് കാര്യങ്ങള്‍ വിശദീകരിക്കുമെന്നുള്ള കാത്തിരിപ്പിലാണ് ഒരു പോലെ ബി.ജെ.പി കോണ്‍ഗ്രസ് ക്യാംപുകളിപ്പോള്‍.  'ജനങ്ങള്‍ നരേന്ദ്രമോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകള്‍ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ് വാലയെന്നാണ്. നരേന്ദ്രമോദിയുമായി എനിക്ക് ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി വളരെ വിനയാന്വിതനായ വ്യക്തിയാണ്'- എന്നായിരുന്നു ആസാദിന്റെ വാക്കുകള്‍.

രാജ്യസഭാംഗമായി വിരമിച്ച ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ വിടനല്‍കിയതിന് പിന്നാലെയായിരുന്നു ആസാദിന്റെ മോദിപ്രശംസ. ഗുലാം നബി ആസാദിന് വിടനല്‍കിക്കൊണ്ട് രാജ്യസഭയില്‍ നടത്തിയ 13 മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ പലപ്പോഴും മോദി വികരാധീനനായി വിതുമ്പിയിരുന്നു.

2007-ലെ ഭീകരവാദ അക്രമത്തില്‍ കശ്മീരില്‍ അകപ്പെട്ട ഗുജറാത്ത് സ്വദേശികളെ മടക്കിക്കൊണ്ടുവരുന്നതിന് ആസാദ് നല്‍കിയ സഹായങ്ങളേക്കുറിച്ച് വിശദീകരിച്ചപ്പോഴാണ് മോദി വികരാധീനനായത്. പ്രധാനമന്ത്രിയെ പുകഴ്ത്തി സമയം പാഴാക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഇന്നലെ ട്വീറ്റ് ചെയ്തത് പലതും മനസില്‍ കണ്ട്് തന്നെയാണ് ഗുലാം നബി ആസാദിന്റെയും മറ്റൊരു മുതിര്‍ന്ന നേതാവായ ആനന്ദ് ശര്‍മയുടെയും പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു അധീര്‍ രഞ്ജന്റെ പ്രതികരണം.

വ്യക്തിപരമായ സൗകര്യങ്ങള്‍ ലക്ഷ്യംവെച്ച് നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും നരേന്ദ്ര മോദിയെ സ്തുതിക്കുകയും ചെയ്യുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നടപടി അവസാനിപ്പിക്കണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യേണ്ടത്, അവരെ വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയല്ലേ എന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ ട്വീറ്റ്.

ബിജെപിയുടെ വിഷലിപ്തമായ വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ പ്രതിജ്ഞാബദ്ധരാണ് കോണ്‍ഗ്രസിന്റെ നേതാക്കള്‍. ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തുകയും പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയുമാണ് അവര്‍ ചെയ്യേണ്ടതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറയുമ്പോഴും ഗുലാം നബി ആസാദിന്റെ മൗനം പലതും പറയുന്നുണ്ട്്.

പശ്ചിമബംഗാളില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്നത് മതനിരപേക്ഷത സംബന്ധിച്ച് ഗാന്ധിയും നെഹ്‌റുവും മുന്നോട്ടുവെച്ച കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നാണ് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടിയത്് കോണ്‍ഗ്രസിന് പല കോണുകളില്‍ നിന്നുള്ള തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്.
ഈ വിഷയങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ചചെയ്യണമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞതും പാര്‍ട്ടിക്ക് നേരെയുളള ചൂണ്ടുവിരലാണ്.


നാളെ കേരളത്തിലും സമാനമായ ചില ചൂണ്ടുവിരല്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടായേക്കാം. അങ്ങനെയെങ്കില്‍ നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിന്റെ പേരില്‍ പൊട്ടിത്തെറിച്ചവര്‍  ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ലീഗിനെയും കോണ്‍ഗ്രസിനെയും തള്ളി ബി.ജെ.പി ഓഫീിസിലേയ്ക്ക് വണ്ട്ി വച്ച് പിടിച്ചാലും കുറ്റം പറായാനാകില്ല. അപ്പോള്‍ വീണ്ടും ആ നിലപാടിലേയ്ക്ക് തന്നെ വരികയാണ്.


വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പാടില്ല. എല്ലാ തരത്തിലുമുള്ള വര്‍ഗീയതയ്‌ക്കെതിരെയും നാം പോരാടണം. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷന്റെ നിലപാട് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടണമെന്നും ആനന്ദ് ശര്‍മ പറഞ്ഞതും നാളെ സുധാകരന്‍ പറയാനിരിക്കുന്നതും എല്ലാം ഒന്നാകുമോ എന്തോ.

കാരണം രാഷ്ട്രീയ നിരീക്ഷകര്‍ പറയയുന്നത്് പോലെ എന്നും എപ്പോഴും കെ.സുധാകരനെന്ന ഉഗ്രപ്രതാപിയായ രാഷ്ട്രീയ നേതാവ് സഞ്ചരിക്കുന്ന വഴികള്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും പ്രവചിക്കാന്‍ കഴിയാറില്ല. തന്റെ നേട്ടങ്ങള്‍ മാത്രം വെട്ടിപിടിക്കുന്നതിന് സുധാകരന്‍ കളിക്കുന്ന കളികളില്‍  കണ്ണൂരില്‍ സുധാകരനൊപ്പം പാറ പോലെ ഉറച്ചു നില്‍ക്കുകയും ഒടുവില്‍ കറിവേപ്പില പോലെ ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒട്ടനവധി  നേതാക്കളുണ്ട്.

അപ്പോള്‍ പിന്നെ പാര്‍ട്ടി മാറിയാലും കുറ്റം പറയാനാകില്ല. കാരണം സുധാകരന്‍ തന്നെ പറഞ്ഞല്ലോ  ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന. കെപിസിസി പ്രസിഡന്റായാല്‍ കോണ്‍ഗ്രസിനെ ശക്തമാക്കുമെന്ന് പറയുന്ന സുധാകരന്‍ അത് കിട്ടിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാല്‍ പിന്നെ ബി.ജെ.പിയില്‍ ചേരുമോ

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി....  (16 minutes ago)

ശബരിമലയിൽ വന്‍ വീഴ്ച  (24 minutes ago)

ബസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം.  (38 minutes ago)

കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു  (49 minutes ago)

കേരളത്തില്‍ വരും മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത  (11 hours ago)

വ്യാജ ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍  (11 hours ago)

ജൂഡ് ആന്റണി ജോസഫ് - വിസ്മയ മോഹൻലാൽ ചിത്രം തുടക്കത്തിന്റെ ചിത്രീകരണം ആരംഭിച്ചു!!  (13 hours ago)

അടുത്ത ബന്ധു മരിച്ചിട്ടും ലീവ് തരില്ലെന്ന് വാശി പിടിച്ച ഉദ്യോഗസ്ഥനെ മര്യാദ പഠിപ്പിച്ച് ജെന്‍സി ജീവനക്കാരന്‍  (13 hours ago)

ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ഏഴാമത് വാർഷികവും പ്രവാസി എക്സലെൻസ് അവാർഡ്ദാനവും സംഘടിപ്പിച്ചു...  (14 hours ago)

ആംബുലന്‍സിന് തീപിടിച്ച് പിഞ്ച് കുഞ്ഞടക്കം നാലുപേര്‍ക്ക് ദാരുണാന്ത്യം  (14 hours ago)

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...  (14 hours ago)

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച് നടി ഊര്‍മിള ഉണ്ണി  (14 hours ago)

തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി; കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിര  (14 hours ago)

ശബരിമലയിലെ സ്ഥിതി ഭയാനകമാണ്; സർക്കാരിന്റെ കെടുകാര്യസ്ഥത പുറത്തേക്ക്; സർക്കാർ സംവിധാനങ്ങളെല്ലാം പാളിയെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല  (14 hours ago)

വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...  (14 hours ago)

Malayali Vartha Recommends