Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മരുമകളുടെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ട് വൃദ്ധദമ്പതികൾ; ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നു വെന്ന് യുവതിയുടെ മാതാപിതാക്കൾ, 'നോക്കൂ, അവള്‍ തനിയെ തൂങ്ങിമരിക്കുകയാണ്' എന്ന് അമ്മായിച്ഛൻ പറയുന്നതിൻ്റെ ശബ്ദം: വീഡിയോ ഫേസ്ബുക്കിൽ വൈറൽ

13 APRIL 2021 02:09 PM IST
മലയാളി വാര്‍ത്ത

യുവതിയുടെ ആത്മഹത്യാരംഗം സമൂഹമാധ്യമങ്ങളിൽ ലൈവായി പങ്കുവെച്ച അമ്മായിയച്ഛനെയും അമ്മായിയമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കേസിൽ നിന്ന് ഒഴിവാകാനാണ് യുവതി തൂങ്ങിമരിക്കുന്ന രംഗം വീഡിയോയിൽ പകര്‍ത്തിയതെന്നാണ് ഇവർ പോലീസിനോട് പറയുന്നത്.

അതേസമയം, 25കാരിയായ കോമളിൻ്റെ മരണത്തിൽ ആരോപണവുമായി കുടുംബാംഗങ്ങൾ രംഗത്ത് എത്തിയിരിക്കുകയാണ്. മകളെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ പറയുന്നത്.

സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവിനും ഇയാളുടെ സഹോദരനും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു യുവതിയുടെആത്മഹത്യ. യുപി മുസഫര്‍നഗറിനു സമീപം ദതിയാന ഗ്രാമത്തിലായിരുന്നു യുവതി ഭര്‍ത്താവ് ആഷിഷിനും അമ്മായി അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നത്.

 

ഞായറാഴ്ച ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീട്ടിലെ കഴുക്കോലിൽ തൂങ്ങിമരിക്കാനായി യുവതി കുരുക്കുണ്ടാക്കുന്നതു കണ്ട അമ്മായിയപ്പനും അമ്മായിയമ്മയും പുറത്തു കാത്തു നിന്നിരുന്നു. തുടര്‍ന്ന് നീല നിറത്തിലുള്ള ഷാള്‍ ഉപയോഗിച്ച് നിര്‍മിച്ച കുരുക്കിൻ്റെ ബലവും യുവതി പരീക്ഷിച്ചു.

ഇതിനു ശേഷമായിരുന്നു യുവതി കുരുക്കിൽ കഴുത്തിട്ട് തൂങ്ങിമരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കാണുന്നത്. നോക്കൂ, അവള്‍ തനിയെ തൂങ്ങിമരിക്കുകയാണ് എന്ന് അമ്മായിച്ഛൻ പറയുന്നതിൻ്റെ ശബ്ദവും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഇവര്‍ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.

യുവതി തൂങ്ങിമരിച്ച മുറിയുടെ പുറത്തു നിന്ന് ജനലിലൂടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യാശ്രമം തടയാൻ ഭര്‍ത്താവിൻ്റെ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇക്കാര്യം യുവതിയുടെ മാതാപിതാക്കള്‍ നിഷേധിക്കുകയായിരുന്നു.

 

 

കോമളിൻ്റെയും ആശിഷിൻ്റെയും വിവാഹം 2019ലായിരുന്നു നടന്നത്. വിവാഹസമയത്ത് സ്ത്രീധനമായി അഞ്ച് ലക്ഷം രൂപയും ഒരു ബൈക്കും നല്‍കിയിരുന്നുവെന്നാണ് മരിച്ച യുവതിയുടെ കുടുംബം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാൽ ആശിഷിൻ്റെ മാതാപിതാക്കളായ ദേവേന്ദ്രയും സവിതയും സഹോദരൻ സച്ചിനും ഈ മറുപടിയിൽ തൃപ്തരായിരുന്നില്ല. ആറു മാസത്തിനു ശേഷം യുവതിയെ ഇവര്‍ വീട്ടിൽ നിന്ന് ഇറക്കി വിട്ടതായി കുടുംബം വ്യക്തമാക്കി. എന്നാൽ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് യുവതിയെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് പോലീസിൽ നല്‍കിയ പരാതിയിൽ പറയുന്നുണ്ട്.

രണ്ട് മാസം മുൻപ് ഭര്‍ത്താവിൻ്റെ കുടുംബം 1.2 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പണവുമായി തിരിച്ചെത്തിയില്ലെങ്കിൽ മറ്റാരെങ്കിലുമായി ആശിഷിൻ്റെ വിവാഹം നടത്തുമെന്നും കുടുംബം ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഭര്‍ത്താവിൻ്റെ വീട്ടിലെ നാലുപേര്‍ ചേര്‍ന്ന് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends