Widgets Magazine
25
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊന്മുടി ഇക്കോ ടൂറിസം അടച്ചു...ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടും..മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യത..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ബംഗാൾ ഉൾക്കടലിൽ 27-ന് മോന്ത ചുഴലിക്കാറ്റ് രൂപപ്പെടും.. തമിഴ്‌നാട്ടിൽ എവിടെയെല്ലാം അതിശക്തമായ മഴ പെയ്യുമെന്ന് അറിയാമോ? കനത്ത ജാഗ്രതാ നിർദേശം..


ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്മാർട്ട് ക്രിയേഷൻ വേർതിരിച്ചെടുത്ത സ്വർണം.. ഉണ്ണികൃഷ്ണൻ പോ​റ്റി വി​റ്റെന്ന് നിർണായക മൊഴി..ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനനാണ് സ്വർണം വാങ്ങിയത്..


മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി തീവ്രന്യൂനമർദം; അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം, ചുഴലിക്കാറ്റായി മാറാൻ സാധ്യത: നിലമ്പൂര്‍ പോത്തുകല്ലില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം...

പിതാവിന്റെ എതിർപ്പ് മറികടന്ന് വിവാഹം കഴിച്ചു... വീട്ടിൽ ഇതിനെ കുറിച്ചുള്ള വഴക്ക് നിത്യ സംഭവമായി; നാലുമാസം ഗർഭിണിയായി വിശ്രമത്തിനായി വീട്ടിലേക്കെത്തിയ മകളെ വെടിവെച്ച് കൊന്നു: നാടിനെ ഞെട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ

17 APRIL 2021 01:20 PM IST
മലയാളി വാര്‍ത്ത

അച്ഛന്റെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പിതാവ് ഗര്‍ഭിണിയായ മകളെ വെടിവെച്ച്‌ കൊലപ്പെടുത്തി. നാലു മാസം ഗര്‍ഭിണിയായ വെങ്കിടാലക്ഷ്മി എന്ന യുവതിയാണ് വെടിയേറ്റ് മരണപ്പെട്ടത്.

യുവതിയുടെ വയറിലാണ് വെടിയേതിരിക്കുന്നത്. പിതാവ് അരുണാചൽ പോലീസ് പിടിയിലാണ്. കൃഷ്ണഗിരി തേന്‍കനികോട്ടയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പായിരുന്നു വെങ്കിടാലക്ഷ്മിയുടെ വിവാഹം നടന്നത്. സാമ്പ ത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ യുവാവിനെ വിവാഹം കഴിക്കുന്നതിൽ അച്ഛൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

 

തുടർന്ന് അമ്മാവന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയോടെആയിരുന്നു വെങ്കിടാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഇതിെന്‍റ പേരില്‍ വീട്ടില്‍ തര്‍ക്കം എന്നും നടക്കുമായിരുന്നു. രണ്ടാഴ്ച മുമ്പാണ് വിശ്രമത്തിനായി വെങ്കിടാലക്ഷ്മി സ്വന്തം വീട്ടില്‍ എത്തിയത്.

കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തിന്റെ പേരില്‍ വീണ്ടും തര്‍ക്കം ആരംഭിക്കുകയും അരുണാചലം ഭാര്യയെ മര്‍ദിക്കുകയും ചെയ്യുകയായിരുന്നു.

 

 

 

മര്‍ദിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്കെടുത്ത് ഭാര്യക്ക് നേരെ ചൂണ്ടി. ഈ സമയം അമ്മയെ രക്ഷിക്കാന്‍ വെങ്കിടാലക്ഷ്മി ശ്രമിച്ചപ്പോള്‍ അരുണാചലം വെടിവെക്കുകയായിരുന്നു.

തുടർന്ന് കരച്ചില്‍ കേട്ടെത്തിയ പ്രദേശിവാസികള്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകുന്നതിനിടയ്ക്ക് മരണപ്പെടുകയായിരുന്നു.

സംഭവ ശേഷം അരുണാചലം ഒളിവില്‍ പോയി. എന്നാല്‍, മണിക്കൂറുകള്‍ക്കകം കൃഷ്ണഗിരി അതിര്‍ത്തിയിലെ ഫാം ഹൗസില്‍നിന്ന് അരുണാചലത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ  (11 minutes ago)

. മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്നിയിൽ  (30 minutes ago)

30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും...  (56 minutes ago)

തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കും...  (1 hour ago)

കുടുംബബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത....  (1 hour ago)

മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി...  (1 hour ago)

ബിജെപി സംസ്ഥാന സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ  (1 hour ago)

തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിനും സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ദുബായില്‍ ഇരുന്ന് നാട്ടിലെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടി  (8 hours ago)

പൊലീസുകാരന്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്  (8 hours ago)

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് പഞ്ഞിക്കിട്ട് ഭര്‍ത്താവ്  (9 hours ago)

പിഎം ശ്രീ പദ്ധതിയില്‍ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ചു പേരെയും കണ്ടെത്തി  (11 hours ago)

മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ്ഗപങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി  (11 hours ago)

പിഎംശ്രീ പദ്ധതിയില്‍ ചേര്‍ന്നത് തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി  (13 hours ago)

Malayali Vartha Recommends