Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..


ഒക്ടോബർ 7 ന് സമാനമായ മറ്റൊരു ഭീകരാക്രമണം.. ഇസ്രായേൽ പ്രതിരോധ സേനയും, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അതീവ ജാഗ്രതയിലാണ്..അതിർത്തി വരെ എത്തുന്ന ഒരു കര ആക്രമണമാകാം നടക്കാൻ പോകുന്നത്..


കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഉയർന്ന വിമർശനം..പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത് കുമാർ.. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്..


ടാൻസാനിയയിൽ മൂന്ന് ദിവസമായി നടന്ന അക്രമാസക്തമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ.. ഏകദേശം 700 പേർ കൊല്ലപ്പെട്ടു..പ്രദേശങ്ങളിൽ പ്രകടനക്കാർ തെരുവിലിറങ്ങി..


മുന്‍ എക്സിക്യുട്ടീവ് ഓഫീസറേ കുടുക്കി ഉണ്ണികൃഷ്ണൻ പോറ്റി.. ഇനി അടുത്തത് സുധീഷ് കുമാര്‍..വീടിന്റെ അടിത്തറ വരെ തോണ്ടിയെടുക്കാൻ എസ് ഐ ടി പുറപ്പെട്ടു..ഇന്ന് വൈകുന്നേരം റാന്നികോടതിയില്‍ ഹാജരാക്കും..

ടിപ്രയുടെ പുതിയ ട്രിക്ക്... ത്രിപുരയില്‍ താമരയ്ക്ക് വമ്പൻ തിരിച്ചടി... സർക്കാർ ഇളകുമോ..! സംഭവിച്ചതിങ്ങനെ

11 APRIL 2021 09:08 AM IST
മലയാളി വാര്‍ത്ത

More Stories...

2025ലെ ഏഷ്യാ കപ്പ് ട്രോഫി അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മുംബൈയിലെ ആസ്ഥാനത്ത് എത്തിച്ചേക്കും.. പ്രതിസന്ധി തുടരുകയാണെങ്കിൽ, നവംബർ 4 ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഐസിസിയെ സമീപിക്കും..

കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഉയർന്ന വിമർശനം..പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത് കുമാർ.. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്..

വി​വാ​ഹ​സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​റി​ഞ്ഞ് ഒ​രു മരണം.... 20 പേർക്ക് പരുക്ക്

ബം​ഗ​ളൂ​രുവിൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി പ​ഞ്ചാ​യ​ത്ത് അം​ഗം ​മ​രി​ച്ചു

  കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും

ത്രിപുരയില്‍ നടന്ന ഗോത്ര സമിതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ഗോത്ര സമിതി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി മുന്നേറ്റത്തിലൂടെ ത്രിപുര രാഷ്ട്രീയത്തിലേക്ക് പുതിയ രാഷ്ട്രീയ കക്ഷിയുടെ ഉദയത്തെ സൂചിപ്പിക്കുകയാണ് പ്രദ്യോത് മാണിക് ഡെബ് ബര്‍മ്മന്റെ ടിപ്ര എന്ന ഇന്‍ഡിജെനസ് പ്രോഗ്രസീവ് റീജിയണല്‍ അലയന്‍സ്.

ത്രിപുര രാഷ്ട്രീയത്തിന്റെ പ്രധാന കക്ഷികളായ സിപിഎമ്മിനെയും ഇന്‍ഡിജെനസ് പീപ്പിള്‍സ് ഫ്രണ്ടിനെയും ബിജെപിക്ക് വലിയ ക്ഷീണമാണ് ശനിയാഴ്ച്ച വിധിയെഴുതിയ പ്രദ്യോത് മാണിക് ഡെബ് ബര്‍മ്മന്റെ ടിപ്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നേടിയെടുത്തത്. സംസ്ഥാനത്തിന്റെ മിനി അസംബ്ലി തെരഞ്ഞെടുപ്പായി വിലയിരുത്തപ്പെടുന്ന കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 28 സീറ്റുകളില്‍ 18 ഉം പിടിച്ചായിരുന്നു ടിപ്രയുടെ അട്ടിമറി വിജയം.

ബിജെപിയും സഖ്യകക്ഷിയും ചേര്‍ന്ന് ഒന്‍പത് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അവശേഷിക്കുന്ന ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും വിജയം ഉറപ്പിച്ചു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇടതുമുന്നണിക്കും കോണ്‍ഗ്രസിനും ഇത്തവണ ഒരു സീറ്റും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭാ ഭരണം കൈവിട്ടുപോയ വീഴ്ചയില്‍ നിന്ന് ഇതുവരെ കരകയറാത്ത സിപിഐഎമ്മിനും ട്രിപയുടെ മുന്നേറ്റം ഭീഷണിയാണ്.

2015-ല്‍ 25 സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് വിജയിച്ച സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്ക് ഇത്തവണ സംപൂജ്യരായി മടങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പിലെ ടിപ്രയുടെ വിജയമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സെപ്റ്റംബറില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മാണിക് ഡെബ് ബര്‍മാനാണ് ടിപ്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

ഇരുപത് അസംബ്ലി മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 30 സീറ്റുകളില്‍ 28 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. ഇതില്‍ രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. 2015 മെയിലായിരുന്നു കഴിഞ്ഞ തവണത്തെ സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് 25 സീറ്റുകള്‍ തൂത്തുവാരിക്കൊണ്ട് സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്കായിരുന്നു വിജയം.

2018ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 20 നിയമസഭ മണ്ഡലങ്ങളില്‍ 18ലും വിജയിച്ചുകൊണ്ട് ബിജെപി- ഐപിഎഫ്ടി സഖ്യം ഗോത്ര കൗണ്‍സില്‍ സീറ്റുകളില്‍ അധികാരം ഉറപ്പിച്ചിരുന്നു.

മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്ന അട്ടിമറി, സഖ്യത്തിനേറ്റ നാണം കെട്ട തോല്‍വിയെന്നേ വിലിയിരുത്താന്‍ കഴിയുകയുള്ളൂ. ഏപ്രില്‍ ആറിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഇവിടുത്തെ വോട്ടര്‍മാര്‍ ത്രിപുര രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

വോട്ടെടുപ്പ് നടക്കുന്ന മോഹന്‍പൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിലെത്തി ടിപ്ര നേതാവിനും സ്ഥാനാര്‍ത്ഥികള്‍ക്കും നേരെ വെള്ളിയാഴ്ച്ച അജ്ഞാതരായ ചിലര്‍ അക്രമം നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ അഭാവത്തിലാണ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നതെന്നും ടിപ്ര നേതാവ് സുരക്ഷിതനായി വീട്ടിലെത്തിയതായും പൊലീസ് സൂപ്പറണ്ട് മാണിക്ക് ലാല്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും രാജകുടുംബാംഗവുമായ പ്രദ്യോത് ബര്‍മന്‍ മാസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപം കൊടുത്ത പാര്‍ട്ടിയാണ് ഇത്തരത്തില്‍ അട്ടിമറി സാധ്യമാക്കിയതെന്നതാണ് ശ്രദ്ധേയമാകുന്നത്. പൗരത്വ നിയമ പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സെപ്റ്റംബറിലായിരുന്നു ബര്‍മ്മന്‍ കോണ്‍ഗ്രസ് വിട്ടത്.

സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തെ സൂചിപ്പിക്കുന്ന പുതുശക്തിയുടെ അരങ്ങേറ്റം ബിജെപിക്കാണ് ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്‌മെന്റായത്. ത്രിപുരയിലെ ഏറ്റവും പഴക്കമുള്ള ഗോത്ര വിഭാഗ പാര്‍ട്ടിയായ എന്‍പിഎഫ്ടിക്കും തെരഞ്ഞെടുപ്പ് തിരിച്ചടിയായി. മാസങ്ങളായി പ്രതിസന്ധിയിലായിരുന്ന ബിജെപി – ഐപിഎഫ്ടി സഖ്യം തെരഞ്ഞെടുപ്പിന് ആഴ്ചയ്ക്കുമുന്‍പാണ് ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചത്.

ത്രിപുരയുടെ മൂന്നില്‍ രണ്ട് ഭാഗങ്ങളുള്‍പ്പെടുന്ന, 1216000 ഓളം ജനസംഖ്യയുള്ള പ്രദേശത്തിന്റെ 90 ശതമാനവും ഗോത്രവിഭാഗത്തിലുള്‍പ്പെടുന്നവരാണ്. അതില്‍ 8,65,041 വോട്ടര്‍മാരില്‍ 85 ശതമാനം പോളിംഗായിരുന്നു കൗണ്‍സില്‍ തെരഞ്ഞെടുപ്പിലുണ്ടായത്.

ത്രിപുര രാഷ്ട്രീയത്തിലെ പ്രധാന ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ വോട്ടര്‍മാര്‍ നിയമസഭാതെരഞ്ഞെടുപ്പിലും ഇതേ ട്രന്റ് ആവര്‍ത്തിക്കുകയാണെങ്കില്‍ നിലവില്‍ ഭരണത്തിലുള്ള ബിജെപിക്കാണ് അത് ക്ഷീണമുണ്ടാക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടി; കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല  (18 minutes ago)

സ്വർണം കൊണ്ട് നിർമിച്ച ടോയ്‌ലറ്റ് ലേലത്തിന്  (21 minutes ago)

ഏഷ്യാ കപ്പ് ട്രോഫി രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തും  (24 minutes ago)

ആശമാർക്കിടയിൽ രാഹുൽ എത്തി പെണ്ണുങ്ങൾ കൂട്ടത്തോടെ കെട്ടിപിടിച്ചു സതീശൻ ഇറങ്ങി പോയി! റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് രാഹുൽ  (53 minutes ago)

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (55 minutes ago)

പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !  (59 minutes ago)

കരൂർ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല  (2 hours ago)

ഗർഭാശയഗള അർബുദം - എച്ച്.പി.വി വാക്സിനേഷൻ: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും  (2 hours ago)

വാ​ൻ മ​റി​ഞ്ഞ് ഒ​രു മരണം..  (2 hours ago)

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി ...  (2 hours ago)

ഒക്ടോബർ 31 മുതൽ നവംബർ 27 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.  (2 hours ago)

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം  (3 hours ago)

.. പവന് 200 രൂപയുടെ കുറവ്  (3 hours ago)

ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും...  (3 hours ago)

സഭയിൽ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം .! വലിച്ച് കീറി മുഖ്യനിട്ട് പൊട്ടിച്ച് സതീശൻ..! Pr -നെ ചുട്ട് കത്തിച്ച് ഇറങ്ങി ...!  (3 hours ago)

Malayali Vartha Recommends