Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്തപ്പോള്‍ മണിക്കൂറുകളോളം കാമുകനുമായുള്ള ചാറ്റിംഗിനെ എതിര്‍ത്തു; ഒൻപതുകാരനെ സഹോദരി കഴുത്തുഞെരിച്ചു കൊന്നുതള്ളി, മൃതദേഹം വീടിന്റെ സ്റ്റോര്‍മുറിയില്‍ ഒളിപ്പിച്ചു: അറസ്റ്റിലായ പതിനഞ്ചുകാരിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ബന്ധുക്കൾ...

15 APRIL 2021 10:48 AM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

ഉത്തര്‍പ്രദേശിൽ കാമുകനുമായി മൊബൈല്‍ ഫോണില്‍ ചാറ്റുചെയ്യുന്നതിനെ എതിര്‍ത്ത ഒന്‍പതുകാരനായ സഹോദരനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. സഹോദരിയായ 15കാരിയെ പൊലീസ് അറസ്റ്റുചെയ്തു.

ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവം രണ്ടുദിവസം മുമ്പായിരുന്നു പുറം ലോകം അറിഞ്ഞത്. ഇളയ സഹോ​ദരനെ ഹെഡ് ഫോൺ വയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ചായിരുന്നു കൊന്നത്. പെൺകുട്ടിയെ .ജുവനൈൽ ഹോമിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഒരു യുവാവുമായി പെണ്‍കുട്ടി ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഫോൺ വിളിക്കുകയും ചെയ്യുന്നുണ്ടെന്ന് സഹോദരൻ വീട്ടുകാരോട് പറഞ്ഞിരുന്നു. വീട്ടുകാർ ഇതിനെ ശാസിക്കുകയും ചെയ്തിരുന്നു.

 

തുടർന്ന്, ഒന്നു രണ്ടു ദിവസം കാമുകനുമായി സംസാരിക്കുന്നത് ഒഴിവാക്കിയെങ്കിലും മാതാപിതാക്കള്‍ ജോലിക്കുപോയതോടെ വീണ്ടും തുടര്‍ന്നു.സംഭവം നടക്കുന്ന ദിവസം വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാതിരുന്നു.

ആൺസുഹൃത്തുമായി സംസാരിക്കുന്നതിനെ സഹോദരൻ വീണ്ടും എതിർത്തിരുന്നു. ഇതോടെ കലിപൂണ്ട പെണ്‍കുട്ടി സഹോരനെ ആക്രമിച്ചു.

അടിയേറ്റുവീണ കുട്ടിയുടെ കഴുത്തില്‍ ഇയര്‍ഫോണിന്റെ വയര്‍ ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കുകയും ചെയ്തു. മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ മൃതദേഹം വീടിന്റെ സ്റ്റോര്‍മുറിയില്‍ ആരുംകാണാതെ ഒളിപ്പിക്കുകയായിരുന്നു.

വീട്ടിൽ തിരിച്ചെത്തിയ മാതാപിതാക്കൾ കുട്ടിയെ കാണാതായതോടെ അന്വേഷിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. തുടര്‍ന്ന് പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. അവര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത്.

 

 

 

സംശയം തോന്നി മുറി തു‌റന്ന് പരിശോധിച്ചതോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിനിടെ അയല്‍വാസിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിച്ച്‌ ബന്ധുക്കളില്‍ ചിലര്‍ രംഗത്തെത്തി. തുടർന്ന് അയാളെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. എന്നാൽ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമായി.


തുടർന്ന് വീട്ടിലുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്തു. ഫോറൻസിക് സംഘം പരിശോധന നടത്തുകയും വീട്ടിലെ മുഴുവൻ അം​ഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ മാത്രമാണ് മുറിവുകൾ കണ്ടതോടെ സംശയം തോന്നുകയും. ചോദ്യം ചെയ്യൽ ആരംഭിക്കുകയും ആയിരുന്നു.

ശിശുക്ഷേമ സമിതി അം​ഗത്തിന്റെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയാണെന്ന് വെളിപ്പെടുത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (5 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (17 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (33 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends