Widgets Magazine
17
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷൻ 4 ലക്ഷം ഭൂരഹിതർക്ക് വീട് നൽകിയിട്ടില്ല: ചെറിയാൻ ഫിലിപ്പ്


മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിനരികില്‍ : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്‍പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്‍കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...


എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...


കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി രൂപയുടെ 5 പദ്ധതികള്‍... മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും


ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

ലക്ഷ്യമിട്ടത് 1993-ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര... ഒസാമയും ഖമറും ഐഎസ്ഐയുടെ സ്വന്തം പ്രൊഡക്ട്സ്....

16 SEPTEMBER 2021 10:56 PM IST
മലയാളി വാര്‍ത്ത

ദില്ലി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഭീകരർക്ക് പിന്നാലെ നിരവധി ഞെട്ടിക്കുന്ന വിവരങ്ങലാണ് പുറത്ത് വന്നിരിക്കുന്നത്. ഇവരുടെ ഒരു വലിയ ശൃഖലയാണ് നമ്മുടെ നാട്ടിൽ വേരോട്ടം തുടങ്ങിയിരിക്കുന്നത്. ഇവരെ മൊത്തത്തിൽ കണ്ടെത്തി തൂത്തെറിയാനുള്ള ശ്രമങ്ങൾ തന്നെയാണ് ഇപ്പോൾ ദേശീയ അന്വേഷണ ഏജൻസി മുതൽ ഇങ്ങ് താഴെ തട്ടിലുള്ള പോലീസ് ഫോഴ്സും ശ്രമിക്കുന്നത്.

എന്നാൽ ഇവരുടെ പിന്നാമ്പുറ രഹസ്യങ്ങൾ ഓരോന്നായി ചികഞ്ഞെടുത്ത് തുടങ്ങിയപ്പോൾ രാജ്യം തന്നെ ആശങ്കയുടെ മൾമുനയിലാണ്. കാരണം ഇവരുടെ പദ്ധിതി അത്രത്തോളം രാജ്യത്തെ മുറിവേൽപ്പിക്കാൻ കെൽപ്പുള്ളതാണ്. പാകിസ്ഥാനിൽ നിന്ന് പരിശീലനം നേടിയ രണ്ട് പേരടക്കം ആറ് ഭീകരെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

പിടിയിലായ ഭീകരർ ലക്ഷ്യമിട്ടത് 1993ലെ മുംബൈ മോഡൽ സ്ഫോടന പരമ്പരയെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ ഭീകരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം അന്വേഷണ സംഘത്തിന് വ്യക്തമായത്. അതേസമയം കേസിലെ പ്രതിയായ ജാൻ മുഹമ്മദിനെ ചോദ്യം ചെയ്യാൻ മുംബൈ എടിഎസ് സംഘം ദില്ലിയിൽ എത്തിയിട്ടുമുണ്ട്.

അറസ്റ്റിലായ ഭീകരരിൽ നിന്ന് ഒന്നര കിലോഗ്രാം ആർ.ഡി.എക്സ് പൊലീസ് കണ്ടെടുത്തിരുന്നു. ഭീകര പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന ചിലരുടെ വിവരങ്ങൾ ഇവരിൽ നിന്നും പൊലീസിന് ലഭിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 1993 മുംബൈ സ്ഫോടന പരമ്പരയ്ക്ക് സമാനമായ സ്ഫോടന പരമ്പരയാണ് പ്രതികൾ ലക്ഷ്യമിട്ടത്. ഇതിനായി പരിശീലനവും ഇവർക്ക് ലഭിച്ചു. റെയിൽവേ ട്രാക്കകളിലും സ്റ്റേഷനുകളും സ്ഫോടനകൾ നടത്താനാണ് ആദ്യ പദ്ധതി പിന്നാലെ ഉത്സവാഘോഷ സമയത്ത് പ്രധാന സ്ഥലങ്ങളിലും ആക്രമണം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്.

ഒരേ സമയത്ത് പലയിടങ്ങളിൽ സ്ഫോടനം നടത്താൻ സ്ഥലങ്ങളും തെരഞ്ഞെടുത്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കളിലെ പരിശോധന തുടരുകയാണ്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും പ്രതികളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ ദില്ലി സ്വദേശി ഒസാമയുടെ പിതാവിന് ഈ പദ്ധതികളിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം.

ഡൽഹിയിലും ഉത്തർപ്രദേശിലെ ചില ഭാ​ഗങ്ങളിലും നടത്തിയ റെയ്ഡുകളിലാണ് പാക്-ഐ.എസ്.ഐയുടെ പരിശീലനം ലഭിച്ച രണ്ടു പേരടങ്ങുന്ന ഭീകര സംഘം പിടിയിലായത്. ജാൻ മുഹമ്മദ് ഷെയ്ഖ്, ഒസാമ, മൂൽചന്ദ്, സീഷാൻ ഖമർ, മൊഹദ് അബൂബക്കർ, മുഹമ്മദ് അമീർ ജാവേദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിലവിൽ ദുബായിലുള്ള ഇയാളെ ഉടൻ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള നടപടികളിലാണ് സെപ്ഷ്യൽ സെൽ. എന്നാൽ മുംബൈയിൽ നിന്ന് എത്തിയ മഹാരാഷ്ട്രയിൽ നിന്നുള്ള എടിഎസ് സംഘം പ്രതിയായ ജാൻ ഷെഖിനെ ഇന്ന് ചോദ്യം ചെയ്യും. മഹാരാഷ്ട്രയിൽ ഇവർ ലക്ഷ്യമിട്ട ആകമണപദ്ധതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട് യുപിയിലും ദില്ലിയും ഇന്നും തെരച്ചിൽ നടന്നു. കേസിൽ ഒരു പ്രതിയെ കൂടി സെപ്ഷ്യൽ സെൽ പിടികൂടിയെന്നാണ് സൂചന. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആല്‍ത്തറ വിനീഷ് വധക്കേസില്‍ വനിതാ ഗുണ്ടാ നേതാവ് ശോഭാ ജോണ്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടു  (8 hours ago)

പ്രധാനമന്ത്രിയുടെ പരിപാടിക്ക് സെന്‍ട്രല്‍ സ്‌റ്റേഡിയം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍  (8 hours ago)

തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി ആന്റണി രാജു  (8 hours ago)

ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന സംഘം അറസ്റ്റില്‍  (9 hours ago)

ഞാൻ അവളെ ഉപയോഗിച്ച് കൊന്ന് സാറേ..! മൂട്ടിലെ ചുവപ്പ് മാറിയില്ല കൊല്ലാൻ ഇറങ്ങീരിക്കുന്നു കുറ്റിക്കാട്ടിൽ നടന്നത്..! രാഹുലിനെ തൂക്കാൻ ഇറങ്ങിയ ചുണ ഇവിടെ കാണിച്ചിരുന്നെങ്കിൽ....!!  (9 hours ago)

കമ്യൂണിസ്റ്റുകാര്‍ക്ക് സിപിഎമ്മില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു; ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുന്നുണ്ടെന്ന കാര്യം സിപിഎം നേതാക്കള്‍ ഓര്‍ക്കണമെന്ന് ചെന്നിത്തല  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി പാസ്റ്റര്‍ റിമാന്‍ഡില്‍  (9 hours ago)

വിലങ്ങ് വയ്ക്കാൻ ചാടി ഇറങ്ങിയ SIT ഞെട്ടി വിറച്ചു..! ഫെനി നൈനാന്റെ കൂറ്റൻ നീക്കം..!ഹൈക്കോടതിയിൽ ..!' അടച്ചിട്ട കോടതി മുറിയിൽ നടന്നത്  (10 hours ago)

ജോലിക്കാരി സ്വര്‍ണവും പണവും മോഷ്ടിച്ചു: 55 കാരി പൊലീസ് പിടിയില്‍  (10 hours ago)

കോടതിയിൽ അലറി ശാസ്തമംഗലം അജിത്ത്..! എല്ലാ VOICE MSG-ഉം മജിസ്‌ട്രേറ്റ് കേട്ടു, 1.30 മണിക്കൂറായി വാദം  (10 hours ago)

വടക്കന്‍ പറവൂരില്‍ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി ഷോക്കേറ്റു മരിച്ചു  (10 hours ago)

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്  (10 hours ago)

യുഡിഎഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമാണ്; ഇറക്കിവിട്ട സ്ഥലത്തേയ്ക്ക് എങ്ങനെ പോകുമെന്ന് ജോസ് കെ മാണി  (10 hours ago)

ഓസ്‌ട്രേലിയയില്‍ കനത്തമഴ: മലവെള്ളപ്പാച്ചിലില്‍ കാറുകളും കാരവനുകളും ഒഴുകിപ്പോയി  (11 hours ago)

അതിജീവിതയെ അധിക്ഷേപിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends