Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഡൽഹിയിൽ നിന്ന് 6 ഭീകരരെ പൊക്കി... പരിശീലനം നൽകിയത് പാക്കിസ്ഥാൻ... തകർത്തത് വൻ ആക്രമണപദ്ധതി... പാഞ്ഞടുത്ത് കേന്ദ്ര ഏജൻസികൾ... പാക് പരിശീലനവും ലഭിച്ചു

14 SEPTEMBER 2021 11:14 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഭീകരാക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് വരാനിരിക്കെ ഇപ്പോൾ കനത്ത ജാ​ഗ്രതയോടെയയാിരുന്നു മുന്നോട്ട് നീങ്ങിക്കോണ്ടിരുന്നത്. ഏതുസമയവും എപ്പോൾ വേണമങ്കിലും ഒരു വമ്പൻ ആക്രമണം പ്രതീക്ഷിച്ചു തന്നെയയാിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥരും കരുതിയിരുന്നത്. അതിനെ ഏതുവിധേനയും പരാജയപ്പെടുത്താനുള്ള അടവുകളും തന്ത്രങ്ങളും മെനഞ്ഞു കൊണ്ടാണ് ഇതിനെ പ്രതിരോധിക്കാൻ തയ്യാറെടുത്തത്.

എന്നാൽ അത് ഇപ്പോൾ വിജയകരമായി എന്ന് വേണം പറയാൻ. രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതികൾ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. നമ്മുടെ രാജ്യം തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാൻ തയ്യാറെടുക്കുന്ന അവസരത്തിൽ, തലസ്ഥാനത്ത് നിന്നുമാണ് ആറ് ഭീകരരെ പിടികൂടിയത്. ദില്ലി പൊലീസാണ് വളരെ സാഹസികമായി ഇവരെ പിടികൂടിയത്.

ഇവരിൽ നിന്നും വൻ ആയുധശേഖരം പിടികൂടിയതായാണ് പോലീസ് നൽകുന്ന സൂചന. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ദില്ലി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ച് കൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 ഭീകരവാദികളാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഇവരുടെ പാക്കിസ്ഥാൻ ബന്ധം തന്നെയാണ് ഇപ്പോൾ അന്വേഷണ സംഘത്തേയും വിഷയം വളരെ ഊർജിതമായി കൈകാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ല് വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് ഭീകരരെ കസ്റ്റഡിയിലെടുത്തത്.

സ്ഫോടക വസ്തുക്കളും തോക്കുകളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് ഉപയോ​ഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഇവർ ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ചിലയിടങ്ങളിൽ ഇപ്പോഴും റെയ്ഡ് നടന്നു കൊണ്ടിരിക്കുകയാണെന്നും പോലീസുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച സീഷൻ ഖമർ, ഒസാമ, ജൻ മുഹമ്മദ് അലി ഷെയ്ഖ്, മുഹമ്മദ് അബൂബക്കർ, മൂൽചന്ദ്, മുഹമ്മദ് ആമിർ ജാവേദ് എന്നിവരാണ് പിടിയിലായത്. ഒരാളെ കോട്ടയിൽ നിന്നും രണ്ടു പേരെ ഡൽഹിയിൽ നിന്നും മൂന്ന് പേരെ ഉത്തർപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പാകിസ്ഥാനിലെ ഒരു ഫാം ഹൗസിൽ 15 ദിവസത്തോളം പാർപ്പിച്ചാണ് പരിശീലനം നൽകിയതെന്ന് ചോദ്യം ചെയ്യലിൽ ഭീകരർ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഐഇഡി ബ്ലാസ്‌റ്റുകൾ നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഉത്തർപ്രദേശിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പും ഉത്സവങ്ങളും ഇവരുടെ ലക്ഷ്യമായിരുന്നുവെന്ന് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്.

ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ പലഭാ​ഗത്തു നിന്നും അനിഷ്ട സംഭവങ്ങൾ നടക്കാം എന്ന് തന്നെയാണ് മുന്നറിയിപ്പ്. അഫ്ഗാനിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഖൊറാസാൻ എന്ന ഭീകര സംഘടന മധ്യ ഏഷ്യയിലേക്കും പിന്നീട് ഇന്ത്യയിലേക്കും ‘ജിഹാദ്’ വ്യാപിപ്പിക്കാനാണു പദ്ധതിയിടുന്നതെന്നാണ് പുറത്ത് വന്നിരുന്ന വിവരം.

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്തുക, സംഘടനയിലേക്കു യുവാക്കളെ ചേർക്കുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ആശയപരമായി ഇന്ത്യയെ അടക്കം ഉൾപ്പെടുത്തി ഖിലാഫത്ത് സ്ഥാപിക്കുകയെന്നതാണ് ഇവരുടെ താൽപര്യം. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചതോടെ ഭീകരസംഘങ്ങൾക്കു സ്വൈര്യവിഹാരം നടത്താവുന്ന സ്ഥിതിയാണ് അവിടെയുള്ളത്.

അതേസമയം, ഇവർ നുഴഞ്ഞു കയറിയെന്ന് സംശയിക്കുന്ന ജമ്മു കശ്മീരിൽ പോലീസിന് നേരെ ഭീകരാക്രമണം നടത്തുകയാണ്. പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. ശ്രീനഗറിൽ ഇന്ന് ഉച്ചയോടെയായിരുന്നു ഈ സംഭവം നടന്നത്.

ഖന്യാർ മേഖലയിൽ പട്രോളിംഗ് നടത്തിയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകര സംഘം പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പോലീസ് ഇൻസ്‌പെക്ടർ അര്‍ഷാദ് അഹമ്മദിനെ പിന്നില്‍ നിന്നും രണ്ടു തവണ വെടിവച്ചു. വെടിയേറ്റ അര്‍ഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസ്ഥലം സൈന്യം വളഞ്ഞ് ഭീകരരെ കണ്ടുപിടിക്കാനുള്ള തെരച്ചില്‍ തുടരുകയാണ്. വടക്കന്‍ കാശ്മീരിലെ കുക്വാര ജില്ലക്കാരനാണ് കൊല ചെയ്യപ്പെട്ട എസ്ഐ അര്‍ഷാദ് അഹമ്മദ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഒപ്പം തന്നെ, രജൗരി ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രാവിലെ മുതലേ നടക്കുകയായിരുന്നു. രാവിലെ ജില്ലയിലെ ബോർട്ടെ ഗ്രാമത്തിൽ പരിശോധനയ്‌ക്കായി എത്തിയതായിരുന്നു സുരക്ഷാസേന. ഇതിനിടെ ഭീകരർ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും റിപ്പോർട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (11 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (11 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (12 hours ago)

Malayali Vartha Recommends